നധികൃത കുടിയേറ്റം തടയാൻ എല്ലാ നടപടികളുമെടുക്കാൻ ബ്രിട്ടൻ കിണഞ്ഞ് ശ്രമിക്കുമ്പോഴും അതൊന്നും തന്നെ വിജയം കാണുന്നില്ല എന്നതാണ് ഖേദകരമായ വസ്തുത. അത്യന്തം അപകടം പിടിച്ച കടൽയാത്രയിൽ നിരവധി ജീവനുകൾ ഇതിനു മുൻപും നഷ്ടമായിട്ടുണ്ട്. ഇപ്പോഴിതാ, തുർക്കിയിൽനിന്നും യൂറോപ്പിലേക്ക് ക്ഷുഭിതമായ കടലിലൂടെ സഞ്ചരിച്ച 59 പേർ മരണപ്പെട്ടു.

തെക്കൻ ഇറ്റലിയിലെ തീരത്തു നിന്നും മാറിയാണ് സാംഭവം നടന്നത്. മരിച്ചവരിൽ ഒരു നവജാത ശിശു ഉൾപ്പടെ 12 കുട്ടികളും ഉൾപ്പെടുന്നു. ഏകദേശം 150 അഭയാർത്ഥികളായിരുന്നു ഈ ബോട്ടിൽ ഉണ്ടായിരുന്നത്. ഞായറാഴ്‌ച്ചയായിരുന്നു സംഭവം നടന്നത്. ഇതുവരെ 59 പേർ മരണമടഞ്ഞതായാണ് കണക്കുകൾ പറയുന്നത് എന്നാൽ, യഥാർത്ഥ മരണ സംഖ്യ ഇതിലും കൂടിയെക്കാം എന്ന് ഇറ്റാലിയൻ ജൂനിയർ ഇന്റീരിയർ മിനിസ്റ്റർ പറഞ്ഞു.

81 പേരെ രക്ഷപ്പെടുത്താനായി എന്നായിരുന്നു ചില ഔദ്യോഗിക വൃത്തങ്ങൾ നേരത്തെ പറഞ്ഞിരുന്നത്. ഇതിൽ 20 പേരെ ആശുപത്രിയിൽ ആക്കിയിട്ടുണ്ടെന്നും ഒരാൾ ഗുരുതരവാസ്ഥയിൽ ഐ സി യുവിൽ ആണെന്നും അവർ അറിയിച്ചു. ഇറ്റലിയിലെ കലാബ്രിയ മേഖലയിലെ ക്രോട്ടോൺ പട്ടണത്തിനടുത്തു നിന്നാണ് തീരദേശ സേനയും അഗ്‌നിശമന പ്രവർത്തകരും ചേർന്ന് ഇവരെ രക്ഷിച്ചത്. തീരത്ത അടിഞ്ഞ മൃതദേഹങ്ങളിൽ ഒന്ന് ഏതാനും മാസം മാത്രം പ്രായമായ ഒരു കുട്ടിയുടെതാണ് അൻസ ന്യുസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

ബോട്ട് തകർന്നിടത്ത് എത്തിയപ്പോൾ നിരവധി മൃതദേഹങ്ങൾ കണ്ടെത്താനായതായി അൻസ റിപ്പോർട്ട് ചെയ്യുന്നു. രക്ഷാ പ്രവർത്തനങ്ങളും പുരോഗമിക്കുന്നുണ്ടായിരുന്നു. അതി ഭയാനകമായ കാഴ്‌ച്ച, ജീവിതത്തിൽ ആരും കാണാനാഗ്രഹിക്കാത്ത കാഴ്‌ച്ച എന്നായിരുന്നു മേയർസ്‌കൈ ടി ജി 24 നോട് പറഞ്ഞത്. ക്ഷുഭിതമായ കടലിൽ നിന്നും രക്ഷപ്പെടുത്തപ്പെട്ടവരിൽ ചില പറയുന്നത് ബോട്ടിൽ 140 നും 150 നും ഇടയിൽ ആളുകൾ ഉണ്ടായിരുന്നു എന്നാണ്. ചിലരെ ഇനിയും കണ്ടെത്താനായിട്ടില്ല.

അഫ്ഗാനിസ്ഥാൻ, ഇറാൻ തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ ബോട്ടിൽ ഉണ്ടായിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. ഈ ബോട്ട് ആദ്യം കണ്ടെത്തിയപ്പോൾ അതിനെ തടയാൻ ഇറ്റാലിയൻ പട്രോൾ ബോട്ടുകൾ ശ്രമിച്ചെങ്കിലും പ്രതികൂല കാലാവസ്ഥ മൂലം പിന്തിരിയേണ്ടി വന്നു. സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയ ഇറ്റാലിയൻ പ്രധാനമന്ത്രി മിലോനി, ഇത്തരത്തിൽ ചെറുവള്ളങ്ങളിൽ ഇത്രയധികം ആളുകളെ കയറ്റുന്നത് തന്നെ കുറ്റകരമാണെന്ന് പറഞ്ഞു.