- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെട്ടിടങ്ങളും കാറുകളും വിഴുങ്ങി 18 അടി ഉയരെ തിരമാലകൾ ഉയർന്നു; കടലായി മാറി റോഡുകളും കട പുഴകി വീണ് മരങ്ങളും;230 കിലോമീറ്റർ വേഗത്തിൽ ആഞ്ഞുവീശിയ കൊടുങ്കാറ്റിൽ ഭയന്ന് വിറച്ച് അമേരിക്ക; ഫ്ളോറിഡയെ വിഴുങ്ങിയ കൊടുങ്കാറ്റിന്റെ കഥ
തെക്കൻ ഫ്ളോറിഡയിൽ കനത്ത നാശനഷ്ടങ്ങൾ വിതറി ആഞ്ഞടിച്ച് കൊടുങ്കാറ്റ്. ഹറിക്കേൻ കാറ്റിന്റെ ശക്തിയിൽ ഉയർന്നുപൊന്തിയ കൂറ്റൻ തിരമാലകൾ വീടുകളേയും വാഹനങ്ങളെയും നശിപ്പിച്ചു. കൂറ്റൻ തിരമാലകൾ ഒന്നിനു പുറകെ ഒന്നായി കൊച്ചു നഗരത്തെ വിഴുങ്ങുന്ന ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ശക്തമായ കാറ്റിനെതിരെ മുന്നറിയിപ്പ് നിലനിലനിൽക്കുന്ന നഗരത്തിൽ കെട്ടിടങ്ങളേയും കാറുകളേയും വിഴുങ്ങിയ തിരമാലകൾ അവസാനം നഗരത്തെ തന്നെ മറ്റൊരു കടലാക്കി മാറ്റി.
കനത്ത കുത്തുഴുക്ക് ഇവിടെയുള്ള വൻ മരങ്ങളെ ചുറ്റിയപ്പോൾ ശക്തമായ കാറ്റിൽ പല മരങ്ങളും കടപുഴകി വീണു. മണിക്കൂറിൽ 230 കിലോമീറ്റർ വേഗതയിലായിരുന്നു കാറ്റ് ആഞ്ഞുവീശിയത്. ചരിത്രത്തിൽ തന്നെ ഇത്ര വേഗത്തിൽ ആഞ്ഞുവീശുന്ന അഞ്ചാമത്തെ കാറ്റാണിത്. 13 ലക്ഷത്തോളം വരുന്ന നഗരവാസികൾക്ക് വൈദ്യൂതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ഇനിയും കൂടുതൽ ദുരന്തങ്ങൾ ഉണ്ടായേക്കാമെന്ന മുന്നറിയിപ്പും ഗവർണർ റോൺ ഡി സാൻഡിസ് നൽകിയിട്ടുണ്ട്.
ഇന്നും ശക്തമായ കാറ്റ് ഉണ്ടായിരിക്കും എന്നാണ് മുന്നറിയിപ്പ്. ദുരന്തം ആദ്യം എത്തിനോക്കിയ നഗരങ്ങളിൽ ഒന്ന് ഫോർട്ട് മെയേഴ്സ് ആയിരുന്നു. തകർന്നടിഞ്ഞ വീടുകളുടെയും പുഴകളായി മാറിയ നിരത്തുകളുടെയും ഭീതിപ്പെടുത്തുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. നേപ്പിൾസ് സാനിബെൽ ദ്വീപുകളിലും കൊടുങ്കാറ്റ് താണ്ഡവമാടി. വീടുകളിലേക്ക് തിരമാലകൾ ഇരച്ചു കയറിയപ്പോൾ പലയിടങ്ങളിലും വീടുകളുടെ ജനലുകളും വാതിലുകളും തകർന്നു നിലം പൊത്തുകയും ചെയ്തു. ഇന്നലെ രാത്രി മുതൽ നഗരത്തിൽ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.
അതിനിടയിൽ തൊട്ടടുത്തുള്ള മാർട്ടിൻ കൗണ്ടിയിൽ നിന്നും ഒരു മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 34 കാരനായ കോഡി ഡ്യുഡെക്ക് എന്ന കെട്ടിട നിർമ്മാണ തൊഴിലാളിയായിരിന്നു പാം സിറ്റിക്ക് സമീപം വെള്ളത്തിൽ മുങ്ങിമരിച്ചത്. കാറ്റ് ശ്ക്തമായി തന്നെ ഫ്ളോറിഡ ലക്ഷ്യമാക്കി നീങ്ങിയതോടെ വെർജീനിയ, നോർത്ത് കരോലിന, സൗത്ത് കരോലിന എന്നീ സംസ്ഥാനങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതേസമയം, ഫ്ളോറിടയിൽ എമർജൻസി ബങ്കറുകളിൽ അഭയം പ്രാപിക്കാൻ ഗവർണർ ജനങ്ങളോട് ആവശ്യപ്പെട്ടു
ഫോർട്ട് മെയേഴ്സിൽ പതിനെട്ട് അടിയോളം ഉയർന്ന തിരമാലകൾ കെട്ടിടങ്ങളെ വിഴുങ്ങിയപ്പോൾ, വെള്ളത്തിൽ ഒഴുകിപ്പോകുന്ന കാറുകളുടെയും മറ്റും ചിത്രങ്ങൾ പല വിനോദ സഞ്ചാരികളും പകർത്തിയിട്ടുണ്ട്. പലയിടങ്ങളിലും വൈദ്യൂതി ലൈനുകളിൽ നിന്നും സ്പർക്കുകൾ പ്രത്യക്ഷപ്പെട്ടു. ഈ കാറ്റിന്റെ ശക്തി ശനിയാഴ്‌ച്ചവരെ തുടരും എന്നാണ് മുന്നറിയിപ്പുള്ളത് ജോർജിയ, സൗത്ത് കരോലിന എന്നീ സംസ്ഥാനങ്ങളുടെ പല ഭാഗങ്ങളിലും ഇതിന്റെ പ്രഭാവം അനുഭവപ്പെട്ടേക്കും. ജോർജിയ ഗവർണർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കഴിഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