തിരുവനന്തപുരം: അനിശ്ചിതത്വത്തിന് വിരാമം.എം വി ഗോവിന്ദന്റെ വകുപ്പുകൾ എം ബി രാജേഷ് തന്നെ കൈകാര്യം ചെയ്യും.വകുപ്പുകളിൽ താൽക്കാലത്തേക്ക് മാറ്റം വേണ്ടന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.ഇതോടെയാണ് വകുപ്പുകളിൽ മാറ്റം ഇല്ലെന്ന് ഔദ്യോഗിക അറിയിപ്പ് പുറത്ത് വന്നത്.ഇന്ന് രാവിലെയാണ് എം ബി രാജേഷ് മന്ത്രിയായി സത്യപ്രജിജ്ഞ ചെയ്തത്. മന്ത്രിമാരുടെ വകുപ്പുകളിൽ ചില മാറ്റങ്ങളുണ്ടാകുമെന്നാണ് രാവിലെ പുറത്ത് വന്ന സൂചനകൾ. എക്‌സൈസ് വാസവന് നൽകിയ സാംസ്കാരിക രാജേഷിനെന്നായിരുന്നു സൂചന. പക്ഷെ വകുപ്പുകൾ മാറ്റമിലെന്ന് ഉച്ചയോടെ ഔദ്യോഗികമായ അറിയിപ്പെത്തുകയായിരുന്നു.മറ്റ് മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റമില്ല.

സ്പീക്കർ പദവി രാജി വെച്ച എം ബി രാജേഷ് ഇന്ന് രാവിലെയാണ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. പതിനൊന്ന് മണിക്ക് രാജ്ഭവനിൽ വച്ചായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. സഗൗരവമായിരുന്നു എം ബി രാജേഷിന്റെ സത്യപ്രപതിജ്ഞ.സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുത്ത എം വി ഗോവിന്ദൻ രാജിവെച്ച ഒഴിവിലാണ് നിയമസഭാ സ്പീക്കറായിരുന്ന രാജേഷിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്.എം ബി രാജേഷിന് പകരം സ്പീക്കറായി തെരഞ്ഞെടുത്ത ഷംസീറിന്റെ സത്യപ്രതിജ്ഞയ്ക്കായി സെപ്റ്റംബർ 12-ന് പ്രത്യേക നിയമസഭാ സമ്മേളനം ചേരും.എം ബി രാജേഷ് രാജിവച്ചതോടെ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറാണ് നിലവിൽ സഭാനാഥന്റെ ഉത്തരവാദിത്വം നിർവഹിക്കുക.

എം.ബി.രാജേഷിന്റെ കുടുംബാംഗങ്ങളും മന്ത്രിസഭയിലെ അംഗങ്ങളും പ്രതിപക്ഷ നേതാവും ഉൾപ്പെടെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. തൃത്താലയിൽനിന്നുള്ള എംഎൽഎയാണ് എം.ബി.രാജേഷ്. 2009ലും 2014ലും പാലക്കാട് എംപിയായിരുന്നു.തൃത്താല മണ്ഡലത്തിൽ നിന്നാണ് എംബി രാജേഷ് സഭയിലെത്തുന്നത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാ പ്രസിഡന്റ് എന്നീ നിലകളിലും എംബി രാജേഷ് പ്രവർത്തിച്ചു.2009ലും 2014ലും പാലക്കാട് ലോക്സഭാ മണ്ഡലത്തിലെ എംപി. നിലവിൽ സിപിഐഎം സംസ്ഥാന സമിതി അംഗമാണ് രാജേഷ്.

സൈനിക ഉദ്യോഗസ്ഥനായിരുന്ന ചളവറ കയിലിയാട് മാമ്പറ്റ ബാലകൃഷ്ണൻ നായരുടെയും എം.കെ.രമണിയുടെയും മകനായി 1971 മാർച്ച് 12നു പഞ്ചാബിലെ ജലന്തറിലാണ് എം.ബി. രാജേഷിന്റെ ജനനം. ഒറ്റപ്പാലം എൻഎസ്എസ് കോളജിൽനിന്നു സാമ്പത്തിക ശാസ്ത്രത്തിൽ പിജിയും ലോ അക്കാദമിയിൽനിന്നു നിയമബിരുദവും നേടി. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഇപ്പോൾ സിപിഎം സംസ്ഥാന സമിതിയംഗം. ഡിവൈഎഫ്‌ഐ മുഖപത്രം 'യുവധാര'യുടെ പത്രാധിപരായിരുന്നു

ഭാര്യ: കാലിക്കറ്റ് വാഴ്‌സിറ്റി യൂണിയൻ മുൻ ചെയർപഴ്‌സൻ ഡോ.നിനിത കണിച്ചേരി (അസി. പ്രഫസർ, കാലടി സർവകലാശാല) കെഎസ്ടിഎ മുൻ സംസ്ഥാന നേതാവ് റഷീദ് കണിച്ചേരിയുടെ മകളാണ്. മക്കൾ: നിരഞ്ജന, പ്രിയദത്ത (വിദ്യാർത്ഥികൾ.)