- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ മൊതലിനെ കണ്ടാൽ ഒറ്റനോട്ടത്തിൽ പെണ്ണാണെന്ന് തോന്നുമോ? ആണാണെന്ന് ധരിച്ചതിൽ ഒരു തെറ്റുമില്ല! പുരുഷ പൊലീസ് അതിക്രമം നേരിട്ട കെഎസ്‌യു വനിതാ നേതാവിന്റെ മുടിയുടെ നീളം കുറഞ്ഞതു ചൂണ്ടി സൈബർ കാപ്സ്യൂൾ; ജെൻഡർ ന്യൂട്രൽ യൂണിഫോം കൊണ്ടുവന്ന അഭിമാന സഖാക്കൾ എവിടെയെന്ന് മിവ ജോണിയുടെ മറുചോദ്യം; ഇന്ധന സെസിൽ യുഡിഎഫ് പ്രതിഷേധം മുറുകുമ്പോൾ ഇരുമ്പുമറ തീർത്ത് മുഖ്യമന്ത്രിയുടെ ചീറിപ്പായലും
തിരുവനന്തപുരം: ഇന്ധനസെസ് കുറയ്ക്കാതെ ജനങ്ങളെ വെല്ലുവിളിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേരളത്തിൽ വീണ്ടും പ്രതിഷേധം ശക്തമാകുകയാണ്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസിന്റെ യുവജന സംഘടനകളുടെ തീരുമാനം. ഇതോടെ പിണറായി സുരക്ഷ വർധിപ്പിച്ചു ചീറിപ്പായുന്നതും തുടരുകയാണ്. റോഡിലൂടെ മുഖ്യമന്ത്രി യാത്ര ചെയ്യുന്നുണ്ടെങ്കിൽ അകമ്പടിയായി നിരവധി പൊലീസസ് വാഹനങ്ങളും മറ്റു വാഹനങ്ങളുടെ യാത്രതടയുന്നതുമെല്ലാം പതിവായി മാറുകയാണ്.
ഇന്ന് കോട്ടയത്ത് നടന്ന പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുത്തിടത്തെല്ലാം ശക്തമായ സുരക്ഷയാണ് ഒരുക്കിയത്. ഇങ്ങനെ പൊലീസ് അകടമ്പടിയിൽ ഇരുമ്പുമറ കെട്ടി മുഖ്യമന്ത്രി കുതിച്ചുപായൽ തുടരുകയാണ്. ഇതിനിടെയാണ് കൊച്ചിയിൽ വെച്ച് മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിക്കാൻ ശ്രമിച്ച കെഎസ് യു പ്രവർത്തക മിവ ജോളിയെ പുരുഷ പൊലീസ് ബലപ്രയോഗം നടത്തിയതും. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തര വകുപ്പു തന്നെ പ്രതിക്കൂട്ടിലാകുകയും ചെയ്തു.
സംഭവം പ്രതിപക്ഷം ആയുധമാക്കി രംഗത്തുവന്ു. ഇതോടെ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്നതിനിടെ കെ.എസ്.യു. പ്രവർത്തകയെ പുരുഷ പൊലീസ് കൈയേറ്റം ചെയ്തുവെന്ന പരാതിയിൽ അന്വേഷണവും തുടങ്ങിയിരിക്കയാണ്. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കൊച്ചി ഡി.സി.പി. നിർദ്ദേശിച്ചു. എറണാകുളം ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ പരാതിയിലാണ് നടപടി.
