- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊട്ടാൽ വെട്ടുമെന്ന് ഭീഷണി; സ്റ്റേഷൻ ആക്രമിച്ച പ്രതികളുടെ നിഴൽവെട്ടത്ത് പോകാനാകാതെ പൊലീസ്; മന്ത്രിയെ അവഹേളിച്ച ഫാ. തീയോഡേഷ്യസിന് എതിരെ കേസ് മാത്രം; സമരക്കാരോട് ഏറ്റുമുട്ടിട്ടേണ്ടിവന്ന ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് നീക്കങ്ങൾ; വിഴിഞ്ഞത് പൊലീസ് കാഴ്ചക്കാർ മാത്രം
തിരുവനന്തപുരം : വിഴിഞ്ഞത്ത് പൊലീസ് സ്റ്റേഷൻ തല്ലി തകർക്കുകയും പൊലീസുകാരെ ഉൾപ്പെടൈ വധിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തെങ്കിലും ഒരടി മുന്നോട്ട് പോകാനാകുന്നില്ല. പൊലീസ് സ്റ്റേഷൻ ആക്രമണം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും കണ്ടാൽ അറിയുന്ന 3000 പേരെ പ്രതിയാക്കി കേസ് എടുത്തതല്ലാതെ ഒരാളെ പോലും അറസ്റ്റ ചെയ്യാനോ ജയിലിൽ അടയ്ക്കാനോ കഴിഞ്ഞിട്ടില്ല.
പ്രതികളിടെ പേരും ചിത്രങ്ങളും സഹിതം പൊലീസുകാരുടെ കൈയിലുണ്ട്. എന്നാൽ നടപടികൾ ഉണ്ടാകുന്നില്ല. മന്ത്രി അബ്ദുറഹ്‌മാനെ തീവ്രവാദയെന്ന പരസ്യമായി വിളിച്ച സമര സമിതി നേതാവിനെ എതിരെയും കേസെടുത്തതല്ലാതെ ഒന്നും ചെയ്യാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. വിഴിഞ്ഞത്ത് സമരം തുടങ്ങിയ നാൾ മുതൽ ഇപ്പോഴും പൊലീസ് കാഴ്ചക്കാരന്റെ റോളിലാണ്.
മാസങ്ങളായി സമരം തുടങ്ങിയിട്ട്. അന്നു മുതൽ കേരളത്തിലുടനീളം ക്യാമ്പുകളിൽ നിന്ന് ഉൾപ്പെടെ പൊലീസിനെ വിഴിഞ്ഞത്ത് ക്രമസമാധാനം ഉറപ്പാക്കാൻ നിയോഗിക്കുന്നുണ്ട്. ആദ്യഘട്ടങ്ങളിൽ രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവുമുള്ള ഭക്ഷണം പൊലീസിന് അദാനി ഗ്രൂപ്പ് നൽകിയിരുന്നു. എന്നാൽ സമരം അവസാനിക്കാത്ത സാഹചര്യത്തിൽ അദാനി ഗ്രൂപ്പ് കോടതിയിൽ പോയതോടെ അത് അവസാനിപ്പിച്ചു.
ദിവസനേ പൊലീസ് ശക്തമായ കാവലൊരുക്കി നൽകും. ഓരോ ദിവസവും ഓരോ പള്ളി ഇടവകയുടെ നേതൃത്വത്തിലാണ് പദ്ധതി പ്രദേശത്ത് സമരം നടക്കുന്നത്. പദ്ധതിപ്രദേശത്തേക്കുള്ള വഴിയിൽ പൊലീസ് ബാരിക്കഡ് ഉപയോഗിച്ച് സമരക്കാരെ തടയും. പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞാൽ അത് മറിക്കടക്കുകയെന്ന അസാധാരണമായ സംഭവും അങ്ങനെ മറികടന്നാൽ അത് ക്രമസമാധാന ലംഘനവും ഉടൻ അറസ്റ്റുമാണ് നടപടി.
എന്നാൽ വിഴിത്തേക്ക് പ്രതിഷേധവുമായെത്തുന്ന സമരക്കാർ പതിവായി ബാരിക്കേട് മറിച്ചിടും, നേരത്തെ പദ്ധതി പ്രദേശത്തേക്ക് ഇരച്ച് കയറും. എന്തിനാണോ പൊലീസിനെ നിയോഗിച്ചിരിക്കുന്നത് അത് ചെയ്യാനാകാതെ പൊലീസ് നോക്കി നിൽക്കും. ശക്തമായ നടപടികൾ വേണ്ടെന്ന് തുടക്കംമുതൽ പൊലീസിന് ഉന്നതതല നിർദ്ദേശമുണ്ട്. എന്നാൽ ചില ദിവസങ്ങളിൽ ഡ്യൂട്ടിക്കെത്തുന്ന ഉന്നത ഉദ്യോഗസ്ഥർ ഈ കാഴ്ചകൾകൾ സഹികെട്ട് സമരക്കാരോട് ഏറ്റുമുട്ടിയിട്ടുണ്ട്.
