- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എംബിഎ പഠനം ഉപേക്ഷിച്ച് ഒരു ചായക്കട തുടങ്ങിയത് 2017ൽ; മൂലധനം, അച്ഛനിൽ നിന്നും കടം വാങ്ങിയ 8000 രൂപ; ഇപ്പോൾ എംബിഎ ചായ് വാല എന്ന പേരിൽ നൂറിലധികം ചായക്കടകൾ; 90 ലക്ഷം രൂപയുടെ ബെൻസ് വാങ്ങി; പ്രഫുലിന്റെ വിജയഗാഥ
അഹമ്മദബാദ്: എംബിഎ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് ചായക്കച്ചവടക്കാരനായി... ചായ വിറ്റ് 90 ലക്ഷത്തിന്റെ ബെൻസ് വാങ്ങി.... ഇരുപതാം വയസിൽ നൂറിലധികം ചായക്കടകൾ ഉള്ള കോടീശ്വരനായ ഇരുപതുകാരൻ. പറഞ്ഞുവരുന്നത് സിനിമക്കഥയൊന്നുമല്ല. മധ്യപ്രദേശിൽ നിന്നുള്ള പ്രഫുൽ ബില്ലോറിന്റെ ജീവിതമാണ്.
ചായ എന്നത് ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ഒരു വികാരമാണ്. വെറുമൊരു പാനീയം എന്നതിലുപരി ഇന്ത്യക്കാരിൽ അധികവും അവരുടെ ദിവസം ആരംഭിക്കുന്നത് തന്നെ ചായയിൽ നിന്നാണ്. ആ ചായപ്രേമം തന്നെയാണ് മധ്യപ്രദേശിൽ നിന്നുള്ള പ്രഫുൽ ബില്ലോറിനെ എംബിഎ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് ചായക്കടക്കാരൻ ആകാൻ പ്രേരിപ്പിച്ചത്.
നാലുവർഷങ്ങൾക്ക് മുമ്പാണ് പ്രഫുൽ അഹമ്മദാബാദിൽ നിന്നും തന്റെ എംബിഎ പഠനം മതിയാക്കിയത്. അങ്ങനെ സ്വന്തമായി എന്തെങ്കിലും ബിസിനസ് തുടങ്ങണം എന്ന് പ്രഫുൽ തീരുമാനിച്ചു. അന്ന് പ്രഫുൽ തുടങ്ങിയ ബിസിനസാണ് ചായക്കച്ചവടം.
അതിനായി 8000 രൂപ അച്ഛനിൽ നിന്നും കടം വാങ്ങി. 'ചായവാല' എന്ന പേരിൽ അഹമ്മദാബാദ് ഐഐഎമ്മിന്റെ പരിസരത്ത് ഒരു ചായക്കട തുടങ്ങി. ആദ്യത്തെ ദിവസം കിട്ടിയ വരുമാനം 150 രൂപയാണ്. ഇംഗ്ലീഷ് സംസാരിക്കുന്ന ചായക്കച്ചവടക്കാരൻ അവിടെ എത്തിച്ചേർന്നവർക്കെല്ലാം ഒരു കൗതുകമായിരുന്നു.
ഇന്ന് പ്രഫുലിന് 300 സ്‌ക്വയർഫീറ്റ് റെസ്റ്റോറന്റുണ്ട്, പേര് എംബിഎ ചായാവാല. 20 പേർ അവിടെ ജോലിക്കാരായിട്ടുണ്ട്. 2019-20 വർഷം മൂന്ന് കോടിയുടെ വിൽപന നടന്നു ചായവാലയിൽ. തന്റെ ഏറ്റവും വലിയ ആഗ്രഹം ഓരോ ഇന്ത്യക്കാരനും തന്റെ ചായ രുചിക്കുക എന്നതാണ് എന്ന് പ്രഫുൽ പറയുന്നു.
