- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ചിത്രം' സിനിമയിൽ' വാടക ഭർത്താവായെത്തി ചിരിപ്പിച്ച മോഹൻലാലിന്റെ കഥാപാത്രത്തിന് ഇതാ ഒരു സ്ത്രീ രൂപം; 5000 രൂപയ്ക്ക് അഞ്ചു ദിവസത്തേക്ക് ഭാര്യയായി അഭിനയിക്കാനെത്തി സീരിയൽ നടി; കല്ല്യാണം കളിയല്ല ഒറിജിനലാണെന്ന് യുവാവ് അറിയിച്ചതോടെ പൊലീസിനെ അറിയിച്ച് രക്ഷപ്പെടൽ
മുംബൈ: 'ചിത്രം' സിനിമയിൽ' നടി രഞ്ജിനിയുടെ ഭർത്താവ് വേഷം കെട്ടാൻ വാടകയ്ക്ക് എടുത്ത മോഹൻലാലിന്റെ കഥാ പാത്രവും അതിലെ രസകരമായ തമാശകളും നമ്മളെ ഒരുപാട് പൊട്ടിച്ചിരിപ്പിച്ചതാണ്. ഇപ്പോഴിതാ മോഹൻലാലിന്റെ ആ കഥാപാത്രത്തിന്റെ സ്ത്രീ രൂപവും എത്തിയിരിക്കുന്നു. മോഹൻലാൽ സിനിമയിലാണ് വാടക ഭർത്താവായതെങ്കിൽ യഥാർത്ഥ ജീവിതത്തിൽ വാകടക ഭാര്യയാകാൻ ഇറങ്ങി പുലിവാല് പിടിച്ചിരിക്കുകയാണ് ഒരു സീരിയൽ നടി.
അയ്യായിരം രൂപയ്ക്ക് അഞ്ചു ദിവസത്തേക്ക് ഒരു യുവാവിന്റെ ഭാര്യയായി അഭിനയിക്കാൻ കരാർ എഴുയി നടിയാണ് പുലിവാല് പിടിച്ചത്. അഞ്ചു ദിവസത്തെ വാടക ഭാര്യാ പദവിക്ക് ശേഷം കല്ല്യാണം കളിയല്ല ഒറിജിനലാണെന്ന് യുവാവ് അറിയിച്ചതോടെയാണ് സീരിയൽ നടി പെട്ടു പോയത്. മുംബൈയിൽ നിന്നും മധ്യപ്രദേശിലെ യുവാവിന്റെ വീട്ടിലെത്തിയ നടി ഈ വീട്ടിൽ കുടുങ്ങിയതോടെ വിവരം സുഹൃത്തിനെ അറിയിച്ചു. സുഹൃത്ത് പൊലീസിലറിയിച്ചാണ് യുവതിയെ ഈ വീട്ടിൽ നിന്നും മോചിപ്പിച്ചത്.
അഭിനയമല്ലെന്നും നടന്നത് യഥാർഥ വിവാഹമാണെന്നും ആറാം ദിനം യുവാവ് പറഞ്ഞതോടെയാണ് താൻ കുടുങ്ങിയതാണെന്ന് നടി അറിയുന്നത്. ഇതോടെയാണ് വാടക കല്ല്യാണം പൊലീസ് കേസിൽ കലാശിച്ചത്. സുഹൃത്ത് ആയിഷയുടെ ഭർത്താവ് കരൺ മുഖേനയാണ് 21 വയസ്സുകാരിയായ നടിക്ക് മുകേഷ് എന്നയാളുടെ 'ഭാര്യയായി' അഭിനയിക്കാനുള്ള അവസരം ലഭിച്ചത്. മുകേഷിന്റെ വീട്ടുകാരെ വിശ്വസിപ്പിക്കാൻ ഭാര്യയായി അഭിനയിക്കണമെന്ന് കരൺ ആവശ്യപ്പെട്ടു. ഇതിനായി 5,000 രൂപയും വാഗ്ദാനം ചെയ്തു. തുടർന്ന് മാർച്ച് 12ന്, കരണും യുവതിയും മധ്യപ്രദേശിലെ മന്ദ്സൗർ ഗ്രാമത്തിലെത്തി. അവിടെ വച്ച് കരണിന്റെ പരിചയക്കാരനായ മുകേഷിനെ കണ്ടുമുട്ടുകയും ഭാര്യയായി വേഷമിട്ട് മുകേഷിന്റെ വീട്ടുകാരുടെ മുന്നിലേക്ക് പോകുകയുമായിരുന്നു.
വീട്ടുകാരുടെ മുന്നിൽ ഭാര്യയായി അഭിനയിക്കാമെന്ന 'ഓഫർ' സ്വീകരിച്ച യുവതി മുകേഷിന്റെ കുടുംബത്തോടൊപ്പം ഒരു ക്ഷേത്രത്തിൽ വച്ച് വിവാഹിതരാവുകയും ചെയ്തു. മുകേഷിനൊപ്പം വീട്ടിലായിരുന്നു താമസം. ആറാം ദിനം യുവതി തിരികെ പോകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, ഇത് യഥാർഥ വിവാഹമാണെന്നും കരണിന് വിവാഹത്തിനായി പണം നൽകിയെന്നും പറഞ്ഞ് മുകേഷ് യുവതിയെ വിട്ടയക്കാൻ തയാറായില്ല.
കുടുങ്ങിയതാണെന്ന് മനസ്സിലായ യുവതി മുംബൈയിലുള്ള സുഹൃത്തിനെ വിവരം അറിയിച്ചു. തുടർന്ന് സുഹൃത്ത് ധാരാവി പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് പൊലീസെത്തി യുവതിയെ സുരക്ഷിതമായി മുംബൈയിലേക്ക് തിരികെകൊണ്ടുവന്നു. മുകേഷ്, യുവതിയുടെ സുഹൃത്ത് ആയിഷ, അവരുടെ ഭർത്താവ് കരൺ എന്നിവർക്കായി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.