- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അരി വാങ്ങാൻ നിവൃത്തിയില്ലാതെ വലയുന്ന ഐഎഎസ്-ഐപിഎസ്-ഐഎഫ് എസ് ഓഫീസർമാർക്ക് കേന്ദ്രം അനുവദിച്ച ഡിഎ രൊക്കം പണമായി നല്കാൻ അനുവദിച്ച ഇരട്ട ചങ്കൻ! സാധാരണ ജീവനക്കാർക്ക് അഞ്ചു ഗഡു ഡിഎ കുടിശ്ശികയും; സിവിൽ സർവ്വീസിന് കൊമ്പുണ്ടോ? സർക്കാർ ജീവനക്കാർ പ്രതിഷേധത്തിൽ
തിരുവനന്തപുരം: സംസ്ഥാനത്തെ ഐ.എ.എസ്., ഐ.പി.എസ്., ഐ.എഫ്.എസ്. ഉദ്യോഗസ്ഥർക്ക് നാലുശതമാനം ക്ഷാമബത്ത അനുവദിച്ച് സർക്കാർ ഉത്തരവാകുമ്പോൾ സർക്കാർ ജീവനക്കാർ പ്രതിഷേധത്തിൽ. അവരുടെ ഡിഎ കുടിശിക സർക്കാർ കൊടുക്കുന്നില്ലെന്നാണ് ആക്ഷേപം. ഇതിനിടെയാണ് സിവിൽ സർവ്വീസുകാരുടെ ക്ഷാമബത്ത നൽകുന്നത്. ഇത് ഇരട്ടത്താപ്പാണെന്നാണ് ആക്ഷേപം.വിലക്കയറ്റത്തിൽ പൊറുതിമുട്ടുന്നതിനിടയിലും സംസ്ഥാനത്ത് 2 വർഷത്തിലേറെയായി ക്ഷാമബത്ത (ഡിഎ) കൂട്ടിയിട്ടില്ലെന്നതാണ് വസ്തുത.
ഇവരുടെ ക്ഷാമബത്ത 38ൽനിന്ന് 42 ശതമാനമാക്കി അടുത്തിടെ കേന്ദ്രം വർധിപ്പിച്ചിരുന്നു. കേന്ദ്ര സർവീസിൽ ആയതിനാൽ കേന്ദ്ര നിർദ്ദേശം അനുസരിച്ച് ക്ഷാമബത്ത വർധിപ്പിക്കാൻ സംസ്ഥാനം ബാധ്യസ്ഥരാണ്. ജനുവരി ഒന്നുമുതൽ മുൻകാല പ്രാബല്യമുണ്ട്. കുടിശ്ശിക പണമായി നൽകും. എന്നാൽ, സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ഇപ്പോൾ അഞ്ചു ഗഡുക്കളായി 15 ശതമാനം ഡി.എ. കുടിശ്ശികയുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധികാരണം രണ്ടുവർഷമായി ക്ഷാമബത്ത വർധിപ്പിച്ചിട്ടില്ല.
ഇരട്ട ചങ്കന്റെ ഭരണം. അരി വാങ്ങാൻ നിവൃത്തിയില്ലാതെ വലയുന്ന IAS IFS IPS കേഡർ ഓഫീസർമാർക്ക് 1.1.2023 മുതൽ കേന്ദ്രം അനുവദിച്ച DA രൊക്കം പണമായി നല്കാൻ അനുവദിച്ചു ഉത്തരവ് പുറപ്പെടുവിച്ചു.
കേരള സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 1.1.2021 മുതലുള്ള 5 ഗഡു DA (15%) കുടിശ്ശിക. വാഴ്‌ത്തുപാട്ടിന് ചിന്താബാദ്-ഇതാണ് സോഷ്യൽ മീഡിയയിൽ സംസ്ഥാന സർക്കാർ ജീവനക്കാർ ഉയർത്തുന്ന പ്രതിഷേധം.
സംസ്ഥാന സർക്കാർ ജീവനക്കാർക്കും ശമ്പളപരിഷ്‌കരണത്തിനൊപ്പം അനുവദിച്ച 7% ഡിഎ മാത്രമാണ് ഇപ്പോഴുമുള്ളത്. 2021 ജനുവരി മുതലുള്ള 15% കുടിശികയാണ്. സമീപകാലത്തെങ്ങും ഇത്ര ഭീമമായ കുടിശികയുണ്ടായിട്ടില്ല. ശമ്പളപരിഷ്‌കരണ ചട്ടപ്രകാരം അതതു സമയത്ത് ഡിഎ അനുവദിക്കാൻ സർക്കാരിനു നിയമപരമായ ബാധ്യതയുണ്ട്. കേന്ദ്ര സർക്കാർ ഈ വർഷം ജനുവരി മുതൽ ബാധകമായ 4% ഡിഎ വർധന പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെ രാജസ്ഥാനും 4% വർധന വരുത്തി.
തമിഴ്‌നാട്ടിൽ 2022 ജൂലൈഡിസംബർ കാലത്തേക്കുള്ള 4% വർധന ജനുവരിയിൽ പ്രഖ്യാപിച്ചിരുന്നു. കർണാടക, മഹാരാഷ്ട്ര, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളും കഴിഞ്ഞ ഡിസംബർ വരെയുള്ള ഡിഎ നൽകിക്കഴിഞ്ഞു. പക്ഷേ കേരളത്തിന് സാമ്പത്തിക പ്രതിസന്ധിയിൽ അതിന് കഴിയുന്നില്ല. എന്നാൽ ഐഎഎസുകാർക്ക് വേണ്ടത് ചെയ്യുകയും ചെയ്യുന്നു. ഇത് ഇരട്ടത്താപ്പാണെന്നാണ് ജീവനക്കാരുടെ നിലപാട്.
ഡിഎ കുടിശ്ശിക എത്രയും വേഗം അനുവദിച്ച് നൽകി ദേശീയ ഉപഭോക്തൃസൂചികയ്ക്ക് അനുപാതമായി സംസ്ഥാന സർക്കാർ ജീവനക്കാർക്കും സാമ്പത്തിക സുരക്ഷ ഉറപ്പാക്കണമെന്നാണ് ആവശ്യം.
മറുനാടന് മലയാളി ബ്യൂറോ