'ചായ ഇല്ലാതെ ഒരുദിവസം തുടങ്ങുന്നത് ഇന്ത്യക്കാർക്ക് ആലോചിക്കാനാവില്ല. അങ്ങനെയാണ് ചായ വിറ്റു തുടങ്ങുക എന്ന ആശയം മനസിലേക്ക് വരുന്നത്. ആദ്യമെല്ലാം വളരെ ബുദ്ധിമുട്ടായിരുന്നു. തെരുവിൽ ബിസിനസ് നടത്താനാവില്ല എന്നും പറഞ്ഞ് ചുറ്റുമുള്ള ആളുകൾ പൊലീസിനെയും കൂട്ടിയെത്തി. എന്നാൽ, ഇന്ന് എല്ലാം സാധാരണ പോലെ ആയി' എന്ന് പ്രഫുൽ പറയുന്നു.
പ്രഫുലിന്റെ ചായയും തേടിയെത്തുന്നവരിൽ എല്ലാത്തരം ആളുകളുമുണ്ട്. എങ്കിലും യുവാക്കളാണ് ഏറെയും. ഒരിക്കൽ എംബിഎ ഉപേക്ഷിച്ചിറങ്ങിയ പ്രഫുൽ ഇന്ന് മൂന്ന് കോടി വർഷത്തിൽ സമ്പാദിക്കുമ്പോൾ കയ്യടിക്കുകയല്ലാതെ എന്ത് ചെയ്യും.
പ്രഫുൽ ബില്ലോർ ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്. ചായക്കച്ചവടനം നടത്തി 90 ലക്ഷം രൂപയുടെ മെഴ്‌സിഡസ് ബെൻസ് കാർ സ്വന്തമാക്കിയിരിക്കുകയാണ് ഇദ്ദേഹം. കാർ ഷോറൂമിൽനിന്ന് വാങ്ങുന്ന വീഡിയോ അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തു. 15 ലക്ഷത്തിലേറെ ഫോളോവർമാരുള്ള പ്രഫുലിന്റെ പുതിയ വിശേഷവും സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.
2017ലാണ് പ്രഫുൽ എംബിഎ പഠനം ഉപേക്ഷിച്ച് അഹമ്മാദാബാദിൽ ഒരു ചായക്കട തുടങ്ങിയത്. അതിനുശേഷം അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഇപ്പോൾ രാജ്യത്തുടനീളം എംബിഎ ചായ് വാല എന്ന പേരിൽ നിരവധി ചായക്കടകൾ അദ്ദേഹം ആരംഭിച്ചുകഴിഞ്ഞു.
'എംബിഎ ചായ് വാല' ഒരു മെഴ്സിഡസ് ബെൻസ് GLE. 245 ലക്ഷ്വറി എസ്യുവി വാങ്ങി. ജനപ്രിയ ആഡംബര എസ്യുവിയുടെ 300 ഡി വേരിയന്റാണ് പ്രഫുൽ വാങ്ങിയത്. ഒരു ഇൻസ്റ്റാഗ്രാം റീലായാണ്, പ്രഫുൽ ബില്ലോർ കാർ സ്വന്തമാക്കുന്ന ചിത്രം പങ്കിട്ടത്, ''ഇത് കഠിനാധ്വാനത്തിന്റെയും പ്രചോദനത്തിന്റെയും ശക്തിയുടെ തെളിവാണ്. ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന ഓർമ്മകൾ നേടിയെടുക്കാൻ സജ്ജമാണ്.''- ഇദ്ദേഹം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
രാജ്യത്ത് നിലവിൽ ലഭ്യമാകുന്ന ഏറ്റവും ജനപ്രിയമായ ആഡംബര എസ്.യു.വിയാണ് മെഴ്സിഡസ് ബെൻസ് GLE 245 പിഎസും 500 എൻഎം പീക്ക് ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 2.0 ലിറ്റർ, നാല് സിലിണ്ടർ, ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാണ് മെഴ്സിഡസ് ബെൻസ് GLE 300d 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് ഗിയർ സംവിധാനം. 7.2 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഈ കാറിന് കഴിയും. ഇതിന്റെ ഉയർന്ന വേഗത മണിക്കൂറിൽ 220 കിലോമീറ്റർ ആണ്.
മറുനാടന് മലയാളി ബ്യൂറോ