- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗരക്കാറ്റിൽ ലോകം വിറങ്ങലിക്കും; അണുയുദ്ധം പൊട്ടിപ്പുറപ്പെടും; ജൈവായുധങ്ങൾ പ്രയോഗിക്കും; സ്വാഭാവിക ജനനങ്ങൾ ഇല്ലാതാവും; ആധുനിക ലോകത്തിന്റെ നോസ്റ്റർഡാമസ് എന്ന് വിശേഷിപ്പിക്കുന്ന അന്ധയായ ബൾഗേറിയക്കാരിയുടെ 2023-ലെ പ്രവചനങ്ങൾ ഇവയൊക്കെ
ആധുനിക ലോകത്തിലെ നോസ്റ്റർഡാമസ് എന്നറിയപ്പെടുന്ന അന്ധയായ ബൾഗേറിയക്കാരിയുടെ പല പ്രവചനങ്ങളുമിതിനോടകംസത്യമായി ഭവിച്ചിട്ടുണ്ട്. അമേരിക്കൻ വേൾഡ് ട്രേഡ് സെന്റർ ആക്രമണവും, 2022-ൽ പല നഗരങ്ങളും വരൾച്ച മൂലം കുടിവെള്ള ക്ഷാമം അനുഭവിക്കും എന്നുമൊക്കെയുള്ള പ്രവചനങ്ങൾ അവയിൽ ചിലത് മാത്രം. ബാബ വാംഗ എന്ന ബൾഗേറിയൻ യോഗിനിയുടെ 2023 നെ കുറിച്ചുള്ള പ്രവചനങ്ങൾ ഇപ്പോൾ അന്താരാഷ്ട്ര മാധ്യമങ്ങൾ ചർച്ചയാക്കുകയാണ്.
ഇരുപത്തഞ്ച് വർഷങ്ങൾക്ക് മുൻപ് 1996-ൽ തന്റെ 84-ാം വയസ്സിൽ മരണമടഞ്ഞൻ ഈ അന്ധ യോഗിനി തന്റെ മരണത്തിനു മുൻപേ എഴുതിവെച്ചതാണ്. ഇത്. ക്രിസ്ത്വബ്ദം 5079 വരെയുള്ള ഓരോ വർഷങ്ങളിലേയും കാര്യങ്ങൾ ഇവർ പ്രവചിച്ചിട്ടുണ്ട്. ഇവരുടെ പ്രവചനങ്ങൾ പ്രകാരം 2023 നെ കാത്തിരിക്കുന്നത് സൗരക്കൊടുങ്കാറ്റുകളും, ആണവയുദ്ധങ്ങളുമൊക്കെയാണ്. മാത്രമല്ല, ജൈവായുധങ്ങളും മനുഷ്യരിൽ പ്രയോഗിക്കപ്പെടും.
ഭൂമിയുടെ അച്ചുതണ്ടിന് സ്ഥാന ചലനമുണ്ടാകുമെന്നും, ഭൂമിയിലെ സ്വാഭാവികജനനങ്ങൾ നിന്നുപോകുമെന്നും പ്രവചനത്തിൽ ഈ യോഗിനി പറയുന്നുണ്ട്. വലിയൊരു രാജ്യം മനുഷ്യരിൽ ജൈവായുധങ്ങൾ പരീക്ഷിക്കും എന്നാണ് ഇവർ പറയുന്നത്. അതിന്റെ ഫലമായി ആയിരക്കണക്കിന് ആളുകൾ മരണപ്പെടുമെന്നും അവർ പറയുന്നു. എന്നാൽ, ഇത്തരത്തിലുള്ള ജൈവായുധങ്ങൾ പരീക്ഷിക്കുന്നത് ഐക്യ രാഷ്ട്ര സഭയുടെ ബയോളജിക്കൽ വെപ്പൺസ് കൺവെൻഷൻ നിരോധിച്ചിരിക്കുകയാണ്.
