ലണ്ടൻ: തന്റെ കോളത്തിലൂടെ മേഗനെ ഭയങ്കരി എന്നും ക്രൂര എന്നും വിശേഷിപ്പിച്ച നടപടിയിൽക്ഷമാപണം നടത്തിക്കൊണ്ട് ലേഖകനും അവതാരകനുമായ ജെറെമി ക്ലാർക്ക്സൺ ഹരിക്ക് ഈമെയിൽ സന്ദേശം അയച്ചു. എന്നാൽ ഹാരിയും മേഗനും അത് നിരാകരിച്ചിരിക്കുകയാണ്. ലേഖനം അപകടകരമായ ഗൂഢാലോചന സിദ്ധാന്തങ്ങൾ പരത്തുന്നതും, സ്ത്രീ വിദ്വേഷം പ്രചരിപ്പിക്കുന്നതുമാണെന്നായിരുന്നു തന്റെ ഓർമ്മക്കുറിപ്പുകളുടെ പ്ര്ചരാണാർത്ഥം ഹാരി നടത്തിയ ഒരു ടെലിവിഷൻ അഭിമുഖത്തിൽ പറഞ്ഞത്.

2022 ഡിസംബർ 25 നായിരുന്നു ക്ലാർക്ക്സണിന്റെ വിവാദ ലേഖനം പ്രസിദ്ധീകരിച്ചു വന്നത്. ധൃതിയിൽ എഴുതിയത് ആയതിനാലാണ് അത്തരം വാക്കുകളും പരാമർശങ്ങളും കടന്നു വന്നതെന്ന് ക്ലാർക്ക്സൺ പറയുന്നു. എന്നാൽ, ക്ലാർക്ക്സണിന്റെ ലേഖനങ്ങൾ എല്ലാം തന്നെ ഇത്തരത്തിലുള്ള സ്ത്രീ വിദ്വേഷം ഉൾക്കൊള്ളുന്നവയാണെന്ന് ഹാരിയുടെ വക്താവ്ചൂണ്ടിക്കാട്ടി. എല്ലം ധൃതി പിടിച്ച് എഴുതിയവ അകാൻ സാധ്യതയില്ലെന്നും വക്താവ് കൂട്ടിച്ചേർത്തു.

ഏതായാലും, ജെറെമി ക്ലാർക്ക്സ്ണിന്റെപരാമർശം വിവാദമായതോടെ ആമസോണിൽ അദ്ദേഹം അവതരിപ്പിച്ചു വന്ന ക്ലാർക്ക്സ് ഫം, ഗ്രാൻഡ് ടൂർ എന്നീ പരിപാടികൾ നിർത്തലാക്കാൻ ആമസോൺ ആലോചിക്കുകയാണ് എന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നു. സീസൺ 3 ക്ഴിഞ്ഞാൽ ക്ലാർക്ക്സ് ഫാം നിർത്തലാക്കും എന്നും നാല് പ്രത്യേക എപ്പിസോഡുകൾ കൂടി ക്ഴിഞ്ഞാൽ ഗ്രാൻഡ് എപ്പിസോഡും നിർത്തലാക്കും എന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. ഓക്സ്ഫോർഡ്ഷയറിൽ താൻ വാങ്ങിയ ഫാം നടത്തിക്കൊണ്ടു പോകുന്നതിനുള്ള പരിശ്രമങ്ങളായിരുന്നു ക്ലാർക്ക്സൺസ് ഫാമിൽ പ്രതിപാദിച്ചിരുന്നത്.

ഏറെ ജനപ്രീതി പിടിച്ചുപറ്റിയ ഒരു സീരീസ് ആയിരുന്നു ഇത്. ഇത് നിർത്തലാക്കുന്നതുമായി ബന്ധപ്പെട്ട് പക്ഷെ ആമസോൺ സ്ഥിരീകരണം ഒന്നും നൽകിയിട്ടില്ല. അതിനിടയിൽ, മേഗനെ ബ്രിട്ടീഷ് പട്ടണങ്ങളിലെ തെരുവുകളിലൂടെ നടത്തണമെന്നും, പരസ്യമായി അപമാനിക്കണം എന്നും ആഹ്വാനം ചെയ്തുകൊണ്ടുള്ള ക്ലാർക്ക്സണിന്റെ ലേഖനം പ്രസിദ്ധീകരിച്ചതിനു ശേഷം ഇൻഡിപെൻഡ്ന്റ് പ്രസ്സ് സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷന് ഏറ്റവും അധികം പരാതികൾ ല്ഭിച്ച ലേഖനമായി മാറിയിരിക്കുകയാണ്. ഐ പി എസ് ഓ യ്ക്ക് 25,000 ൽ ഏറേ പരാതികൾ ലഭിച്ചതോടെ ഇത് പ്രസിദ്ധീക്രരിച്ച ദി സൺ ദിനപത്രം കഴിഞ്ഞയാഴ്‌ച്ച ഖേദം പ്രകടിപ്പിച്ചിരുന്നു.