- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സ്വപ്നയുടെ ആരോപണം മുഖവിലയ്‌ക്കെടുക്കുന്നേയില്ല; തിരക്കഥ തയാറാക്കുമ്പോൾ നല്ല ഗൗരവമുള്ള തിരക്കഥ തയാറാക്കണം; ഇങ്ങനെ ആദ്യത്തെ മിനിറ്റിൽതന്നെ പൊട്ടിപ്പോകുന്ന തിരക്കഥ ഉണ്ടാക്കിയിട്ട് എന്ത് കാര്യം? കേസ് കൊടുക്കാൻ ഒന്നല്ല ആയിരം പ്രാവശ്യം ധൈര്യമുണ്ട്; ജാഥ മുന്നോട്ട് തന്നെ; സ്വർണ്ണ കടത്തിൽ ആരോപണം നിഷേധിച്ച് എംവി ഗോവിന്ദൻ
ഇടുക്കി: നെടുങ്കണ്ടം സ്വർണക്കടത്ത് കേസിൽ 30 കോടി രൂപ വാഗ്ദാനം ചെയ്ത് ഒത്തുതീർപ്പിന് ശ്രമിച്ചുവെന്ന് സ്വപ്ന സുരേഷ് ആരോപിച്ച വിജേഷ് പിള്ളയെ അറിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദൻ. കണ്ണൂരിൽ പിള്ളമാരില്ല. വിജേഷ് കൊയിലേത്ത് എങ്ങനെയാണ് വിജേഷ് പിള്ളയായതെന്നും ഗോവിന്ദൻ ചോദിച്ചു. തന്റെ നാട്ടിൽ പുറത്തുനിന്ന് ആരെങ്കിലും താമസിക്കാൻ വന്നവരേ പിള്ളമാരായി ഉണ്ടാകൂ. അല്ലാതെ ആരും ഇല്ലെന്ന് ഗോവിന്ദൻ പറഞ്ഞു. സ്വപ്‌നയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഗോവിന്ദൻ പറഞ്ഞു.
'സ്വപ്നയുടെ ആരോപണം ഞാൻ മുഖവിലയ്‌ക്കെടുക്കുന്നേയില്ല. അതിന് ആരോപണം തെറ്റാണെന്ന് പറയാൻ വേണ്ട വ്യവസ്ഥയെങ്കിലും വേണ്ടെ? തിരക്കഥ തയാറാക്കുമ്പോൾ നല്ല ഗൗരവമുള്ള തിരക്കഥ തയാറാക്കണം. ഇങ്ങനെ ആദ്യത്തെ മിനിറ്റിൽതന്നെ പൊട്ടിപ്പോകുന്ന തിരക്കഥ ഉണ്ടാക്കിയിട്ട് എന്ത് കാര്യം? കേസ് കൊടുക്കാൻ ഒന്നല്ല ആയിരം പ്രാവശ്യം ധൈര്യമുണ്ട്. നിയമപരമായി എല്ലാ രീതിയിലും കൈകാര്യം ചെയ്യും. പുറത്തുകൊണ്ടുവരാൻ എന്തൊക്കെയോ ഉണ്ടെന്ന് ആവർ പറഞ്ഞു. ഒന്നുമില്ല. ഒരു കാര്യവും മറച്ചുവയ്ക്കാൻ വേണ്ടി ഞങ്ങൾക്ക് ആരെയും സമീപിക്കേണ്ട ആവശ്യമില്ല. എന്തൊക്കെയാണോ വിശദീകരിക്കാൻ അവർക്കുള്ളത്,എല്ലാം വിശദീകരിക്കട്ടെ. വിജയൻ പിള്ള എന്നാണ് സുരേന്ദ്രൻ പറഞ്ഞത്.' എം വിഗോവിന്ദൻ പറഞ്ഞു.
