- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെള്ളം പോലും തരാതെ അവർ ഉപദ്രവിച്ചു; വീട്ടിൽ ഉണ്ടായിരുന്ന 53 പവൻ കൊണ്ടു പോയിക്കാണുമെന്നും സംശയം പ്രകടിപ്പിച്ചു; വീട് പൂട്ടണമെന്ന കളക്ടറുടെ ഉത്തരവിനും പുല്ലുവില; അവശ നിലയിലായ അദ്ധ്യാപികയ്ക്ക് സ്ലോ പോയിസൺ നൽകിയോ? അമിത ഡോസിൽ മരുന്ന് നൽകിയതിനും ദൃക്സാക്ഷികൾ; കൊല്ലത്ത് 75 കോടിയുടെ ആസ്തിയുള്ള മേരി ടീച്ചറെ വകവരുത്തിയതോ?
കൊല്ലം:പൊലീസ് അവശനിലയിൽ കൊല്ലം ജില്ലാആശുപത്രിയിൽ എത്തിച്ച മേരികുട്ടി ടീച്ചറിന്റെ മരണത്തിൽ ദുരൂഹത നീങ്ങുന്നില്ല. കഴിഞ്ഞ ദിവസമാണ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന ടീച്ചർ മരിച്ചത്. മരണത്തിന് പിന്നിൽ ദുരൂഹത ആരോപണം ശക്തമാവുകയാണ്. ടീച്ചറിന്റെ അവസ്ഥ പുറംലോകത്തെ അറിയിച്ചതുകൊല്ലം നഗരസഭയിലെ കൗൺസിലർ ഗിരീഷാണ്.
ടീച്ചറുമായി ബന്ധപ്പെട്ട് ഗിരീഷ് നേരത്തെ തന്നെ പൊലീസിൽ പരാതി നൽകിയിരുന്നു. രണ്ട് ദിവസം മുൻപും ആശുപത്രിയിൽ ടീച്ചറെ ഗീരീഷ് സന്ദർശിച്ചിരുന്നു. ഈ സമയത്ത് തന്നെ അപായപ്പെടുത്തിയവരെ പറ്റി ടീച്ചർ തന്നോട് പറഞ്ഞതായി ഗിരീഷ് പറയുന്നുണ്ട്. എന്നാൽ ഈ വിവരം പൊലീസിൽ അറിയിച്ചിട്ടും പൊലീസ് ടീച്ചറുടെ മൊഴി എടുക്കാൻ തയ്യാറായില്ല. ഈ വിഷയത്തിൽ കൊല്ലം ഈസ്റ്റ് പൊലീസിന്റെ ഭാഗത്ത് നിന്നും വലിയ വീഴ്ചയാണ് ഉണ്ടായിട്ടുള്ളത്.
രണ്ട് ദിവസം മുൻപ് മേരികുട്ടി ടീച്ചറെ സന്ദർശിച്ച തന്നെ ടീച്ചർ തിരിച്ചറിയുകയും തനിക്ക് നേരിട്ട ദുരനുഭവത്തെ പറ്റി പറയുകയും ചെയ്തായി ഗിരീഷ് പറയുന്നു. വെള്ളം പൊലും തരാതെ എന്നെ ഉപദ്രപിച്ചു എന്നും വീട്ടിൽ ഉണ്ടായിരുന്ന അൻപത്തിമൂന്ന് പവൻ സ്വർണം അവർ എടുത്തുകാണും എന്നും മേരീകുട്ടി പറഞ്ഞിരുന്നു. ടീച്ചറിന്റെ വീട്ടിലുണ്ടായിരുന്നവരെ ഒഴിവാക്കി വീട് പൂട്ടണം എന്ന് കളക്ടർ നിർദ്ദേശം നൽകി എങ്കിലും കൊല്ലം ഈസ്റ്റ് പൊലീസ് ഇത് നടപ്പാക്കിയില്ല. തഹസിൽദാറും സാമൂഹികനീതി വകുപ്പ് ഉദ്യോഗസ്ഥരും ഇതിന് സാക്ഷികളാണ്.
