- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ ഉപയോക്താക്കൾക്ക് ഇന്ത്യയിലെ വഴികളിൽ കൃത്യതയോടെ വഴികാട്ടാൻ നാവികിന് സാധിക്കും; നാവിഗേഷൻ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് ഊർജ്ജം പകർന്ന് ഐഎസ് ആർഒ ചിപ്പും; ഇനി ജിപിഎസിനെ മറക്കാം; മെയ്ക് ഇൻ ഇന്ത്യയിൽ പുതിയ വിസ്മയമെത്തുമ്പോൾ
ന്യൂഡൽഹി: മെയ്ക് ഇൻ ഇന്ത്യയിൽ നാവിക് ചിപ്പും. നാവിഗേഷൻ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് ഇത് ഊർജം പകരും പുതിയ ഉൽപ്പനം. ഇന്ത്യയിൽ വികസിപ്പിച്ച നാവിഗേഷൻ സംവിധാനമായ 'നാവിക് ചിപ്' സംയുക്ത സേനാ മേധാവി ജനറൽ അനിൽ ചൗഹാൻ പുറത്തിറക്കുമ്പോൾ അത് പുതിയ പ്രതീക്ഷയാവുകയാണ്. യുഎസ് നിർമ്മിത ഗ്ലോബൽ പൊസിഷനിങ് സിസ്റ്റത്തിനു (ജിപിഎസ്) ബദലായി നാവിക് ചിപ് ഭാവിയിൽ ഉപയോഗിക്കാനാകുമെന്ന് നിർമ്മാതാക്കളായ ബെംഗളൂരുവിലെ എലേന ജിയോ സിസ്റ്റംസ് കമ്പനി ചൂണ്ടിക്കാട്ടി. ഇന്ത്യൻ ഉപയോക്താക്കൾക്ക് ഇന്ത്യയിലെ വഴികളിൽ കൃത്യതയോടെ വഴികാട്ടാൻ നാവികിന് സാധിക്കും.
മൊബൈൽ ഫോൺ, യുദ്ധക്കപ്പൽ, അന്തർവാഹിനി, റഡാർ, ഡ്രോൺ, സേനാംഗങ്ങൾ ഉപയോഗിക്കുന്ന ആയുധങ്ങൾ എന്നിവയിൽ ചിപ് ഘടിപ്പിക്കാനാകും. ഇന്ത്യയുടെ ഉപഗ്രഹ ശൃംഖലയിൽനിന്നുള്ള സിഗ്നലുകൾ ഉപയോഗിച്ചാണു നാവിക് ചിപ് പ്രവർത്തിക്കുന്നത്. ഇത് അധികം വൈകാതെ സ്മാർട്ഫോണുകളിലേക്കുമെത്തും. അമേരിക്കൻ നിർമ്മിത ഗതിനിർണയ സംവിധാനമായ ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം അഥവാ ജിപിഎസിന് പകരം ഐഎസ്ആർഓ വികസിപ്പിച്ച നാവിക് സേവനം ലഭ്യമാക്കുന്ന ആദ്യ സ്മാർട്ഫോൺ ബ്രാന്റുകളിൽ ഒന്നായി ഷാവോമി മാറുമെന്നും സൂചനകളുണ്ട്.
സ്മാർട്ഫോൺ ചിപ്പുകളിൽ നാവിക് സാങ്കേതികവിദ്യ ഉൾപ്പെടുത്തുന്നതിൽ ചിപ്പ് നിർമ്മാതാക്കളായ ക്വാൽകോമുമായി ഐഎസ്ആർഓ ധാരണയിലായിട്ടുണ്ട്. മൊബൈൽ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട പ്രോട്ടോക്കോളുകൾ തീരുമാനിക്കുന്ന അന്താരാഷ്ട്ര സംഘടനയായ തേർഡ് ജനറേഷൻ പാർട്ടനർഷിപ്പ് പ്രൊജക്റ്റ് (3ജിപിപി) ഫോണുകളിൽ നാവിക് ഉപയോഗിക്കുന്നതിന് അംഗീകാരം നൽകിയിട്ടുണ്ട്. ഇതോടെയാണ് നാവിക് ചിപ്പ് നിർമ്മാണത്തിനായി ക്വാൽകോമുമായി ഐഎസ്ആർഒയ്ക്ക് സാധിച്ചത്.
ഇന്ത്യയുടെ ഗതിനിർണയ ഉപഗ്രഹ ശൃംഖലയായ ഇന്ത്യൻ റീജ്യണൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (ഐആർഎൻഎസ്എസ്) ആണ് നാവിക് എന്ന പേരിൽ അറിയപ്പെടുന്നത്. ജിപിഎസിന്റെ ഇന്ത്യൻ പതിപ്പാണ് നാവിക്. കരയിലും, ആകാശത്തും, കടലിലുമുള്ള ഗതിനിർണയം, ദുരന്തനിവാരണം, വാഹനങ്ങൾ ട്രാക്ക് ചെയ്യൽ ഉൾപ്പടെ നിരവധി ഗതിനിർണയ ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് നാവിക് ഒരുക്കിയിരിക്കുന്നത്. അധികാരികൾക്ക് മാത്രമായുള്ള റെസ്ട്രിക്റ്റഡ് സർവീസും, ഉപയോക്താക്കൾക്കെല്ലാമായി സ്റ്റാന്റേർഡ് പൊസിഷനിങ് സർവീസും നാവിക് നൽകും.
