- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാനലുകളും റേഡിയോകളും പൂർണ്ണമായും അടച്ചു പൂട്ടും; എല്ലാ പരിപാടികളും ഓൺലൈനിലേക്ക് മാറും; തുടക്കമിടുന്നത് ബി ബി സിയിലൂടെ; ബി ബി സി ചെയർമാന്റെ വാക്കുകൾ ലോകമെമ്പാടുമുള്ള ദൃശ്യ മാധ്യമങ്ങളുടെ ഭാവിയെ കുറിച്ച് ആകുമ്പോൾ
അടുത്ത ഒരുപതിറ്റാണ്ടിനുള്ളിൽ ബി ബി സിയുടെ ഭൂതല സംപ്രേഷണം വഴിയുള്ള റേഡിയോ, ടി വി സർവ്വീസുകൾ നിർത്തലാക്കിയേക്കും. കോർപ്പറേഷന്റെ ഡയറക്ടർ ജനറലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഭൂതല സംപ്രേഷണം ഏത് സമയത്തും നിർത്തലാക്കിയേക്കാമെന്നും ബി ബി സി അതിനുള്ള നടപടികളുമായി മുൻപോട്ട് പോവുകയാണെന്നും ടിം ഡേവി പറഞ്ഞു.ഒരു ഇന്റർനെറ്റിൽ അടിസ്ഥിതമായ ഭാവിയാണ് ബി ബി സി കാണുന്നതെന്നും, ആ ലക്ഷ്യത്തിലേക്ക് അതിവേഗം മുന്നേറാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്റർനെറ്റ് മാത്രമുള്ള ഒരു ലോകത്തെ കുറിച്ച് സ്വപ്നം കാണുവാൻ അദ്ദേഹം പറഞ്ഞു. അവിടെ സാധ്യതകൾ അനന്തമാണെന്നും അദ്ദേഹം പറഞ്ഞു. റോയൽ ടെലിവിഷൻ സൊസൈറ്റിയിലെ ഒരു പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ, ഇത് സംഭവിച്ചാൽ അതിന്റെ ഫലമായി ചില മോശം കാര്യങ്ങളും സംഭവിച്ചേക്കാമെന്നും അദ്ദേഹം പറയുന്നു. ബി ബി സി ആഗോളാടിസ്ഥാനത്തിൽ ലഭ്യമായെന്ന് വരില്ല. അതുപോലെ പലർക്കും താങ്ങാനാവാത്ത ഒന്നായി മാറും അത് എന്നും അദ്ദേഹം പറഞ്ഞു.
വരുന്ന വർഷങ്ങളിൽ അന്താരാഷ്ട്ര തലത്തിലുള്ള എതിരാളികളുമായി മത്സരിക്കുന്നതിന് പബ്ലിക് സർവീസ് ഇൻവെസ്റ്റ്മെന്റ് കാര്യം ഗൗരവത്തിൽ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ കണ്ടെന്റുകളിലേക്കുള്ള ഗേറ്റ് വേകളെല്ലാം വിദേശം കുത്തകകളുടെ കൈയിലാണ്. സർക്കാർ ഈ കാര്യം ഗൗരവകരമായി പരിഗണിക്കണം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോർപ്പറേഷന്റെ വേൾഡ് സർവ്വീസ് നടത്തിക്കൊണ്ടു പോകാൻ കോർപ്പറേഷന് കൂടുതൽ പണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഡിജിറ്റൽ സാങ്കേതിക വിദ്യയിലേക്ക് മാറുക വഴി അടുത്ത കാലത്ത് ഏകദേശം 382 പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു, അതുപോലെ അറബിക്- പേർഷ്യൻ റേഡിയോ സേവനം നിർത്തലാക്കുകയും ചെയ്തു. ഇക്കാര്യങ്ങളെല്ലാം ഫോറിൻ, കോമൺവെൽത്ത് ആൻഡ് ഡെവലപ്പ്മെന്റ് ഓഫീസുമായി ചർച്ച ചെയ്യുമെന്ന് പറഞ്ഞ അദ്ദേഹം റഷ്യയും ചൈനയും സർക്കാർ ഉടമസ്ഥതയിലുള്ള മാധ്യമങ്ങളിൽ കൂടുതൽ നിക്ഷേപം നടത്തുകയാണെന്നുംഓർമ്മിപ്പിച്ചു.
ലൈസൻസ് ഫീസ് മരവിപ്പിച്ചതും പണപ്പെരുപ്പവും കാരണം വരുമാനത്തിൽ 2026/2027 കാലഘട്ടത്തിൽ 400 മില്യൺ പൗണ്ടിന്റെ കുറവാണ് ബി ബി സിക്ക് ഉണ്ടാകുന്നത്. ബ്രിട്ടീഷ് മാധ്യമരംഗം ഇപ്പോൾ അവശതയിലാണെന്നും ഡേവി പറഞ്ഞു. അത് നീക്കുവാൻ ഭാവിയിലേക്ക് ഒരു വൻകുതിപ്പ് തന്നെ നടത്തേണ്ടതുണ്ട്.
മറുനാടന് മലയാളി ബ്യൂറോ