- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞങ്ങൾക്ക് ബ്രിട്ടീഷ് പുരുഷന്മാരെ വേണം; സെക്സ് പാർട്ടിക്കായി എത്തുന്ന ഇംഗ്ലീഷുകാർക്ക് വിലക്കേർപ്പെടുത്താനുള്ള തീരുമാനത്തിനെതിരെ ആംസ്ടർഡാമിലെ ലൈംഗിക തൊഴിലാളികൾ തെരുവിലിറങ്ങി; മാർച്ചിൽ നടുങ്ങി അധികൃതർ
ആംസ്റ്റർഡാമിലെ വേശ്യാലയങ്ങൾ ലോക പ്രസിദ്ധമാണ്. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി വിനോദ സഞ്ചാരത്തിനെത്തുന്നവരുടെ ഒരു പ്രധാന ലക്ഷ്യം ആംസ്റ്റർഡാം ചുവന്ന തെരുവുകളാണ്. ഇപ്പോഴിതാ, ഇവിടെ നിന്നും ഇംഗ്ലീഷുകാരെ വിലക്കിയ നടപടി വിവാദമാവുകയാണ്. വാരാന്ത്യമാഘോഷിക്കാൻ എത്തുന്ന ഇംഗ്ലീഷുകാർ തീർത്തും ശല്യമായി മാറുന്നു എന്നാണ് അധികൃതർ ആരോപിക്കുന്നത്.
മദ്യത്തിൽ മുങ്ങിയ പാർട്ടികളും, അലമ്പുകൾ ഉണ്ടാക്കുന്ന രീതിയിലുള്ള പെരുമാറ്റങ്ങളുമെല്ലാം തീർത്തും അസഹനീയമാകുന്നു വത്രെ. നഗരത്തിലെ ചുവന്ന തെരുവുകൾ ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായി ഇവിടെനിന്നും മാറി നിൽക്കാനാണ് അധികൃതർ ഇംഗ്ലീഷുകാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാൽ, ഈ നടപടിക്കെതിരെ തീർത്തും പ്രതീക്ഷിക്കാത്തിടത്തു നിന്നാണ് ഇപ്പോൾ കനത്ത പ്രതിഷേധം ഉണ്ടായിരിക്കുന്നത്. ആംസ്റ്റർഡാമിലെ ലൈംഗിക തൊഴിലാളികൾ തന്നെ ഇപ്പോൾ ഇംഗ്ലീഷുകാർക്ക് പിന്തുണയുമായി രംഗത്തിറങ്ങിയിരിക്കുന്നു. മോശപ്പെട്ട പെരുമാറ്റം ഇംഗ്ലീഷുകാരന്റെതല്ലെന്ന പ്ലക്കാർഡുകളും തൂക്കിയാണ് അവർ പ്രതിഷേധത്തിനിറങ്ങിയിരിക്കുന്നത്.
ടൂറിസം അധികൃതരുടെ ഇംഗ്ലീഷുകാർക്ക് വിലക്ക് കൽപിക്കുന്ന നയത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട് ഇരുന്നൂറോളം ലൈംഗിക തൊഴിലാളികൾ ആംസ്റ്റർഡാം സിറ്റി ഹാളിനു മുൻപിൽ പ്രകടനമായി എത്തി. അവിടെ അവർ നഗര മേയർക്ക് നിവേദനം നൽകുകയും ചെയ്തു. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമെത്തുന്ന പല പുരുഷന്മാരും പരുഷമായും, വൃത്തിഹീനമായുമൊക്കെ പെരുമാറാറുണ്ടെന്ന് ഒരു ലൈംഗിക കെന്ദ്ര നടത്തിപ്പുകാരിയായ ടെസ്സ പറയുന്നു.
അതുപോലെ മാന്യമായി പെരുമാറുന്നവരും വരാറുണ്ട്. പരുഷമായ പെരുമാറ്റം ഏതെങ്കിലും ഒരു രാജ്യത്ത് നിന്നുള്ളവർക്ക് മാത്രമല്ല ഉള്ളത് എന്നു പറഞ്ഞ ടെസ്സ, അതിന്റെ പേരിൽ ഇംഗ്ലീഷുകാരെ മൊത്തത്തിൽ അടച്ചാക്ഷേപിക്കുന്നത് ശരിയല്ല എന്നും പറഞ്ഞു. മദ്യപിച്ചു കഴിഞ്ഞാൽ ഇംഗ്ലീഷുകാർ മാത്രമല്ല, ഡച്ചുകാരും, ജർമ്മൻകാരും, സ്പാനിഷുകാരുമൊക്കെ പരുക്കൻ സ്വഭാവം കാണിച്ചേക്കുമെന്നും അവർ പറഞ്ഞു.
പിന്നെ ഇംഗ്ലീഷുകാരെ മാത്രം ഉന്നം വയ്ക്കുന്നത് എന്തിനാണെന്നും അവർ ചോദിക്കുന്നു. പണം നൽകി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതോ, മയക്കുമരുന്നുപയോഗമോ, നഗരത്തിന്റെ ഈ ഭാഗത്ത് നിയമവിരുദ്ധമല്ല. പിന്നെ അനാവശ്യ വിലക്കുകൾ എന്തിനാണെന്നും അവർ ചോദിക്കുന്നു.
ഘട്ടം ഘട്ടമായി ചുവന്ന തെരുവ് അടപ്പിക്കാനുള്ള നീക്കത്തിനെതിരെയും അവർ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. സാധാരണ വെളുപ്പിന് 5 മണിവരെ തന്റെ വേശ്യാലയം പ്രവർത്തിക്കാറുണ്ട് എന്ന് ടെസ്സ പറയുന്നു. ഇപ്പോൾ അത് 3 മണി വരെ ആയി നിജപ്പെടുത്തിയിരിക്കുകയാണ് സർക്കാർ. ഘട്ടം ഘട്ടമായി തങ്ങളെ അടച്ചു പൂട്ടിക്കാനുള്ള തന്ത്രമാണിതെന്നും അവർ ആരോപിക്കുന്നു.
മറുനാടന്‍ മലയാളി ബ്യൂറോ