ണ്ടുനാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ

മാളിക മുകളേറിയ മന്നന്റെ തോളിൽ മാറാപ്പ് കേറ്റുന്നതും ഭവാൻ

നൂറ്റാണ്ടുകൾക്ക് മുൻപ് പൂന്താനം കോറിയിട്ട, ജീവിതത്തിന്റെ നിരർത്ഥകത ചൂണ്ടിക്കാണിക്കുന്ന വരികളുടെ ദൃശ്യാവിഷ്‌ക്കാരമെന്നോണം ഒരു ജീവിത യാഥാർത്ഥ്യത്തിന്റെ വീഡിയോ ഇപ്പോൾ ടിക് ടോക്കിൽ വൈറലാവുകയാണ്. പക്ഷെ, പൂന്താനം ജീവിച്ചിരുന്ന കേരളത്തിൽ നടന്ന സംഭവമല്ല ഇത്. അമേരിക്കയിൽ ഇപ്പോൾ ഏറെ ചർച്ചാവിഷയമായിരിക്കുന്ന ഐ ടി മേഖലയിലെ കൂട്ടപ്പിരിച്ചുവിടലുമായി ബന്ധപ്പെട്ടതാണ് ഈ വീഡിയോ.

ടിക്ടോക്കിലെ താരമായിരുന്നു ഗൂഗിളിലെ പാർട്ണർ സർവീസിൽ പ്രോഗ്രാം മാനേജർ ആയിരുന്ന നിക്കോളെ സായ്. ഗൂഗിളിലെ തന്റെ ജീവിതം വീഡിയോകളാക്കി ടിക്ടോക്കിൽ പോസ്റ്റ് ചെയ്തിരുന്ന ഇവർക്ക് ഒരു ലക്ഷത്തിലധികം ഫോളോവേഴ്സും ഉണ്ട്. മേലുദ്യോഗസ്ഥാൻ അനുമോദിച്ചതും, കമ്പനി സമ്മാനം നൽകിയ വിവരവുമെല്ലാം ഇവർ ടിക്ടോക്കിലൂടെ പങ്കു വയ്ക്കുമായിരുന്നു. അതുകൂടാതെ ഗൂഗിളിലെ ജോലി തനിക്ക് നൽകിയ ജീവിത സൗഭാഗ്യങ്ങളും അഡംബരങ്ങളുമൊക്കെ ഇവർ തന്റെ വീഡിയോയിലൂടെ കാണിച്ചു കൊടുത്തിട്ടുണ്ട്.

അപ്രതീക്ഷിതമായിട്ടായിരുന്നു മറ്റ് പല ഐ ടി ഭീമന്മാർക്കും ഒപ്പം ഗൂഗിളും കൂട്ടപ്പിരിച്ചുവിടലിലേക്ക് കടന്നത്. അതിരാവിലെ എഴുന്നേറ്റപ്പോൾ താനും പിരിച്ചുവിടപ്പെട്ടിരിക്കുന്ന എന്നറിഞ്ഞ് ഞെട്ടിയ നിക്കോളെ ഇപ്പോൾ പുറത്തിറക്കിയ വീഡിയോ ആണ് ഏറെ ശ്രദ്ധേയമായിരിക്കുന്നത്. രാവിലെ എഴുന്നേറ്റപ്പോൾ തന്റെ മേലുദ്യോഗസ്ഥൻ വിളിച്ച് പേഴ്സണൽ മെയിൽ ചെക്ക് ചെയ്യാൻ പറഞ്ഞു. അപ്പോഴാണ് അതിൽ തന്നെ പിരിച്ചുവിട്ടുകൊണ്ടുള്ള സന്ദേശം കണ്ടതെന്നു അവർ പറയുന്നു.

ഔദ്യോഗിക മെയിലിലേക്കുള്ള ആക്സസ് നിഷേധിക്കപ്പെട്ടിരിക്കുന്നു. ഇനി ആ ഓഫീസ് ജീവിതത്തിലേക്കും ഒരു തിരിച്ചറിവില്ലെന്നറിഞ്ഞ താൻ മേലുദ്യോഗസ്ഥനെ വിളിച്ച് പൊട്ടിക്കരഞ്ഞ് പരാതി പറഞ്ഞെന്നും അവർ പറയുന്നു. എന്നാൽ അദ്ദേഹം നിസ്സഹായനായിരുന്നു. തുടർന്ന് തന്റെ നിരവധി സഹപ്രവർത്തകരിൽ നിന്നും വിളികൾ വരാൻ തുടങ്ങി അവരിൽ പലർക്കും ജോലി നഷ്ടപ്പെട്ടു എന്നും വീഡിയോയിൽ ഇവർ കണ്ണുനീരോടെ പറയുന്നു.

അതേസമയം ഗൂഗിളിൽ ഇനിയും പിരിച്ചു വിടൽ തുടരും എന്നു തന്നെയാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതുവരെ 12,000 പേരെയാണ് ഗൂഗിൾ പിരിച്ചു വിട്ടിരിക്കുന്നത്. മൊത്തം ജീവനക്കാരുടെ 6 ശതമാനത്തോളം വരും ഇത്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതുവരെ ഈ നയം തുടരും എന്നാണ് സി ഇ ഒ സുന്ദർ പിച്ചെ പറഞ്ഞത്.