- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമാനയാത്രക്കിടയിൽ ടോയ്ലറ്റിൽ പോകുമ്പോൾ നിങ്ങൾ ഏതെല്ലാം മണ്ടത്തരങ്ങൾ കാട്ടാറുണ്ട്? ഇങ്ങനെയൊക്കെ ചെയ്തിട്ട് പോന്നാൽ മഹാ നാണക്കേടാണ്; നിങ്ങളുടെ ആരോഗ്യത്തെ വരെ പ്രതികൂലമായി ബാധിച്ചേക്കാം ചില കാര്യങ്ങൾ; വിമാനത്തിലെ ടോയ് ലറ്റ് ഉപയോഗത്തെ കുറിച്ച്
പതിവായി വിമാനയാത്ര ചെയ്യുന്നവരിൽ പലരും വിമാനത്തിൽ ശുചിമുറി ഉപയോഗിക്കുന്നതിൽ ഏറെ ശ്രദ്ധകാട്ടേണ്ടതുണ്ടെന്നാണ് വർഷങ്ങളുടെ പ്രവർത്തി പരിചയമുള്ള ഒരു മുൻ ഫ്ളൈറ്റ് അറ്റൻഡന്റ് പറയുന്നത്. അശ്രദ്ധയാണ് വ്യോമയാന മേഖലയിൽ വിമാനത്തിനകത്തെ ഏറ്റവും വൃത്തികെട്ട ഭാഗമായി ശുചിമുറികളെ പരിഗണിക്കാൻ കാരണം.
വിമാനത്തിനകത്തെ ശുചിമുറി തീർത്തും ഒരു അലമാരക്ക് തുല്യമാണ്. ജനൽ ഇല്ലാത്തതിനാൽ വായു പ്രവാഹം തീരെ ഉണ്ടാകുകയില്ല, ഓരോ തവണ ശുചിമുറിയിൽ പോകുമ്പോഴും നിങ്ങൾ ഓർക്കേണ്ടത് നിങ്ങൾ അതിനകത്തിരുന്ന് ശ്വസിക്കുന്നതിൽ അതിനു മുൻപ് ശുചിമുറി ഉപയോഗിച്ചവരുടെ ഉച്ചാസ വായു കൂടി ഉണ്ടാകുമെന്ന വസ്തുതയാണ്. മാത്രമല്ല, ടോയ്ലറ്റിൽ ഫ്ളഷ് ചെയ്യുമ്പോൾ പുറത്തേക്ക് തെറിക്കാവുന്ന വിസർജ്യങ്ങളുടെ കണികകളും അതിനകത്തെ വായുവിൽ ഉണ്ടാകാം അതുകൊണ്ടു തന്നെ വിമാനത്തിനകത്ത് ടോയ്ലറ്റിൽ പോകുമ്പോൾ തീർച്ചയായും മാസ്‌ക് ധരിക്കണം.
അതുപോലെ വിമാനത്തിനകത്തെ ശുചിമുറിയിൽ കയറി ഒരിക്കലും പല്ല് തേക്കരുത് എന്നും അവർ പറയുന്നു. വിമാനത്തിലെ ആകെ ഒരു ജലസ്രോതസ്സ് മാത്രമെയുള്ളു എന്നും അത് ഫില്റ്റർ ചെയ്ത വെള്ളമായിരിക്കില്ല ലഭ്യമാക്കുക എന്നും അവർ പറയുന്നു.അതുപോലെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ക്ലോസറ്റ് സീറ്റ് ഉൾപ്പടെ ശുചിമുറിയിൽ എവിടെയും സ്പർശിക്കരുത് എന്നതാണ്. വാതിൽ തുറക്കാനായി പോലും അതിൽ സ്പർശിക്കരുത് എന്നാണ് അവർ പറയുന്നത്. കാലുകൾ ഉപയോഗിച്ചോ അതല്ലെങ്കിൽ കൈയുറകൾ ധരിച്ചോ വേണം വാതിൽ തുറക്കാൻ പോലും.
അതുപോലെ ശുചിമുറിക്കുള്ളിൽ വൈപ്പേഴ്സ് ലഭ്യമാണ്. അതുപയോഗിച്ച് നന്നായി തുടച്ചതിനു ശേഷം മാത്രം പ്രതലങ്ങളിൽ സ്പർശിക്കുക. മറ്റൊരു കാര്യം, വിമാന യാത്ര കഴിഞ്ഞെത്തിയ ഉടനെ കുളിക്കണം എന്നതാണ്. വിമാനത്തിന്റെ അകത്ത് പൊതുവെ വായു സഞ്ചാരം കുറവായിരിക്കും. അതിനാൽ തന്നെ ധാരാളം സൂക്ഷ്മാണുക്കൾ അതിലുണ്ടാകാൻ ഇടയുണ്ട്. അതുകൊണ്ടു തന്നെ ലക്ഷ്യ സ്ഥാനത്ത് എത്തിയാൽ ആദ്യം ചെയ്യേണ്ടത് നന്നായി ഒന്ന് കുളിക്കുക എന്നതാണ്.
മിക്കവരും വിമാനത്തിൽ കയറിയാൽ ഉടൻ ഷൂസ് ഊരി മാറ്റും. അത് അത്ര നല്ല പ്രവണതയല്ല. പ്രത്യേകിച്ച് ശുചിമുറിയിൽ പോകുന്ന സമയത്ത്. വിമാനത്തിനുള്ളിൽ ബാലൻസ് ലഭിക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ, മിക്കപ്പോഴും നിലത്തൊക്കെ മൂത്ര വിസർജ്ജനത്തിന്റെ അവശിഷ്ടങ്ങൾ കിടന്നേക്കാം. അതുപോലെ എപ്പോഴും കൈയിൽ ഹാൻഡ് സാനിറ്റൈസർ കരുതുകയും കൈകളിൽ അത് കൂടെക്കൂടെ തേയ്ക്കുകയും വേണം. അതുപോലെ വിമാനം പറന്നുയരുന്ന സമയത്തും ഇറങ്ങുമ്പോഴും ശുചി മുറി ഉപയോഗിക്കാതിരിക്കാനും ഇവർ ഉപദേശിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