- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരോടെങ്കിലുമുള്ള കണക്കുതീർക്കാൻ വേണ്ടിയാവരുത് വിവരാവകാശം; പൊതുജീവിതത്തെ ബാധിക്കുന്നതല്ലെങ്കിൽ സ്വകാര്യവിവരം വെളിപ്പെടുത്തേണ്ടതില്ല; മോദിയുടെ 'എംഎ' രഹസ്യമായി തുടരുമോ? സോളിസിറ്റർ ജനറലിന്റെ വാദങ്ങൾ അംഗീകരിക്കപ്പെടുമോ? കെജ്‌രിവാളിന്റെ നിയമ പോരാട്ടം വിജയിക്കുമോ? മോദിയുടെ 'പിജി' കേസിൽ ഇനി വിധി
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എം.എ. സർട്ടിഫിക്കറ്റ് വ്യാജമോ? സർട്ടിഫിക്കറ്റിന്റെ വിശദാംശങ്ങൾ വിവരാവകാശനിയമപ്രകാരം ആവശ്യപ്പെട്ട എ.എ.പി. നേതാവ് അരവിന്ദ് കെജ്‌രിവാളിന്റെ നടപടി ബാലിശമാണെന്ന് ഗുജറാത്ത് സർവകലാശാല ഹൈക്കോടതിയിൽ വാദിക്കുകയാണ്. ഇതോടെ ഈ സർട്ടിഫിക്കറ്റുകൾ പുറത്തു വരില്ലെന്ന ചർച്ചയും സൂചനകളും സജീവമാണ്.
ഹൈക്കോടതിയിൽ ഈ കേസിൽ തിരിച്ചടിയുണ്ടായാൽ കെജ്രിവാൾ സുപ്രീംകോടതിയിലേക്ക് പോകും. അതുകൊണ്ട് പ്രധാനമന്ത്രിയുടെ സർട്ടിഫിക്കറ്റ് വിവാദത്തിലെ നിയമ പോരാട്ടം ഡൽഹി മുഖ്യമന്ത്രിയായ കെജ്രിവാൾ അവസാന സാധ്യത വരേയും തുടരും. ഇനി കെജ്രിവാളിന് ഹൈക്കോടതിയിൽ വിജയമുണ്ടായാൽ സർവ്വകലാശാലയും സുപ്രീംകോടതിയിലേക്ക് പോകും. അങ്ങനെ വിവരാവകാശത്തിലെ നിർണ്ണയാക കേസായി ഇത് മാറും.
ഗുജറാത്ത് സർവ്വകലാശാലയ്ക്കായി സോളിസിറ്റർ ജനറലാണ് ഹാജരായത്. ഒരു വിദ്യാർത്ഥിയുടെയും ബിരുദവിവരങ്ങൾ വിവരാവകാശനിയമത്തിന്റെ പരിധിയിൽവരില്ലെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത അഭിപ്രായപ്പെട്ടു. മോദിയുടെ എം.എ. സർട്ടിഫിക്കറ്റിന്റെ വിവരങ്ങൾ നൽകാനുള്ള കേന്ദ്ര വിവരാവകാശ കമ്മിഷണറുടെ ഉത്തരവിനെതിരേ ഗുജറാത്ത് സർവകലാശാലയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഉത്തരവ് 2016 ജൂലായിൽ ഹൈക്കോടതി സ്റ്റേചെയ്തിരുന്നു. ഇതിന്റെ വാദമാണ് വ്യാഴാഴ്ച പൂർത്തിയായത്. ഈ കേസിലെ വിധി ഏറെ നിർണ്ണായകമായി മാറുകയും ചെയ്യും.
സർവകലാശാലയ്ക്കായി ഹാജരായ തുഷാർ മേത്ത ഒരാളുടെ കൗതുകം പൊതുതാത്പര്യമല്ലെന്ന് വാദിച്ചു. ''ആരോടെങ്കിലുമുള്ള കണക്കുതീർക്കാൻ വേണ്ടിയാവരുത് വിവരാവകാശം. പൊതുജീവിതത്തെ ബാധിക്കുന്നതല്ലെങ്കിൽ സ്വകാര്യവിവരം വെളിപ്പെടുത്തേണ്ടതില്ല. ഒരാൾ എന്താണ് രാവിലെ കഴിച്ചത് എന്നത് സ്വകാര്യമാണ്. അതിന് പൊതുപണം ചെലവാക്കിയാൽ അക്കാര്യം പറയാമെന്നേയുള്ളൂ. മോദിയുടെ ബിരുദവിവരങ്ങൾ നേരത്തേ പരസ്യപ്പെടുത്തിയിട്ടുള്ളതുമാണ്.'' -സോളിസിറ്റർ ജനറൽ അറിയിച്ചു.
എന്നാൽ, തിരഞ്ഞെടുപ്പ് കമ്മിഷനിൽ വിദ്യാഭ്യാസവിവരങ്ങൾ നൽകേണ്ടതിനാൽ വിഷയം പൊതുസ്വഭാവമുള്ളതാണെന്ന് കെജ്‌രിവാളിനുവേണ്ടി ഹാജരായ അഡ്വ. പെഴ്സി കാവിന പറഞ്ഞു. മാത്രമല്ല, വിവരാവകാശ കമ്മിഷനും കെജ്‌രിവാളും തമ്മിലുള്ള ഇടപാടിൽ സർവകലാശാല കോടതിയെ സമീപിക്കേണ്ടതുമില്ല. 2016 ഏപ്രിലിലാണ് കെജ്‌രിവാൾ നരേന്ദ്ര മോദിയുടെ ബിരുദവിവരങ്ങൾ വെളിപ്പെടുത്താൻ കേന്ദ്ര വിവരാവകാശ കമ്മിഷന് അപേക്ഷ നൽകിയത്. ഇതാണ് ഏഴ് കൊല്ലമായുള്ള നിയമ പോരാട്ടത്തിന് കാരണമായത്.
മോദി ഡൽഹി സർവകലാശാലയിൽനിന്ന് ബിരുദവും ഗുജറാത്ത് സർവകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദവും നേടിയതിന്റെ സർട്ടിഫിക്കറ്റുകൾ പിന്നാലെ ബിജെപി. പുറത്തുവിട്ടു. എന്നാൽ, ഇവ വ്യാജമാണെന്ന് എ.എ.പി. കുറ്റപ്പെടുത്തിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