- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലും ഇൻസുലിനും വായുവും കുത്തിവച്ച് ലൂസി കൊന്നു തള്ളിയത് ജനിച്ചുവീണ ഏഴു കുട്ടികളെ; കൊലയ്ക്ക് ശേഷം മാതാപിതാക്കളെ പിന്തുടർന്ന് അവരുടേ ദുഃഖത്തിൽ ആഹ്ലാദിച്ചു; പത്ത് കുട്ടികൾ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്; യുകെയിലെ ആശുപത്രിയിലെ പുഞ്ചിരിക്കുന്ന പിശാച് വിചാരണ നേരിടുമ്പോൾ
ലണ്ടൻ: ക്രൂരതയുടെ മുഖം എത്രമാത്രം ഭീകരമാണെന്നതിന് ഏറ്റവും വലിയ തെളിവാണ് ലൂസി ലെറ്റ്ബി എന്ന 32 കാരി. മാലാഖമാർ നിറഞ്ഞ ആതുരശുശ്രൂഷാ രംഗത്താണ് ഈ മനുഷ്യരൂപം പൂണ്ട പിശചും ജീവിച്ചിരുന്നത് എന്നതാണ് വിരോധാഭാസം. പെറ്റു വീണ പിഞ്ചു കുട്ടികളിൽ ഇൻസുലിനും, പാലും വായുവും കുത്തിവെച്ച് ക്രൂരമായി കൊലചെയ്യുകയായിരുന്നു ഇവർ. ഏഴ് പിഞ്ചു കുഞ്ഞുങ്ങൾക്കാണ് അത്തരത്തിൽ ജനിച്ചയുടനെ ഈ ലോകത്തുനിന്നും വിടപറയേണ്ടി വന്നത്. മറ്റ് പത്തു കുട്ടികൾ ഈ ചെകുത്താൻ സ്ത്രീയുടെ പിടിയിൽ നിന്നും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടു മാത്രം.
യുകെയിലെ കൗണ്ടസ്സ് ഓഫ് ചെസ്റ്ററിൽ ഇവർ മരണം വാരി വിതറി വിലസിയത് ഏതാണ് ഒരു വർഷക്കലത്തോളം. അതിനിടയിലാണ് ഏഴു പിഞ്ചു കുരുന്നുകളെ കൊന്നു തള്ളിയത്. അതിൽ ഒരു കുട്ടിയെ, ഇവരുടെ കൈയിൽ നോക്കാൻ ഏല്പിച്ച് ഒന്നര മണിക്കൂർ കഴിയും മുൻപാണ് ആ കുരുന്ന് മരിച്ചത്. ചെഷയർ ചിൽഡ്രൻസ് കെയറിലെ പ്രത്യേക പരിശീലനം ലഭിച്ച ഐ സി യു നഴ്‌സ് ആയിരുന്ന ഇവർ രാത്രി ഷിഫ്റ്റുകളിൽ ജോലിക്ക് കയറിയാണത്രെ ഈ കൊലപാതകങ്ങൾ അത്രയും നടത്തിയത്. ഈ സമയത്ത് കുട്ടികളുടെ മാതാപിതാക്കൾ നിയോനാറ്റൽ വാർഡിൽ എത്തില്ലെന്നതായിരുന്നു ഈ സമയം തിരഞ്ഞെടുക്കാൻ കാരണം.
തന്റെ ഇരകളുടെ കുടുംബത്തിന്റെ കാര്യത്തിൽ ഇവർ പ്രത്യേക താത്പര്യം പ്രകടിപ്പിച്ചിരുന്നതായി വിചരണവേളയിൽ പ്രോസിക്യുട്ടർമാർ കോടതിയെ ബോധിപ്പിച്ചു. അവരുടെ കമ്പ്യുട്ടറിൽ നിന്നും ലഭിച്ച തെളിവുകൾ, ഇവർ ഇരകളുടെ കുടുംബങ്ങളെ ഓൺലൈനിൽ തിരഞ്ഞതിന് തെളിവായി ഉണ്ട്. അധികം കുട്ടികളേയും ഇവർ ഇൻസുലിൻ കുത്തിവച്ചാണ് കൊന്നത്. എന്നാൽ, ബേബി ഇ എന്ന് കോഡ് നാമം നൽകിയ കുട്ടിയെ ഇവർ കൊന്നത് വായു കുത്തിവച്ചായിരുന്നു.
