നുഷ്യാവകാശങ്ങൾക്ക് പുതിയ നിർവ്വചനം നൽകി, സ്ത്രീകളുടെ മേൽവസ്ത്രമില്ലാത്ത ചിത്രങ്ങളും അനുവദിക്കുകയാണ് മെറ്റ. ഫേ്.‌സ് ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ ജനപ്രിയ സാമൂഹ്യ മാധ്യമങ്ങളുടെ ഉടമയായ മെറ്റയാണ് ഓവർസൈറ്റ് ബോർഡിന്റെ നിർദ്ദേശപ്രകാരം ഈ പുതിയ നയം സ്വീകരിച്ചിരിക്കുന്നത്. നഗ്‌നമായ മാറിടം പ്രദർശിപ്പിക്കുന്നത് വിലക്കിയാൽ അത് സ്ത്രീകളുടെയും ട്രാൻസ്ജെൻഡേഴ്സിന്റെയും മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്നാണ് മെറ്റ പറയുന്നത്.

മേൽവസ്ത്രമില്ലാതെ, എന്നാൽ അവരുടെ സ്തനങ്ങൾ മറച്ചുപിടിച്ച് തങ്ങളുടെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രമിൽ പോസ്റ്റ് ചെയ്ത് ഒരു ട്രാൻസ്ജെൻഡർ ഉൾപ്പടെയുള്ള പങ്കാളികളുടെ രണ്ട് ചിത്രങ്ങളുമായി ബന്ധപ്പെട്ടാണ് ബോർഡ് ഇത്തരത്തിൽ ഒരു തീരുമാനം എടുത്തിരിക്കുന്നത്. ദ്വിലിംഗ സങ്കല്പം നിലനിൽക്കുന്നതും, സ്ത്രീ- പുരുഷ ശരീരങ്ങൾ തമ്മിൽ വിവേചനം കാണുന്നതുമായ ഒരു യാഥസ്ഥിതിക നിലപാടിന്റെ അടിസ്ഥാനത്തിലായിരുന്നു പഴയ നയം എന്നാണ് ബോർഡ് പറയുന്നത്. അതുവഴി, സ്ത്രീകളും ട്രാൻസ്ജെൻഡറുകളും മാറിടം പ്രദർശിപ്പിക്കുമ്പോൾ അത് വ്യക്തമായി കാണിക്കരുത് എന്നുണ്ടായിരുന്നു.

പുരുഷന്മർക്ക് നഗ്‌നമായ മാറിടം പ്രദർശിപ്പിക്കാൻ അവകാശമുള്ളപ്പോൾ തങ്ങൾക്ക് അത് നിഷേധിക്കുന്നത് ലിംഗ വിവേചനമാണെന്ന് ചില വനിത സംഘടനകളും നേരത്തേ ആരോപിച്ചിരുന്നു. ഈ ആവശ്യമുന്നയിച്ചുകൊണ്ട് നിരവധി പുരുഷന്മാരും സ്ത്രീകളും നഗ്‌നമായ മാറിടാം പ്രദർശിപ്പിച്ചുകൊണ്ട് 2020-ൽ ന്യുയോർക്കിലെ ഫേസ്‌ബുക്ക് ആസ്ഥാനത്തേക്ക് മാർച്ചും നടത്തിയിരുന്നു.

മെറ്റയുടെ ധനസഹായം ഉണ്ടെങ്കിലും തീർത്തും സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഒന്നാണ് ഓവർസൈറ്റ് ബോർഡ്. പഴയ നയം ഒരു യാഥാസ്ഥിതിക കാഴ്‌ച്ചപ്പാടിന്റെ അടിസ്ഥാനത്തിൽ ഉള്ളതായിരുന്നു എന്നാണ് ബോർഡ് വിലയിരുത്തിയത്. 2013-ൽ സ്ത്രീകൾ മുലയൂട്ടുന്നതിന്റെ ചിത്രങ്ങൾ നീക്കം ചെയ്തതിന് ഫേസ്‌ബുക്കിനും ഇൻസ്റ്റാഗ്രാമിനും എതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. പിന്നീട് തങ്ങളുടെ പ്രവൃത്തിയിൽ ഖേദം പ്രകടിപ്പിച്ച അവർ അത്തരത്തിലുള്ള ചിത്രങ്ങൾ പ്രോത്സാഹിപ്പിക്കുമെന്നും അറിയിച്ചിരുന്നു.

ഇപ്പോൾ ഈ തീരുമാനം എടുക്കാൻ അടിസ്ഥാനമായ രണ്ട് ചിത്രങ്ങളിൽ ഒന്ന് 2021-ൽ പോസ്റ്റ് ചെയ്തതും മറ്റൊന്ന്2022-ൽ പോസ്റ്റ് ചെയ്തതുമാണ്. ഈ പോസ്റ്റുകൾ നീക്കം ചെയ്യുന്നത് മെറ്റ കമ്മ്യുണിറ്റിയുടെ നിലവാരത്തിനും, മനുഷ്യാവ്കാശത്തിനും നിരക്കുന്നതല്ല എന്നായിരുന്നു ബോർഡ് കണ്ടെത്തിയ്ത്. ബോർഡിന്റെ നിർദ്ദേശത്തിനോട് പ്രതികരിക്കുവാൻ യഥാർത്ഥത്തിൽ മെറ്റക്ക് 60 ദിവസത്തെ സമയം ഉണ്ടെങ്കിലും, അതിനായി കാത്തു നിൽക്കാതെ നഗ്‌നമായ മാറിടം പ്രദർശിപ്പിക്കുന്ന ചിത്രങ്ങള്ക്കുള്ള് നിരോധനം നീക്കാൻ മെറ്റ തീരുമാനിക്കുകയായിരുന്നു എന്ന് ന്യുയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.