ണ്ടൻ തീരുമാനങ്ങൾക്ക് കേൾവി കേട്ടതാണ് എക്കാലത്തേയും ചൈനയിലെ ഏകാധിപത്യ ഭരണകൂടം. ധാന്യങ്ങൾ തിന്നു തീർക്കുന്നു എന്നപേരിൽ കുരുവികളെ കൊല്ലൽ വിപ്ലവം നടത്തി മഹാക്ഷാമം ക്ഷണിച്ചു വരുത്തിയ മാവോയുടെ പാതയിലൂടെ നീങ്ങുന്ന ഷീ ജിൻ പിംഗും അക്കാര്യത്തിൽ വ്യത്യസ്തനല്ല എന്ന് തെളിയിച്ചു കഴിഞ്ഞു. ലോകം മുഴുവൻ കോവിഡിനൊപ്പം ജീവിക്കാൻ പരിശീലിച്ചപ്പോഴും, ജനങ്ങളെ വീടുകൾക്കുള്ളിൽ അടച്ചിട്ട്, സ്വയാർജ്ജിതമായി ലഭിക്കേണ്ട പ്രതിരോധ ശേഷി കിട്ടാത്ത അവസ്ഥയിൽ എത്തിക്കുകയായിരുന്നു ഭരണകൂടം.

പിന്നീട് ജനരോഷത്തെ തുടർന്ന് നിയന്ത്രണങ്ങൾ ഒന്നാകെ പെട്ടെന്ന് പിൻവലിച്ചതോടെ ഇപ്പോൾ ചൈനയിൽ കോവിഡ് കൊടുങ്കാറ്റ് പോലെ ആഞ്ഞടിക്കുകയാണ്. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ നഗരങ്ങളിലെ ചത്വരങ്ങളിൽ കുമിഞ്ഞുകൂടുകയാണെന്ന് ഒരുകാലത്ത് ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളെ പരിഹസിച്ച ചൈന ഇന്ന് അത് യഥാർത്ഥത്തിൽ അനുഭവിക്കുകയാണെന്ന് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. ഷാന്ദ്ഹായ് പോലുള്ള വൻ നഗരങ്ങളിൽ പോലും കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ യഥാസമയം മറവ് ചെയ്യാനാകാത്ത സാഹചര്യമാണ് ഉള്ളത്.

കോവിഡിന്റെ ജന്മനാട് ഇന്ന് ആ രോഗത്താൽ നട്ടം തിരിയുകയാണ്. മഹാവ്യാധി പൊട്ടിപ്പുറപ്പെട്ട് മൂന്ന് വർഷങ്ങൾക്കിപ്പുറവും ചൈന അതി ദയനീയമായി രോഗത്തോട് പോരാടുന്ന അവസ്ഥയാണിന്ന്. ഒരുകാലത്ത്, ഈ രോഗത്തെ വളരെ അനായാസം ചെറുക്കാൻ തങ്ങൾക്ക് ആകുമെന്ന് വീമ്പ് പറഞ്ഞ രാജ്യം കൂടിയാണ് ചൈന എന്നതോർക്കണം. ചൈന ആരോഗ്യ വകുപ്പിൽ നിന്നും ചോർന്ന രേഖ പറയുന്നത് 25 കോടിയിലേറെ പേർക്ക് കോവിഡ് ബാധിച്ചു എന്നാണ്. അതായത് മൊത്തം ജനസംഖ്യയുടെ 20 ശതമാനംപേർക്ക്.

കടുത്ത നിയന്ത്രണങ്ങളായിരുന്നു സീറോ കോവിഡ് നയത്തിന്റെ പേരിൽ ഷീ ജിൻ പിങ് ചൈനയിൽ നടത്തിയിരുന്നത്. നിർബന്ധിത ക്വാറന്റൈനും വ്യാപകമായ പരിശോധനയും അടക്കമുള്ള നിയന്ത്രണങ്ങൾ അടുത്ത കാലം വരെ തുടർന്നു. പിന്നീട് അതിനെതിരെ ജനരോഷം ശക്തമായപ്പോൾ, പെട്ടെന്നു തന്നെ നിയന്ത്രണങ്ങൾ പിൻവലിക്കുകയായിരുന്നു. ഷാങ്ങ്ഹായിയിലെ ഒരു ആശുപത്രി പുറത്തു വിട്ട കണക്കിൽ പറയുന്നത് നഗരത്തിൽ ഏകദേശം രണ്ടര കോടിയിൽ അധികം കോവിഡ് രോഗികൾ ഉണ്ടെന്നാണ്.

മറ്റു പല നഗരങ്ങളും ഇതുപോലെ ദാരുണമായ അവസ്ഥയിലാണ് ഇരുമ്പുമറക്കുള്ളിൽ യാഥാർത്ഥ്യം മറച്ചു പിടിക്കാൻ ഭരണകൂടം ശ്രമിക്കുമ്പോഴും, പലയിടങ്ങളിൽ നിന്നും മറനീക്കി സത്യം പുറത്തു വരികയാണ്. കനത്ത സെൻസർഷിപ്പിനെ അതിജീവിച്ച് സമൂഹമാധ്യമങ്ങളിൽ എത്തുന്ന വീഡിയോകളിൽ പലതും ഒഴിഞ്ഞ ശ്മശാന തുല്യമായ നിരത്തുകളും ആശുപത്രികളിൽ തിക്കിതിരക്കുന്ന രോഗികളും ദൃശ്യമാകുന്നുണ്ട്.

ചിലയിടങ്ങളിൽ പ്രായമായവരെ പോലും കാർപാർക്കിംഗുകളിൽ കിടത്തി ചികിത്സിക്കുന്ന കാഴ്‌ച്ചയും കാണാൻ കഴിയും.