- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇൻഡോനേഷ്യയിലെ മൗണ്ട് മെർപി അഗ്‌നിപർവ്വതം ഏത് നിമിഷവും പൊട്ടിത്തെറിക്കാം; 90,000 ചരക്കു കപ്പലുകൾ നീങ്ങുന്ന സമുദ്രതീരത്തെ വിസ്ഫോടനം ലോകസമ്പദ് വ്യവസ്ഥയെ തന്നെ തകരാറിലാക്കും: ഒരു അഗ്നിപർവ്വതത്തെ പേടിച്ച് ലോകം
ഇൻഡോനേഷ്യയിലെ മൗണ്ട് മെർപി അഗ്‌നിപർവ്വതം ഏത് നിമിഷവും പൊട്ടിത്തെറിക്കാവുന്ന അവസ്ഥയിൽ. മെർപി പൊട്ടിത്തെറിച്ചാൽ അത് ലോക സമ്പദ് വ്യവസ്ഥയെ തന്നെ തകിടം മറിക്കുമെന്ന ഭീതിയിലാണ് ലോകം. ലോകത്തിലെ ഏറ്റവും വലിയ ട്രേഡിങ് ചാനലിനു സമീപമാണ് ഇത് സ്ഥിതി ചെയ്യുന്നത് എന്നതാണ് ലോകത്തെ ആശങ്കയുടെ മുൾമുനയിൽ നിർത്തുന്നത്.
മലാക്ക കടലിടുക്കിന് സമീപമാണ് പൊട്ടിത്തെറി ഉണ്ടാകുന്നതെങ്കിൽ അത് വൻ നാശനഷ്ടമാണ് ഉണ്ടാക്കുക. ആഗോള വ്യാപാരത്തിന്റെ 40 ശതമാനവും നടക്കുന്നത് ഇതുവഴിയാണ്. മലാക്കാ കടലിടുക്കിന് 1129 മൈൽ അകലം മാത്രമാണ് മൗണ്ട് മെർപിയുമായി ഉള്ളത്. ഇതാണ് ശാസ്ത്രജ്ഞരെ ഭയപ്പെടുത്തുന്നത്. ലോകത്തിന്റെ ചെക്ക് പോയിന്റ് എന്നാണ് മലാക്ക അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ മെർപി പൊട്ടിത്തെറിച്ചാൽ വൻ ദുരന്തമായിരിക്കും ഉണ്ടാവുക.
ഈ ഇടുങ്ങിയ ഇടനാഴിയിലൂടെ വർഷാവർഷം 90,000 കപ്പലുകളാണ് ധാന്യങ്ങളും ക്രൂഡ് ഓയിലുകളും മറ്റും വഹിച്ച് പോകുന്നത്. 9000 അടി ഉയരമുള്ള ഈ അഗ്‌നിപർവ്വതം പൊട്ടിത്തെറിച്ചാൽ 21 മൈൽ അകലത്തിൽ വരെ ഇതിന്റെ ചാരവും പുകയും ഉയരും. ഇതുവഴി ചരക്കു നീക്കം നടന്നില്ലെങ്കിൽ ഭക്ഷണ ലഭ്യത കുറയുകയും പണപ്പെരുപ്പം, തുടങ്ങിയവയ്ക്ക് കാരണമാകും. മാത്രമല്ല ലോകത്തിന് 2.51 ട്രില്ല്യൺ ഡോളറന്റെ നാശനഷ്ടവും ഉണ്ടാകും.
ഇന്തോനേഷ്യയുടെ തീരത്ത് ഉറങ്ങുന്ന മൗണ്ട് മെർപി ഒരിക്കൽ ഉണർന്നാൽ അത് ലോകാവസാനത്തിന്റെ സൂചനയാവും നൽകുക. ഇത് ഉടൻ സംഭവിക്കുമോ എന്ന ഭയമാണ് ശാസ്ത്രജ്ഞന്മാർക്കുള്ളത്. 1006ൽ ഇത് പൊട്ടിത്തെറിച്ചപ്പോൾ സെൻട്രൽ ജാവയിൽ നിലനിന്നിരുന്ന ഹിന്ദു സാമ്രാജയത്തെ തന്നെ തുടച്ചു നീക്കി. 2010ലാണ് പിന്നീട് ഇത് പ്രധാനമായും പൊട്ടിയൊലിച്ചത്. അന്ന് 200 അടി ഉയരത്തിൽ ചാരം ഉയർന്ന് പൊങ്ങുകയും 353 പേർ മരിക്കുകയും ചെയ്തു.
മെർപി പൊട്ടിത്തെറിച്ചാൽ അതിന്റെ ചാരവും പുകയും ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിൽ വരെ എത്തും. ഇത് വ്യോമഗതാഗതത്തെ സാരമായി ബാധിക്കും.
മറുനാടന് മലയാളി ബ്യൂറോ