ചെർണോബിൽ ദുരന്തം കൃത്യമായി പ്രവചിച്ച ഈ അന്ധ യോഗിനി. 2023-ൽ ഒരു ന്യുക്ലിയാർ പവർപ്ലാന്റിൽ സ്ഫോടനം ഉണ്ടാകുമെന്നും പ്രവചിക്കുന്നു. യുക്രെയിനിൽ ഒരു ആണവ ദുരന്തം ഉണ്ടാകും എന്ന് ലോക നേതാക്കൾ ഭയപ്പെടുന്ന അവസരത്തിലാണ് ഈ ഭയപ്പെടുത്തുന്ന പ്രവചനം പുറത്തു വരുന്നത്. കഴിഞ്ഞമാസമാണ് യുക്രെയിനിലെ സപോറിഷിയയിൽ ഒരു ന്യുക്ലിയാർ പവർ പ്ലാന്റിൽ സ്ഫോടനം ഉണ്ടായത്. മാത്രമല്ല, റഷ്യൻ - യുക്രെയിൻ യുദ്ധം അതീവ ആശങ്കയുളവാക്കുന്നു എന്ന് ഇതിനു ശേഷം യു എൻ അറ്റോമിക് എനർജി തലവൻ പറയുകയും ചെയ്തിരുന്നു.
അടുത്ത വർഷം ഭൂമിയുടെ അച്ചുതണ്ടിന് സ്ഥാനചലനം ഉണ്ടാകുമെന്നും അവർ പറയുന്നുണ്ടെങ്കിലും അതിന്റെ വിശദാംശങ്ങൾ പ്രവചനത്തിലില്ല. എല്ലാവർഷവും ഭൂമി സൂര്യന് ചുറ്റുമായി 584 മില്യൺ മൈൽ ഭ്രമണം ചെയ്യുന്നുണ്ട്. മറ്റു ഗ്രഹങ്ങളുടെ ഗുരുത്വാകർഷണ ഫലമായി ഭ്രമണപഥത്തിൽ ചെറിയ വ്യത്യാസങ്ങൾ വരാറുമുണ്ട്. എന്നാൽ, കേവലം ഒരു വർഷത്തെ കാലയളവിനുള്ളിൽ, ഇത്രയും വലിയ മാറ്റമുണ്ടായാൽ അത് ഭൂമിയിലെ ജീവനുകൾക്ക് അത്യന്തം അപകടകരമാകുമെന്നതിൽ സംശയമില്ല.മാത്രമല്ല, അത് ഭൂമിയിലെ കാലാവസ്ഥയേയും ബാധിച്ചേക്കും. താപനില ഉയരുക,. സമുദ്ര ജലനിരപ്പുയരുക, റേഡിയേഷൻ അളവ് വർദ്ധിക്കുക തുടങ്ങിയവയെല്ലാം ഇതിന്റെ ഫലമായി ഉണ്ടാകും.
ഇതിനു മുൻപ് ദർശിച്ചിട്ടില്ലാത്തത്ര തീവ്രതയോടെ സൗരക്കൊടുങ്കാറ്റ് ഭൂമിയിൽ ആഞ്ഞടിച്ചാൽ ഭൂമിയുടെ സ്വഭാവസവിശേഷതകളിൽ പലതും ഇല്ലാതെയാകും. മറ്റൊരു ഭയപ്പെടുത്തുന്ന കാര്യം മനുഷ്യരുടെ സ്വാഭാവിക ജനന പ്രക്രിയ ഭരണകൂടങ്ങൾ വിലക്കും എന്ന പ്രവചനമാണ്. നേതാക്കളും മെഡിക്കൽ വിദഗ്ധരുമായിരിക്കും ആരൊക്കെ ജനിക്കണം എന്ന് തീരുമാനിക്കുക. മാതാപിതാക്കൾക്ക് കുട്ടികളുടെ ശരീരാകൃതിയും മറ്റും തീരുമാനിക്കാനുള്ള അവർക്ക് വന്നുചേരുമെന്നും പ്രവചിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