- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്കയിൽ ജനിച്ചു... ലണ്ടനിൽ വളർന്നു... റൊമേനിയയിൽ സാമ്രാജ്യം കെട്ടിപ്പടുത്തു; ലോകത്തെ ആദ്യത്തെ ട്രില്യണെയർ ആയി ജീവിച്ചു; ഒടുവിൽ സ്ത്രീകളെ തടവിൽ വച്ച് ബലാത്സംഗം ചെയ്തു നീലച്ചിത്രം റെക്കോർഡ് ചെയ്ത കേസിൽ ജയിലിൽ; സ്വയം പ്രഖ്യാപിത കോടീശ്വരൻ ആൻഡ്രൂ ടാറ്റിന്റെ ജീവിതം
ബുക്കാരെസ്റ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും അധികം മാറിയല്ലാതുള്ള എസ്റ്റേറ്റിനകത്തെ 6 ലക്ഷം പൗണ്ട് വിലവരുന്ന വീട്ടിൽ നിന്നും സ്വയം പ്രഖ്യാപിത സഹസ്ര കോടീശ്വരൻ ആൻഡ്രൂ ടേറ്റിനെ അറസ്റ്റ് ചെയ്തു. മനുഷ്യക്കടത്ത്, ബലാത്സംഗം, സംഘടിത കുറ്റകൃത്യങ്ങൾക്കുള്ള സംഘം രൂപീകരിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങൾക്കാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സായുധ പൊലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്യുമ്പോൾ വീടിനകത്ത് നിറയെ തോക്കുകൾ, വാളുകൾ, കത്തികൾ, വിലകൂടിയ ആഡംബര കാറുകൾ, ആഭരണങ്ങൾ, വാച്ചുകൾ എന്നിവയ്ക്കൊപ്പം തന്റെ അച്ഛനായി സമർപ്പിച്ച ഒരു ചെസ് ബോർഡും കണ്ടെത്തി.
മുൻ കിക്ക് ബോക്സർ കൂടിയായ ആൻഡ്രൂ ജനിച്ചത് അമേരിക്കയിൽ ആയിരുന്നെങ്കിലും വളർന്നത് ലണ്ടെന്റെ വടക്കുള്ള ല്യുട്ടണിലെ ഒരു കൗൺസിൽ വീട്ടിലായിരുന്നു. ലോകത്തിലെ ആദ്യത്തെ ട്രില്യനെയർ ആണ് താനെന്ന് ഇടക്കിടെ പറയാറുണ്ടെങ്കിലും, റൊമേനിയൻ തലസ്ഥാനത്ത് വെച്ച് ഇയാളെ അറസ്റ്റ് ചെയ്യുമ്പോൾ ഇയാൾ താമസിച്ചിരുന്ന വീടു നൽകുന്നത് നേർ വിപരീതമായ ഒരു ചിത്രമാണ്.
സമൂഹ മാധ്യമങ്ങളിൽ ഇയാൾ തന്റെ ജീവിതത്തെ കുറിച്ച് നിറപ്പകിട്ടാർന്ന ചിത്രങ്ങളായിരുന്നു നൽകിയിരുന്നത്. 33 ഓളം ആഡംബര കാറുകളും, വിലകൂടിയ അലങ്കാരപ്പണികളോടെയുള്ള വീടും ഒക്കെയായി അയാൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നു. എന്നാൽ, ഇയാൾ താമസിച്ചിരുന്ന വീട് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ അടുത്താണെങ്കിലും, നേരായ ഒരു റോഡ് പോലും ആ വീട്ടിലേക്കില്ല എന്നതാണ് വാസ്തവം.
തന്റെ സഹോദരനും, മറ്റ് രണ്ട് റൊമേനിയൻ സ്വദേശികൾക്കും ഒപ്പം ഒരു ക്രിമിനൽ റാക്കറ്റ് നടത്തിയ കുറ്റത്തിനാണ് ഇപ്പോൾ ഇയാൾ അറസ്റ്റിലായിരിക്കുന്നത്. അതിൽ ഒരാൾ ഒരു റോമാനിയൻ മുൻ വനിതാ പൊലീസ് ഉദ്യോഗസ്ഥയാണ്. ഇയാളുടെ വീട്ടിൽ നിന്നും അല്പം മാറി ഒരു വീഡിയോ സ്റ്റുഡിയോയും ഉണ്ട്. ഏപ്രിലിൽ പൊലീസ് റെയ്ഡിനെത്തിയപ്പോൾ അവിടെ നിരവദ്ബി സ്ത്രീകളേയും കണ്ടെത്താനായി. അതുകൂടാതെ ഇവിടെ നിന്നു തന്നെയാണ് തന്റെ ഹസ്ലേഴ്സ് അക്കാദമി എന്ന സ്ഥാപനം അയാൾ നടത്തുന്നതും. അധിക വരുമാനം നേടി എങ്ങനെ സമ്പന്നനാകാം എന്ന കോഴ്സ് പഠിക്കുന്നതിനായി നിലവിൽ ഏകദേശം 1,27,000 പേർ ഇയാൾക്ക് പ്രതിമാസം 39 പൗണ്ട് ഫീസ് നൽകുന്നുണ്ട്.