പുരുഷ പൊലീസ് ദേഹത്ത് പിടിച്ച് വലിച്ചുവെന്നും തല്ലിയും തലക്കടിച്ചുമാണ് പൊലീസ് വാഹനത്തിൽ കയറ്റിയതെന്നും പോടീ എന്ന് വിളിച്ച് ആക്രോശിക്കുകയും ചെയ്തതായി കെ.എസ്.യു. പ്രവർത്തക മിവ ജോളി ആരോപിക്കുന്നു. സ്ത്രീത്വത്തെ അപമാനിച്ച പൊലീസിനെതിരേ നപടി വേണമെന്നാവശ്യപ്പെട്ടായിരുന്നു എറണാകുളം ഡി.സി.സി. പ്രസിഡന്റിന്റ് ഡി.ജി.പി. പരാതി നൽകിയിരുന്നു. കളമശ്ശേരി മെഡിക്കൽ കോളേജിലെ വ്യാജ ജനനസർട്ടിഫിക്കറ്റ് വിഷയത്തിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി ഉയർത്തി പ്രതിഷേധിച്ചത്. ഇതിനെയാണ് പുരുഷ പൊലീസ് നേരിട്ടതും.
ഈ മൊതലിനെ കണ്ടാൽ ഒറ്റനോട്ടത്തിൽ പെണ്ണാണെന്ന് തോന്നുമോ?
അതേസമയം മിവ ജോളിക്കെതിരെ സൈബറിടത്തിൽ സൈബർ സഖാക്കൾ അധിക്ഷേപവുമായി രംഗത്തു വന്നിട്ടുണ്ട്. പുരുഷനാണെന്ന് കരുതിയാണ് പുരുഷ പൊലീസ് ഇടപെട്ടതെന്നാണ് സൈബർ ക്യാപ്‌സൂൾ. ഈ മൊതലിനെ കണ്ടാൽ ഒറ്റനോട്ടത്തിൽ പെണ്ണാണെന്ന് തോന്നുമോ? എന്നു ചോദിച്ചു കൊണ്ടുള്ള അധിക്ഷേപ പോസ്റ്റുകളാണ് ഫേസ്‌ബുക്കിൽ പ്രചരിക്കുന്നത്. ഈ മൊതലിനെ കണ്ടപ്പോൾ ആണാണെന്ന് സംശയിക്കുന്നതിൽ തെറ്റില്ലെന്നാണ് മിവയുടെ വേഷവിധേനവും മുറിയുടെ നീളക്കുറവും ചൂണ്ടിക്കാട്ടിയുള്ള സൈബർ ക്യാപ്‌സ്യൂൾ.
അതേസമയം ഇതിനെതിരെ പ്രതികരിച്ചു മിവയും രംഗത്തുവന്നു. തനിക്കെതിരായ പോസ്റ്റുകളുടെ സ്‌ക്രീൻഷോട്ടുകൽ സഹിതം മിവ ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെ:
എന്താടോ ... മക്കളേ...! ??
ജെൻഡർ ന്യൂട്രൽ യൂണിഫോം.. കൊണ്ടുവന്ന അഭിമാന സഖാക്കൾ തന്നെയല്ലേ ഈ വസ്ത്രധാരണത്തിന്റെ... വാദം ഉന്നയിക്കുന്നത്...
ചിരിക്ക്യന്നേ... ??... ഓരോരോ...
വലിച്ചിഴച്ചത് സ്ത്രീയെന്ന് മനസ്സിലാക്കി തന്നെ
അതേസമയം എന്നാൽ പ്രതിഷേധം തടയുന്നതിന് പൊലീസിനൊപ്പം വനിതാ പൊലീസ് പ്രവർത്തകർ ഇല്ലായിരുന്നുവെന്നും പുരുഷ പൊലീസ് ദേഹത്ത് പിടിച്ച് വലിക്കുകയും തല്ലുകയും ചെയ്യുകയായിരുന്നുവെന്നുമാണ് കെ.എസ്.യു. പ്രവർത്തക മിവയുടെ ആരോപണം. കുറച്ച് സമയത്തിന് ശേഷം വനിതാപൊലീസ് എത്തിയെങ്കിലും അതിന് ശേഷവും പുരുഷ പൊലീസാണ് പിടിച്ചുകൊണ്ടുപോയതും കളമശ്ശേരി സിഐ. ക്രൂരമായി പെരുമാറുകയും ചെയ്യുകയായിരുന്നുവെന്നും മിവ പറയുന്നു.
മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കരുതെന്നാണോ അതോ വനിതാ പ്രവർത്തകർ പ്രതിഷേധ പരിപാടികളിൽ വരരുതെന്നാണോ പൊലീസ് നടപടിയുടെ അർത്ഥമെന്നാണ് മിവ ചോദിക്കുന്നത്. കളമശേരി മെഡിക്കൽ കോളജ് സൂപ്രണ്ടിനെതിരായ വ്യാജ ജനനസർട്ടിഫിക്കറ്റ് വിവാദത്തിലായിരുന്നു പ്രതിഷേധം. ഇത്തരമൊരു വിവാദമുയരുമ്പോൾ മുഖ്യമന്ത്രി കൊച്ചിയിലെത്തുമ്പോൾ പ്രതിഷേധമുണ്ടാകുന്നത് സ്വാഭാവികമാണെന്നും മിവ ജോളി പറഞ്ഞു.
മുഖ്യമന്ത്രി എത്തുന്നതിന് മിനിറ്റുകൾക്ക് മുൻപ് തങ്ങൾ പ്രതിഷേധിക്കാനെത്തിയപ്പോൾ പൊലീസ് തന്നെ പിടിച്ചുമാറ്റുന്ന സ്ഥിതിയുണ്ടായെന്ന് മിവ ജോളി പറഞ്ഞു. ആ സമയത്തൊന്നും അവിടെ ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥ ഉണ്ടായിരുന്നില്ല. ഒരു സ്ത്രീയാണ് പ്രതിഷേധിക്കുന്നതെന്ന് മനസിലായില്ല എന്ന വാദം വിലപ്പോയില്ല. തങ്ങൾ അവിടെ എത്തിയപ്പോൾ തന്നെ പ്രതിഷേധത്തിൽ സ്ത്രീയുമുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചതായി താൻ കേട്ടെന്നും മിവ കൂട്ടിച്ചേർത്തു.
കെഎസ്‌യു പ്രവർത്തകയെ പൊലീസ് മർദിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. ഇതിന് നടപടി സ്വീകരിച്ചേ മതിയാകൂ. നടപടി ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് അധ്യക്ഷൻ സമരം ചെയ്തിട്ടുണ്ട്. ഇനിയും നടപടിയില്ലെങ്കിൽ തങ്ങൾ മറ്റ് വഴികൾ ആലോചിക്കും. ഞങ്ങളുടെ പെൺകുട്ടികൾ സമരത്തിനിറങ്ങിയാൽ പുരുഷ പൊലീസ് ആക്രമിക്കുമെന്ന് വന്നാൽ അത് കൈയും കെട്ടി നോക്കിയിരിക്കില്ലെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.
ഇതിനിടെ വിഷയത്തിൽ സർക്കാറിനെ പരിഹസിച്ചു കൊണ്ട് സംവിധായകൻ ജോയ് മാത്യുവും രംഗത്തുവന്നിരുന്നു. നടുറോട്ടിൽ അപകടത്തിൽ പെട്ടുപോയേക്കാവുന്ന പെൺകുട്ടിയെ സ്നേഹപൂർവ്വം തോളിൽപ്പിടിച്ച് വീട്ടിലേക്കുള്ള വഴികാണിച്ചുകൊടുക്കുന്ന ജനമൈത്രി പൊലീസുകാരൻ. വിപ്ലവ ഗവർമെന്റിന്റെ വിജയൻ വീരചക്രം അടുത്ത വർഷം ഇദ്ദേഹത്തിന് കൊടുക്കാൻ ഞാൻ ശക്തിയായി ശുപാർശ ചെയ്യുന്നു ,വഴിതെറ്റിയ കുട്ടിക്ക് ഒരു ഡോക്ടറേറ്റും? കൊടുക്കണം എന്നാണ് അദ്ദേഹം ഫേസ്‌ബുക്കിൽ എഴുതിയത്.
മറുനാടന് മലയാളി ബ്യൂറോ