ടീച്ചറിനെ ഹോസ്പിറ്റലിൽ അഡ്‌മിറ്റ് ചെയ്ത സമയത്ത് ഇവരുടെ ആരോഗ്യനില വളരെ മോശമായിരുന്നതിനാൽ ടീച്ചർക്ക് ഭക്ഷണത്തിൽ വിഷം കലർത്തി നൽകിയതായി സംശയം തോന്നിയിരുന്നു. ജില്ലാ ആശുപത്രിയിലെ ഡോക്ടറും ഈ സംശയം ഉന്നയിച്ചതിനേ തുടർന്ന് ഫോറൻസിക്ക് പരിശോധന ആവിശ്യപ്പെട്ട് താൻ പൊലീസിനെ സമീപിച്ചിരുന്നു എന്നാൻ തണുത്ത പ്രതികരണമാണ് കൊല്ലം ഈസ്റ്റ് പൊലീസിൽ നിന്നും ഉണ്ടായത്. ഒടുവിൽ ഹോസ്പിറ്റലിലെ ഡോക്ടർ നേരിട്ട് ഇടപെട്ടാണ് ഫോറൻസിക്ക് പരിശോധന നടത്തിയത്. അതിന്റെ റിസർട്ട് ഇത് വരെ വന്നിട്ടില്ല. പൊലീസിന്റെ അനാസ്ഥ ചൂണ്ടികാട്ടി കൊല്ലം ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയേ താൻ സമീപിച്ചിട്ടുണ്ട് എന്നും ഗിരീഷ് പറയുന്നു.
ടീച്ചറിന്റെ വീട്ടിൽ കാണപ്പെട്ടവർ കൊല്ലത്തെ ക്രിമിനൽഗുണ്ടാസംഘത്തിൽ പെട്ടവരാണ് എന്നാണ് നാട്ടുകാർ പറയുന്നത്. ഹോട്ടൽ ഉടമയായ ഇവരുടെ നേതാവാണ് ഇവിടെ ഗുണ്ടകളെ കൊണ്ട് വന്ന് താമസിപ്പിച്ചിരിക്കുന്നത്. ടീച്ചറിന്റെ വീട്ടിലെ മരങ്ങൾ മുറിച്ചു വിറ്റതും, വാഹനം കടത്തികൊണ്ട് പോയതും ഈ സംഘമാണ്. 53 പവൻ സ്വർണ്ണാഭരണവും നഷ്ടപ്പെട്ടതായി പറയപ്പെടുന്നു.കൊല്ലം കടപ്പാക്കട എൻടിവി നഗർ 71 ബിയിൽ റിട്ട. അദ്ധ്യാപിക മേരിക്കുട്ടിയെ വീട്ടിൽ അവശനിലയിൽ കാണപ്പെട്ടതിനെ തുടർന്ന് മൂന്നാഴ്ച മൻപാണ് ആശുപത്രിയിലെക്ക് മാറ്റിയത്.
തഹസിൽദാർ ജാസ്മിൻ ജോർജ്, സാമൂഹിക നീതി വകുപ്പ് ഓഫിസർ പ്രസന്ന കുമാരി, വില്ലേജ് ഓഫിസർ ആർ. ശിവപ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ ഈസ്റ്റ് പൊലീസാണ് ടീച്ചറിനെ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചത്.ഒറ്റയ്ക്ക് കഴിയുക ആയിരുന്ന ടീച്ചറിനെ കാണാൻ എത്തിയ കൗൺസിലർ ഗിരീഷിന് അവിടെ കണ്ട അപരിചിതരായ ആളുകളിൽ തോന്നിയ സംശയമാണ് പരാതി നൽകുന്നതിനും ടീച്ചറിനെ ഹോസ്പിറ്റലിലേക്ക് മാറ്റുന്നതിനും ഇടയാക്കിയത്.