തികഞ്ഞ സ്ത്രീ വിരോധിയായ ഇയാൾ, ഓൺലൈനിലൂടെ കൂടെക്കൂടെ പുറത്തുവിടുന്ന സ്ത്രീ വിരുദ്ധ പോസ്റ്റുകളുടെ പേരിൽ കുപ്രസിദ്ധൻ കൂടിയാണ്. പരിസ്ഥിതി പ്രവർത്തക ഗ്രേറ്റാ തുംബർഗുമായുള്ള ഒരു ഓൺലൈൻ സംവാദത്തിനിടയിൽ ഇയാൾ ഒരു പിസ ബോക്സിന് അടുത്തിരിക്കുന്ന ചിത്രം കണ്ടിട്ടാണ് പൊലീസ് ഇയാളുടെ സ്ഥലം മനസ്സിലാക്കിയത് എന്ന് പറയുന്നു. നേരത്തേ ഏപ്രിൽ 11 നും ഇയാളുടെ വീട് പൊലീസ് റെയ്ഡ് ചെയ്തിരുന്നു.
ആൻഡ്രുവും ട്രിസ്റ്റാനും പെൺകുട്ടികളെ പ്രണയക്കെണിയിൽ വീഴ്‌ത്തിയായിരുന്നു ബുക്കാറേസ്റ്റിലെ തങ്ങളുടെ വീട്ടിലേക്ക് എത്തിച്ചിരുന്നത്. പിന്നീട് അവരെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ബലാത്സംഗം ചെയ്യുകയും ചെയ്യും. മാത്രമല്ല, നീലച്ചിത്രങ്ങളിൽ അഭിനയിക്കുവാനും ഇത്തരത്തിൽ ഇവരുടെ കെണിയിൽ വീഴുന്ന പെൺകുട്ടികൾ നിർബന്ധിതരാകാറുണ്ട്. ഇത്തരം വീഡിയോകൾ ഇയാൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്യുമായിരുന്നു.
ഇതുവരെ ആറു വനിതകളാണ് ഈ സംഘത്തിനെതിരെ പരാതിയുമായി എത്തിയിരിക്കുന്നത്. ഒരു മുൻ വനിത പൊലീസ് ഉദ്യോഗസ്ഥ ഉൾപ്പടെ നാലുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വെബ് ക്യാം ബിസിനസ്സിലൂടെയാണ് ഇയാൾ അതീവ സമ്പന്നനായത്. വിവിധ മോഡലുകളുമായി ചാറ്റിങ് നടത്താം എന്ന വ്യാജേന നിരവധി പേരെയാണ് ഇയാൾ തന്റെ വെബ്സൈറ്റിലേക്ക് ക്ഷണിച്ചുവരുത്തി ചതിച്ചത്.
ട്വിറ്ററിൽ ഗ്രെറ്റ തുംബർഗിനെ വെല്ലു വിളിച്ചു കൊണ്ട് നടത്തിയ ഒരു പ്രകടനമാണ് ഇപ്പോൾ ഇയാളെ വലയിലാക്കിയത്. തനിക്ക് 33 കാറുകളുണ്ടെന്നും, ഈമെയിൽ വിലാസം തന്നാൽ അവ എല്ലാം കൂടി എത്ര കാർബൺ പുറന്തള്ളുന്നുണ്ട് എന്ന വിവരം അറിയിക്കാം എന്നൊക്കെയായിരുന്നു ഇയാൾ ട്വിറ്ററിലൂടെ ഗ്രെറ്റയോട് പറഞ്ഞത്. ആ ചിത്രത്തിൽ ഉണ്ടായിരുന്ന ഒരു പിസ ഡെലിവറി ബോക്സായിരുന്നു പൊലീസിനെ ഇയാളിലേക്ക് നയിച്ചത്.
അറസ്റ്റ് ചെയ്യപ്പെട്ട ആൻഡ്രൂ ടേറ്റിനെ 30 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. വീട്ടു തടങ്കലിലാക്കി തങ്ങളെ ബലാത്സംഗം ചെയ്തു എന്നും നീലച്ചിത്രങ്ങൾ നിർമ്മിച്ചു എന്നുമുള്ള ആറു സ്ത്രീകളുടെ പരാതിയിൽ അതിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണം എന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ആൻഡ്രൂ ടെറ്റിനൊപ്പം അറസ്റ്റ് ചെയ്യപ്പെട്ട സഹോദരനേയും രണ്ട് റൊമേനിയൻ വനിതകളേയും റിമാൻഡ് ക് ചെയ്തിട്ടുണ്ട്. അതിൽ ലൗണ റാഡു എന്ന മുൻ വനിത പൊലീസ് ഉദ്യോഗസ്ഥയും ഉൾപ്പെടുന്നു എന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മറുനാടന് മലയാളി ബ്യൂറോ