ഇത്തരത്തിലുള്ള പ്രവർത്തിമൂലം വൈദ്യശാസ്ത്രത്തിൽ എയർ എംബോലസ് എന്ന് പറയുന്ന അവസ്ഥ സംജാതമാകും. ഇത് ഹൃദയാഘാതത്തിലേക്ക് നയിക്കും. ഈ കുറ്റകൃത്യങ്ങൾക്കൊപ്പം കുരുന്നുകൾക്ക് ട്യുബുകൾ ഉപയോഗിച്ചും കുത്തിവയ്‌പ്പിലൂടെയും അമിതമായ അളവിൽ പാൽ നൽകി എന്നും ഇവർക്കെതിരെ ആരോപണമുണ്ട്. ഇതും അത്യന്തം അപകടകരമായ നടപടിയാണ്. ഒന്നിലധികം സന്ദർഭങ്ങളിൽ അവർ ഇരട്ടകളെയും ഉന്നം വച്ചിരുന്നു. ചില സംഭവങ്ങളിൽ കുട്ടികളിൽ ഒന്ന് മരണപെടുകയും മറ്റേത് രക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്.
കൊല്ലാൻ ശ്രമിച്ച കുട്ടി മരണമടഞ്ഞില്ലെങ്കിൽ ലെറ്റ്ബി രണ്ടും മൂന്നും തവണ തന്റെ ശ്രമങ്ങൾ തുടർന്നിട്ടുണ്ട് എന്ന് പ്രോസിക്യുഷൻ കോടതിയിൽ പറഞ്ഞു. ഇൻട്രാവേനസ് ആയിട്ടും (രക്തത്തിലേക്ക്) നാസോഗസ്സ്ട്രിക് ട്യുബ് വഴിയും (ആമാശയത്തിലേക്ക്) അവർ വായു കടത്തി വിട്ടിട്ടുണ്ടെന്നും പ്രോസിക്യുഷൻ പറഞ്ഞു. 2015 നും 2016 നും ഇടയിൽ എൻ എച്ച് എസ് നിയോനാറ്റൽ യൂണിറ്റിൽ ആരോഗ്യമുള്ള കുട്ടികൾ മരണമടയുന്നത് ഒരു തുടർക്കഥ ആയതോടെയായിരുന്നു പൊലീസ് അന്വേഷണം ആരംഭിച്ചത്.
ലെറ്റ്ബി രാത്രികാല ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്ന സമയത്ത് കുട്ടികൾ മരണപ്പെടുന്നതും രോഗബാധിതരാകുന്നതും വർദ്ധിച്ചു വന്നു. ഇതായിരുന്നു സംശയത്തിന്റെ മുന ഇവരിലേക്ക് തിരിയാൻ കാരണമായത്. പിന്നീട് ഇവർ പകൽ ഷിഫ്റ്റിലേക്ക് മാറിയപ്പോൾ മരണങ്ങൽ പകൽസമയങ്ങളിൽ സംഭവിക്കാൻ തുടങ്ങി. വിശദമായ അന്വേഷണത്തിനായി നിയമിച്ച സമിതി, ഈ മരണങ്ങളിൽ എല്ലാം പൊതുവായി കണ്ടെത്തിയ ഘടകം ലൂസി ലെറ്റ്ബി എന്ന നിയോനേറ്റൽ നഴ്‌സിന്റെ സാന്നിദ്ധ്യമായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