സാധാരണ ജനങ്ങൾക്കും രാജ്യത്തിന്റെ അതിർത്തിയിൽ നിന്ന് ദൂരെ യാത്ര ചെയ്യുന്ന കപ്പലുകൾക്കും വിമാനങ്ങൾക്കും കൂടി ഉപയോഗിക്കാൻ കഴിയുന്ന തരത്തിലാണ് ഇന്ത്യയുടെ സ്വന്തം പ്രാദേശിക നാവിഗേഷൻ സാറ്റലൈറ്റ് സംവിധാനമായ നാവിക് വികസിപ്പിച്ചത്. ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹങ്ങൾ ചേർന്ന്, ഇന്ത്യയിലും രാജ്യത്തിന്റെ അതിർത്തിയിൽ നിന്ന് 1500 കിലോമീറ്റർ ദൂരം വരെയും തത്സമയ പൊസിഷനിങ്, ടൈമിങ് സേവനങ്ങൾ നൽകുന്നതാണ് നാവിക് എന്ന നാവിഗേഷൻ സംവിധാനം.
2013 ജൂലൈ ഒന്നിനാണ് ഇന്ത്യ സ്വന്തമായി നാവിഗേഷൻ സംവിധാനം ഉണ്ടാക്കുന്നതിന് ആദ്യ ഉപഗ്രഹമായ ഐആർഎൻഎസ്എസ് 1എ വിക്ഷേപിക്കുന്നത്. 2014ൽ 1ബിയും 1സിയും, 2015ൽ 1ഡിയും, ഈ വർഷം തന്നെ 1ഇ, 1എഫും വിക്ഷേപിച്ചു. നാവികിൽ മൊത്തം ഒൻപത് ഉപഗ്രഹങ്ങളാണ് ഉള്ളത്. ഏഴെണ്ണം മുകളിലും, രണ്ടെണ്ണം ഭൂമിയിലും. ബഹിരാകാശത്തെ ഏഴെണ്ണത്തിൽ ഏതിനെങ്കിലും തകരാറുണ്ടായാൽ, പകരം വിക്ഷേപിക്കാനുള്ളതാണ് ഭൂമിയിൽ സൂക്ഷിച്ചിട്ടുള്ള ഉപഗ്രഹങ്ങൾ. മുകളിലുള്ള ഏഴ് ഉപഗ്രഹങ്ങളിൽ മൂന്നെണ്ണം ഭൂസ്ഥിര ഭ്രമണപഥത്തിലും നാലെണ്ണം ജിയോസിങ്ക്രണസ് ഭ്രമണപഥത്തിലുമാകും സ്ഥിതിചെയ്യുക. ഈ ഉപഗ്രഹ സംവിധാനം നിയന്ത്രിക്കാൻ. 15 ഗ്രൗണ്ട് സ്റ്റേഷനുകളുണ്ട്.
സ്മാർട്ട്ഫോണുകളുടെ കാലത്ത് ഗതിനിർണയ സംവിധാനങ്ങൾ എന്നതുകൊച്ചുകുട്ടികൾക്ക് പോലും പരിചിതമാണ്. പക്ഷെ നാം ഉപയോഗിക്കുന്ന ജിപിഎസ് (ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം) ഒരു അമേരിക്കൻ സാങ്കേതികതയാണ്. ഏതാണ്ട് 24 കൃത്രിമ ഉപഗ്രഹങ്ങൾ തമ്മിൽ ചേർത്താണ് ഈ സിസ്റ്റം ഉണ്ടാക്കിയിരിക്കുന്നത്. അമേരിക്കയെ കൂടാതെ റഷ്യയുടെ ഗ്ലോനസ്, യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ ഗലീലിയോ, ചൈനയുടെ ബെയ്ദൂ, ജപ്പാന്റെ ക്യൂഇസഡ്എസ്എസ് എന്നിവയാണ് ലോകത്തുള്ള മറ്റു പ്രമുഖ ഗതി നിർണയ സംവിധാനങ്ങൾ.
ഇതിൽ റഷ്യൻ അമേരിക്കൻ സംവിധാനങ്ങൾ ലോക വ്യാപകമായി ഉപയോഗപ്പെടുത്തമെങ്കിലും, ചൈന,ജപ്പാൻ എന്നിവയുടെ സിസ്റ്റങ്ങൾ പ്രാദേശികവുമാണ്. ഇതിൽ യൂറോപ്യൻ സിസ്റ്റം പൂർണ്ണമായി പ്രവർത്തനപഥത്തിൽ എത്തിയിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