അത്തരം ഉദ്യോഗസ്ഥരുടെ തോളിലെ നക്ഷത്രത്തിന്റെ എണ്ണം നോക്കാതെ നാളെ ഇവിടെ കണ്ടുപോകരുതെന്ന് മൈക്കിലൂടെയും അല്ലാതെയും വധഭീഷണി മുഴക്കാൻ മുൻപന്തിയിൽ ലോഹയിട്ട പുരോഹിതന്മാരായിരുന്നു. ഈ ഭീഷണികൾ ഭയന്ന് അവർ പറയുന്നത് പോലെ പീന്നീട് അത്തരം ഉദ്യോഗസ്ഥരെ വിഴിഞ്ഞത്തേക്ക് നിയോഗിച്ചിട്ടില്ല. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി സ്റ്റേഷൻ ആക്രമിച്ചവരെ പിടികൂടുന്നതിവും പൊലീസിന് കാര്യമായൊന്നും ചെയ്യാനാകില്ല.
ശനിയാഴ്ച പ്രശ്മുണ്ടാക്കിയ സമക്കാരെയും അതിന് നേതൃത്വം നൽകിയതിന് ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ ഉൾപ്പെടെയുള്ളവരെ പ്രതിയാക്കി പൊലീസ് കേസെടുക്കുകയും അതിൽ അഞ്ച് പ്രദേശവാസികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇവരെ വിട്ടുകിട്ടാനായിരുന്നു ഞായറാഴ്ച രാത്രി നടന്ന അക്രമം. ശനിയാഴ്ച സമരക്കാരെ ശക്തമായി നേരിട്ടതിൽ പ്രധാനി പ്രോബേഷൻ എസ്‌ഐ ലിജു പി മണിയായിരുന്നു. ഇപ്പോൾ അദ്ദേഹം തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ വലത് കാലിന്റെ മുട്ടിന് താഴ് വശം എലുകൾ പൊട്ടി ശസ്ത്രക്രിയ കഴിഞ്ഞ് കിടപ്പിലാണ്.
ശനിയാഴ്ചത്തെ പക മനസിലൊതുക്കിയ സമരക്കാർ ഞായറാഴ്ച രാത്രിയിൽ ആണി തറച്ച മരകഷ്ണങ്ങളുമായാണ് എത്തിത്. അത് ഉപയോഗിച്ച് ലിജുവിന്റെ കാലിൽ അടിച്ചു. അടിയുടെ ആഘാതത്തിൽ ആണി തറച്ച് കാലിൽ കയറിയാണ് എല്ലുകൾ തകർന്നത്. ഇതോടെ ക്ഷമ നശിച്ച പൊലീസ് അവസാനം സമരക്കാരെ അടിച്ചോടിച്ചെങ്കിലും രാത്രിയിൽ വീണ്ടുമൊരു സംഘർഷത്തിന് സമരക്കാർ കോപ്പുകൂട്ടി. ഇക്കാര്യം മനസിലാക്കി മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെടെ വിഷയത്തിൽ ഇടപെട്ടു.
ഒടുവിൽ അവർ ആവശ്യപ്പെട്ടത് അനുസരിച്ച് അഞ്ചിൽ നാലുപേരെയും മണിക്കൂറുകൾക്ക് ഉള്ളിൽ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. ഒരാളെ മാത്രമാണ് റിമാൻഡ് ചെയതത്. ഞായറാഴ്ച രാത്രിയിൽ സമരസമിതിക്ക മുന്നിൽ കീഴടങ്ങലായിരുന്നു അത്. അത്തരമൊരു സാഹചര്യത്തിൽ ഇനി വിഴിഞ്ഞത്ത് ഒരാളെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യറാകില്ല. അതിന് സർക്കാർ അനുവദിക്കുകയുമില്ല.
അതിരൂപതയുടെ നേതൃത്വത്തിലുള്ള സമരസമിതിയംഗങ്ങളെ അറസ്റ്റ് ചെയ്യുന്നത് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുമോ എന്ന സർക്കാരിന്റെ ആശങ്കയാണ് പൊലീസിനെ നടപടികളിൽ നിന്ന് പിൻവിലക്കുന്നത്. പൊലീസ് അസോസിയേഷൻ ഉൾപ്പെടെ കേസ് എടുക്കണമെന്ന ആവശ്യവുമായി രംഗത്തുണ്ടെങ്കിലും സർക്കാർ ഇപ്പോഴും വിഴിഞ്ഞത്ത് കടുത്ത നടപടിക്ക തയ്യാറല്ല. 2018ൽ ശബരിമല വിധിയുണ്ടായപ്പോൾ കാണിച്ച ആവേശം ഇപ്പോൾ പ്രതികളെ പിടികൂടാൻ എന്താണില്ലാത്തത് ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികല കഴിഞ്ഞ ദിവസം വിഴിഞ്ഞത്ത് പ്രസംഗിച്ചപ്പോൾ സർക്കാരിനോട് ചോദിച്ചതും ഈ പശ്ചാത്തലത്തിലാണ്.