- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആണും പെണ്ണും തമ്മിലുള്ള ബന്ധത്തിനു പകരമില്ല; ട്രാൻസ്ജെൻഡേഴ്സിനെ സ്ത്രീകൾക്കൊപ്പം മത്സരിപ്പിക്കുന്നതും, സ്ത്രീകളുടെ ജയിലിൽ അടക്കുന്നതും തെറ്റ്; എന്റെ ഭാര്യയില്ലാതെ ഒരു നിമിഷം എനിക്ക് പറ്റില്ല; എല്ലാം തുറന്ന് പറഞ്ഞ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി
ലണ്ടൻ: കഴിഞ്ഞ കുറച്ചു കാലമായി ബ്രിട്ടനിൽ ഏറെ സംസാരവിഷയമായിരിക്കുന്ന ഒന്നാണ് ട്രാൻസ്ജെൻഡർ പ്രശ്നം. ഇവരുടെ സ്റ്റാറ്റസുമായി ബന്ധപ്പെട്ടാണ് ഏറേ ചർച്ചകൾ ഉയരുന്നത്. ട്രാൻസ്ജെൻഡേഴ്സിനെ സ്ത്രീകളായി പരിഗണിക്കണമെന്ന് പറഞ്ഞത് വിവാദമായിരുന്നു. അതുപോലെ അടുത്തകാലത്താണ്, തന്റെ മകനെ നിർബന്ധിച്ച് ട്രാൻസ്ജെൻഡർ പ്രൈഡ് പരേഡിൽ പങ്കെടുപ്പിച്ചതിനെതിരെ ഒരു അമ്മ മകന്റെ സ്‌കൂളിനെതിരെ കേസ് കൊടുത്തത്.
ഇത്തരം വിവാദങ്ങൾ കത്തിനിൽക്കുന്ന സമയത്താണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് മനസ്സ് തുറക്കുന്നത്. ജൈവശാസ്ത്രപരമായ ലിംഗഭേദം ഏതിനും ഒരു മാനദണ്ഡം തന്നെയാണെന്ന് പറഞ്ഞ ഋഷി സുനക്, അത്ലെറ്റിക്സിലും മറ്റും ട്രാൻസ്ജെൻഡർ വിഭാഗത്തിൽ പെട്ടവർ സ്ത്രീകളുടെ വിഭാഗത്തിൽ മത്സരിക്കുന്നതിനോട് എതിർപ്പ് പ്രകടിപ്പിക്കുന്നു. ഇവിടെ സ്ത്രീ എന്നു പറഞ്ഞാൽ, പൂർണ്ണവളർച്ച എത്തിയ ഒരു മനുഷ്യ സ്ത്രീ എന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ടാക്ക് ടി വിയിൽ സംസാരിക്കവെ ആണ് അദ്ദേഹം ഇത് പറഞ്ഞത്. ലൈംഗിക ബന്ധമായാലും, സ്പോർട്സ് ആയാലും ജയിൽ ആയാലും, ജൈവശാസ്ത്രപരമായ ലിംഗഭേദം ഒരു നിർണ്ണായക ഘടകം തന്നെയാണ്. അടുത്തകാലത്തായി സ്‌കോട്ട്ലാൻഡ് ഇത് തിരിച്ചറിയാൻ തുടങ്ങിയിട്ടുണ്ടെന്നും ഋഷി പറയുന്നു. സ്ത്രീ എന്ന പദത്തിന് ഒരു നിർവചനം അവതാരകൻ ആവശ്യപ്പെട്ടപ്പോൾ ഋഷി പറഞ്ഞത്, ഞാൻ ഒരാളെ വിവാഹം ചെയ്തിട്ടുണ്ട്. എനിക്ക് രണ്ട് പെൺമക്കളുണ്ട് എന്നായിരുന്നു. എന്നാൽ ഏറ്റവും പ്രധാനപ്പെട്ടകാര്യം സമൂഹം അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കുകയും ബഹുമാനിക്കുകയും വേണം എന്നും അദ്ദേഹം പറഞ്ഞു.
തികഞ്ഞ കുടുംബക്കാരനാണ് താൻ എന്നു പറഞ്ഞ ഋഷി സുനക് എന്നും കുടുംബ മൂല്യങ്ങളെ വിലമതിക്കുന്നു എന്നും പറഞ്ഞു. ഭാര്യയില്ലാതെ ഒരു നിമിഷം പോലും കഴിയാനാകില്ല എന്നും അദ്ദേഹം പറഞ്ഞു. ചാനൽ വഴിയുള്ള അനധികൃത കുടിയേറ്റം തടയുന്നതിന് കാര്യക്ഷമമായ നടപടികൾ തീർച്ചയായും കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. ഫ്രാൻസുമായി ഒരു പുതിയ കരാർ ഉണ്ടാക്കുന്നുണ്ട്. അതുപോലെ ബോറിസ്ജോൺസൻ സർക്കാരിന്റെ കാലത്ത് പ്രീതി പട്ടേൽ കൊണ്ടുവന്ന റുവാണ്ടൻ പദ്ധതി വേഗത്തിൽ നടപ്പിലാക്കുമെന്നും ഋഷി പറഞ്ഞു.
അധികാരമേറ്റതിന്റെ നൂറാം നാളിനോടനുബന്ധിച്ച് നടത്തിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യമെല്ലാം പറഞ്ഞത്. അൽബേനിയയുമായി ഒരു പുതിയ കരാർ ഉണ്ടാക്കിയിട്ടുണ്ടെന്നും ഋഷി പറഞ്ഞു. അനധികൃത കുടിയേറ്റക്കാരിൽ 30 ശതമാനത്തോളം അൽബേനിയക്കാരാണ്. അനധികൃതമായി ബ്രിട്ടനിലെത്തുന്ന അൽബേനിയക്കാരെ സുരക്ഷിതമായി തിരികെ അൽബേനിയയിൽ എത്തിക്കുമെന്നും ഋഷി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