'തിരക്കഥ തയാറാക്കുമ്പോൾ അതിന് പറ്റുന്നയാളെ തിരഞ്ഞെടുത്ത് തയാറാക്കണം. പതിനെട്ടാം തിയതി വരെ ജാഥ മുന്നോട്ട് തന്നെ പോകും. അതിനെ തടയാൻ ആർക്കും കഴിയില്ല. ആദ്യം അമിത് ഷായെ കൊണ്ടുവരുമെന്നാണ് അവർ പറഞ്ഞത്. അമിത് ഷാ ആയാലും മറ്റാരെങ്കിലും ആണെങ്കിലും ഞങ്ങൾക്ക് യാതൊരു പ്രശ്‌നമില്ല.' എം വിഗോവിന്ദൻ പറഞ്ഞു. ജനകീയ പ്രതിരോധ ജാഥയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
തിരക്കഥ തയ്യാറാക്കുമ്പോൾ നല്ല ഗൗരവമുള്ള തിരക്കഥ തയ്യാറാക്കണം. രാജേഷ് പിള്ളയുടെ പേര് മാറ്റി പറഞ്ഞപ്പോൾ, പേര് മാറിപ്പോയി എന്ന് പറഞ്ഞ പത്രക്കാരും തിരക്കഥയിലുണ്ട്. തെറ്റ് തിരുത്തിക്കൊടുത്ത രണ്ട് പത്രങ്ങളിൽ ഒന്നാണ് മാതൃഭൂമി. പേര് രാജേഷ് പിള്ളയാണ്, വിജയ് പിള്ളയല്ല എന്ന് പത്രക്കാർ പറഞ്ഞു. ഏഷ്യാനെറ്റും ഇതിൽ കൂട്ടുപ്രതിയാണ്. ഇത്തരത്തിൽ ആദ്യത്തെ മിനിറ്റിൽ തന്നെ പൊട്ടിപ്പോകുന്ന തിരക്കഥ ഉണ്ടാക്കിയാൽ എവിടെയെങ്കിലും നിൽക്കുമോ എന്നും അദ്ദേഹം ചോദിച്ചു. വിഷയത്തിൽ നിയമപരമായ എല്ലാ നടപടിയും സ്വീകരിക്കും. ഇവരുടെയൊന്നും ഒരു ശീട്ടും സർക്കാരിനും മുഖ്യമന്ത്രിക്കും കുടുംബത്തിനും തനിക്കും വേണ്ട. ജാഥയെ തടയാൻ ആര് വിചാരിച്ചാലും സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അമിത് ഷാ വന്നാലും ആര് വന്നാലും ഞങ്ങൾക്ക് യാതൊരു പ്രശ്നവുമില്ല. ആര് കഥയുണ്ടാക്കിയാലും ജനം തിരിച്ചറിയും.സ്വപ്നയുടെ ആരോപണം സംബന്ധിച്ച് ആയിരം പ്രാവശ്യം കേസ് കൊടുക്കാനുള്ള നട്ടെല്ലുണ്ടെന്നും കെ സുധാകരന് ഗോവിന്ദൻ മാഷ് മറുപടി നൽകി. നിങ്ങൾ ആഗ്രഹിച്ച പോലെ കാര്യങ്ങൾ നടക്കുമെന്ന പ്രതീക്ഷ വേണ്ടെന്നും മാധ്യമങ്ങളോടായി അദ്ദേഹം വിശദീകരിച്ചു. ജാഥയെ തടയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'എനിക്ക് വിജേഷ് പിള്ള എന്നൊരാളെ അറിയില്ല. പിന്നെ കണ്ണൂരിൽ പിള്ളമാരില്ല. ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയമാണ്. ഒരു കാര്യവും മറച്ചുവയ്ക്കണമെന്ന് പറഞ്ഞ് ഞങ്ങൾ ആരെയും സമീപിക്കുന്ന പ്രശ്‌നമില്ല. എല്ലാം പുറത്തുപറഞ്ഞോട്ടെ. ആരായാലും. ആ പ്രതിയോട് തന്നെ പറയുകയാണ്, നിങ്ങൾക്ക് എന്തൊക്കെയാണോ വിശദീകരിക്കാനുള്ളത് വിശദീകരിച്ചോ.നിങ്ങളുടെ തിരക്കഥയൊന്നും ഇവിടെ ഏശാൻ പോകുന്നില്ല. നിങ്ങൾ ആഗ്രഹിച്ച പോലെ കാര്യങ്ങൾ നടക്കുമെന്ന പ്രതീക്ഷ വേണ്ട.'- എം വി ഗോവിന്ദൻ വ്യക്തമാക്കി.
മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആരോപണം 30 കോടി വാങ്ങി പിൻവലിച്ച് തെളിവുകളും കൈമാറി കേരളം വിടണമെന്നും വഴങ്ങിയില്ലെങ്കിൽ ആയുസിന് ദോഷമുണ്ടാകുമെന്ന് ധരിപ്പിക്കാൻ എം വി ഗോവിന്ദൻ ഇടനിലക്കാരനായ വിജേഷ് പിള്ളയെ പറഞ്ഞേല്പിച്ചെന്നായിരുന്നു സ്വപ്നയുടെ ആരോപണം. അതേസമയം, സ്വപ്ന സുരേഷിന്റെ ആരോപണം വിജേഷ് പിള്ളയും നിഷേധിച്ചു.
'എംവി ഗോവിന്ദനെ പരിചയമില്ല. ഒരു രാഷ്ട്രിയ പാർട്ടിയുമായും ബന്ധമില്ല. ഒ ടി ടി വെബ് സീരീസിന് വേണ്ടിയാണ് സ്വപ്നയെ സമീപിച്ചത്. ഗോവിന്ദൻ നാട്ടുകാരനാണെന്ന് സ്വപ്നയോട് പറഞ്ഞിരുന്നു. വെറുതെ ആരോപണം ഉന്നയിക്കരുത്. തെളിവ് പുറത്തുവിടണം.'- യുവാവ് വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