75 കോടി രൂപയുടെ ആസ്തിയുള്ള ടീച്ചറിന്റെ അന്തരിച്ച മകന്റെ ഭാര്യയാണ് എന്നവകാശപ്പെട്ട് തിരുവനന്തപുരം സ്വദേശിയായ യുവതി കൊല്ലം മുൻസിഫ് കോടതിയിൽ പരാതി നൽകിയിരുന്നു. കടപ്പാക്കട കർണ്ണാടക ബാങ്കിലെ ഉദ്യോഗസ്ഥനായ മേരി ടീച്ചറിന്റെ മകൻ ദീപക്ക് ജോൺ, ഹൃദയാഘാതത്തെ തുടർന്ന് ഒന്നര കൊല്ലം മുൻപാണ് മരിച്ചത്. ഇയാൾ ആദ്യവിവാഹബന്ധം നിയമപരമായി ഒഴിഞ്ഞിരുന്നു. മകൻ മരിക്കുന്നത് വരെ ദീപക്ക് തിരുവനന്തപുരം സ്വദേശിനിയെ വിവാഹം കഴിച്ചിരുന്ന വിവരം ടീച്ചറിനെ അറിയിച്ചിരുന്നില്ല. ദീപക്കിന്റെ മരണത്തിനോ അനുബന്ധ ചടങ്ങുകൾക്കോ ഈ യുവതി എത്തിയിരുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
എന്നാൽ ഈ യുവതിയുമായി തനിക്ക് ബന്ധമുണ്ടായിരുന്നതായും അവർക്ക് മുൻബന്ധത്തിൽ ഒരു കുട്ടി ഉണ്ടായിരുന്നു എന്നും വ്യത്യസ്ത മതമായതിനാൽ വീട്ടുകാർ ഈ ബന്ധം സമ്മതിക്കില്ല എന്നും ദീപക്ക് തന്നോട് പറഞ്ഞിരുന്നതായി കൗൺസിലർ ഗിരീഷ് പറയുന്നു. യുവതി കേസു കൊടുത്തതോടെ മകന്റെ മരണത്തിന് നഷ്ടപരിഹാരമായി കിട്ടിയ തുക ടീച്ചറിന് എടുക്കാൻ സാധിച്ചിരുന്നില്ല. കോടതി തൽക്കാലത്തെക്ക് ഈ അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണ്. ഇതിനിടയിൽ എറണാകുളത്ത് നിന്നും ദീപക്ക് ജോണിന്റെ സുഹൃത്ത് ആണ് എന്നും ദീപക്ക് തന്നെ വിൽപത്രം എഴുതി ഏൽപ്പിച്ചിരുന്നു എന്നും പറഞ്ഞ് മറ്റൊരു യുവതി എത്തി.
ദീപക്കിന്റെ സ്വത്ത് വകകൾ അയാൾ മരിച്ചാൽ മേരി ടീച്ചറിന് ആണ് എന്നും ബാങ്കിൽ നിന്നും ലഭിച്ച തുകയും പെൻഷനും ഭാര്യയെന്ന് അവകാശപ്പെട്ടെത്തിയ യുവതിക്കാണ് എഴുതി വെച്ചിരിക്കുന്നത് എന്ന് ഈ യുവതി ടീച്ചറിനോട് പറഞ്ഞു. കേസിൽ ടീച്ചറിന്റെ വക്കാലത്ത് താൻ ഏറ്റെടുത്ത് നടത്താം എന്ന് പറഞ്ഞ യുവതി തൽക്കാലം സ്വത്ത് എല്ലാം തന്റെ പേരിൽ എഴുതി വെയ്ക്കണം അത് കേസിന് സഹായകമാകും എന്ന് ടീച്ചറിനോട് പറഞ്ഞു. എന്നാൽ കൗൺസിലർ ഗിരീഷ് ഇടപെട്ടതോടെ യുവതി സ്ഥലം വിടുകയായിരുന്നു.
