ദീർഘനാളായി മനസ്സിൽ കൊണ്ടു നടന്നിരുന്ന സ്വപ്നമായിരുന്നു കുടുംബസമേതം തായ്ലാൻഡിലേക്ക് ഒരു യാത്രപോകണമെന്നത്. അന്ന് 20 വയസ്സ് മാത്രം ഉണ്ടായിരുന്ന, നഴ്സിങ് വിദ്യാർത്ഥി ടെസ്സ്‌സ്വിഫ്റ്റ് 2015-ൽ ഈ സ്വപ്നം യഥാർത്ഥ്യമാക്കി. എന്നാൽ തായ്ലാൻഡിൽ നിന്നും തിരിച്ചെത്തിയത് തികച്ചും അജ്ഞാതമായ ഒരു രോഗവും പേറിയായിരുന്നു. തിരിച്ചെത്തി ഏതാനും ആഴ്‌ച്ചകൾ കഴിഞ്ഞപ്പോൾ തന്നെ രോഗം ഗുരുതരമായതിനെ തുടർന്ന് ടെസ്സിനെ അശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

പിന്നീടുള്ള ഈ യുവതിയുടെ ജീവിതം ഏതാണ്ട് മുഴുവൻ തന്നെ ആശുപത്രികളെ ചുറ്റിപ്പറ്റിയായിരുന്നു. കൂടെക്കൂടെയുള്ള ആശുപത്രിവാസം അനിവാര്യമായതോടെ നഴ്സിങ് ഡിഗ്രി പഠനം നിർത്തേണ്ടി വന്നു. ഒരു സാധാരണ ജീവിതം സാധ്യമാകാതെ വന്നതോടെ സുഹൃത്തുക്കളുമില്ലാതെയായി. അസ്ട്രേലിയയിലെ മെൽബോണിൽ നിന്നും തെക്ക് പടിഞ്ഞാറ് മാറിയുള്ള ഒരു കൊച്ചു പട്ടണത്തിൽ അച്ഛനമ്മമാരോടൊപ്പമായി താമസം.

കടുത്ത വയറു വേദന, ദഹനക്കുറവ്, ഛർദ്ദി, ഓക്കാനം തുടങ്ങിയവയായിരുന്നു രോഗലക്ഷണങ്ങൾ. ഇരിറ്റബിൾ ബോവൽ സിൻഡ്രം തുടങ്ങി ഈറ്റിങ് സിൻഡ്രം വരെയുള്ള അനാരോഗ്യാവസ്ഥകൾ എല്ലാം അവരിൽ കണ്ടെത്താൻ ഡോക്ടർമാർക്ക് കഴിഞ്ഞു. എന്നാൽ ഒരു ചികിത്സയ്ക്കും രോഗം ഭേദമാക്കാൻ കഴിഞ്ഞില്ല. ഏഴു വർഷത്തോളം പല വിധത്തിലുള്ള പരിശോധനകൾക്കും ഈ യുവതി വിധേയയായി.

2018-ൽ അവരുടേ ദഹനവ്യുഹം ഭാഗികമായി തളർന്നതായി കണ്ടെത്തി. ഇതേ തുടർന്ന് അവരുടെ ആമാശയത്തിലേക്ക് നേരിട്ടൊരു ഫീഡിങ് ട്യുബ് ഘടിപ്പിച്ചു. തൊട്ടടുത്ത വർഷമായിരുന്നു അവരുടെ ജീവിതത്തിലെ ഏറ്റവും ദുരിതം നിറഞ്ഞ വർഷം. ഏകദേശം ആറര ആഴ്‌ച്ചയോളം ആശുപത്രിയിൽ ചെലവഴിക്കേണ്ടതായി വന്നു. നിരവധി അപൂർവ്വ രോഗങ്ങൾക്കുള്ള പരിശോധനകൾക്കും അവർ വിധേയരായി.

മൂന്ന് വർഷങ്ങൾക്ക് ഇപ്പുറം മെല്ബോണിലെ ആൽഫ്രഡ് ഹോസ്പിറ്റലിൽ നിന്നും അവർക്ക് ഒരു കത്ത് ലഭിക്കുകയാണ്. പരിശോധനാഫലമായിരുന്നു അത്. ആ ആശുപത്രിയിൽ ഇതുവരെ ടെസ്സ് പോയിട്ടില്ലാത്തതിനാൽ തട്ടിപ്പ് ആയിരിക്കും എന്നായിരുന്നു അവർ ചിന്തിച്ചത്. ആ റിപ്പോർട്ടിൽ പറഞ്ഞിരുന്നത് ടെസ്സിന് നാതോസ്റ്റോമിയാസിസ് എന്ന രോഗമാണെന്ന് കണ്ടെത്തി എന്നതായിരുന്നു ആ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. ആശുപത്രിയുമായി ബന്ധപ്പെടാനും അതിൽ ആവശ്യപ്പെട്ടിരുന്നു.

നസിസ്സ്റ്റൊമിറ്റ എന്ന ഒരു പരാന്ന ജീവിയുടെ ബാധമൂലമാണ് ഈ രോഗം ഉണ്ടായത്. ചില നേരങ്ങളിൽ ഇത് മരണകാരണം വരെയാകാം. ഉടനടി അ പരാന്നജീവിയെ കൊല്ലുന്നതിനുള്ള ചികിത്സയ്ക്കായി ടെസ്സ് സ്വിഫ്റ്റിനെ വിധേയയാക്കി. പരാന്ന ജീവിയെ കൊല്ലാൻ കഴിഞ്ഞെങ്കിലും ഇന്നും വേദന കടിച്ചമർത്തിയാണ് ടെസ്സ് ജീവിക്കുന്നത്. ച്ഛർദ്ദിയും ഓക്കാനവുമൊന്നും പൂർണ്ണമായും വിട്ടൊഴിഞ്ഞിട്ടില്ല. മാത്രമല്ല, ഇതുമായി ബന്ധപ്പെട്ട മാനസിക പ്രശ്നങ്ങൾ വേറെയും.

സധാരണ ജീവിതം ഇനിയും സാധ്യമായിട്ടില്ലാത്ത ടെസ്സ്, തന്റെ അമ്മയോടൊപ്പം ഇപ്പോൾ ഈ പരാന്നജീവിയെ കുറിച്ചും അതിന്റെ ആക്രമണത്തെ കുറിച്ചുമുള്ള അവബോധം ഉണർത്താനുള്ള ശ്രമത്തിലാണ്. വളരെ വിരളമായ ഈ പരാന്ന ജീവി പക്ഷെ തായ്‌ലൻഡ് പോലുള്ള ഇടങ്ങളിൽ അധികമായി കാണപ്പെടുന്നുണ്ട്.