മകൻ മരിച്ചു കഴിഞ്ഞപ്പോൾ ദീപക്കിന്റെ സുഹൃത്തുകൾ എന്ന് അവകാശപ്പെട്ട് എത്തിയ ഒരു സംഘം ദീപക്കിന്റെ പേരിലുണ്ടായിരുന്ന വാഹനങ്ങളും വീട്ടിലെ ഓട്ടുപാത്രങ്ങളും കുറഞ്ഞ വിലയ്ക്കു കടത്തിക്കൊണ്ടു പോയി. മരങ്ങളും മുറിച്ചു കടത്തി. ജീവനു ഭീഷണിയുള്ളതായി മേരിക്കുട്ടി പറഞ്ഞതിനെത്തുടർന്നു ഗിരീഷ് പരാതി നൽകിയതോടെ പൊലീസ് വീട്ടിലെത്തി വിവരങ്ങൾ തേടി. ഇതോടെ ഈ സംഘവും ഇവിടെക്ക് വരാതെയായി. ഈസ്റ്റ് പൊലീസിന്റെ പട്രോളിങ് സംഘം ടീച്ചറിന്റെ വീട്ടിൽ സ്ഥിരമായി എത്തിയിരുന്നു.
ഇതിനിടയിലാണ് പുതിയ സംഭവവികാസങ്ങൾ അരങ്ങേറിയത്. മിക്കവാറും തന്നെ ഫോണിൽ വിളിക്കുന്ന ടീച്ചറിന്റെ കോൾ വരാത്തതിനേ തുടർന്ന് കൗൺസിലർ ഗീരിഷ് വീട്ടിലെത്തിയപ്പോഴാണ് അവശനിലയിൽ ടീച്ചറിനെ കണ്ടെത്തിയത്. ഒന്ന് എഴുന്നേറ്റ് നിൽക്കാനോ സംസാരിക്കാനോ പറ്റാത്ത അവസ്ഥയിലായിരുന്നു ടീച്ചർ. ടീച്ചറിനെ പരിപാലിക്കുവാൻ ഹോം നേഴ്സിനെയും ഇവിടെ നിയോഗിച്ചിരുന്നു. സംഭവങ്ങളുടെ ഗുരുതാവസ്ഥ മനസിലാക്കിയ ഗിരീഷ് കളക്ടർ അഫ്സാനാ പർവീണയെയും കൊല്ലം സിറ്റി പൊലീസ് കമ്മീഷണറേയും കണ്ട് പരാതി നൽകുകയായിരുന്നു.
കളക്ടർ അഫ്സാനാ പർവീണയുടെ അടിയന്തര ഇടപെടലാണ് മേരി ടീച്ചറിന വേഗം ഹോസ്പിറ്റലിൽ എത്തിക്കാൻ സാധിച്ചത്.ടീച്ചറിനെ ഇടയ്ക്ക് സന്ദർശിച്ച പാലിയേറ്റിവ് കെയറിലെ പ്രവർത്തകരും ആശാ പ്രവർത്തകയും ടീച്ചറിന് അമിതഡോസിൽ മരുന്ന് നൽകുന്നത് കണ്ടു എന്ന് പറയുന്നുണ്ട്. എന്നാൽ ഡോക്ടറുടെ നിർദ്ദേശപ്രകാരമാണ് ഇത് നൽകുന്നത് എന്ന് അന്ന് നിന്നിരുന്ന ഹോംനഴ്സ് പറഞ്ഞിരുന്നതിനാൽ ഇവർ സംശയിച്ചില്ല.
മേരിടീച്ചറിനെ ചികിത്സിക്കുന്ന ജില്ലാആശുപത്രിയിലെ ഡോക്ടറുടെ സംശയപ്രകാരമാണ് ഫോറൻസിക്ക് പരിശോധനയും പൊലീസ് സർജന്റെ മേൽനോട്ടവും ഉണ്ടാകണം എന്നാവശ്യപ്പെട്ട് ഗീരീഷ് വീണ്ടും പരാതി നൽകിയിരിന്നു. മേരിക്കുട്ടിയുടെ ആസ്തികൾ വ്യാജമായി കൈമാറ്റം ചെയ്തിട്ടുണ്ടോയെന്നും ബാങ്ക് നിക്ഷേപം, സ്വർണാഭരണം എന്നിവ സംബന്ധിച്ചും അന്വേഷിക്കണമെന്നും പരാതിയിൽ പറഞ്ഞിരുന്നു.