- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലണ്ടനിൽ മലയാളി പെൺകുട്ടിക്ക് വെടിയേറ്റു; പത്തുവയസ്സുകാരിയുടെ നില ഗുരുതരം
ലണ്ടൻ: ലണ്ടനിലെ ഹാക്കിനിയിൽ പത്ത് വയസ്സുകാരിയായ മലയാളി പെൺകുട്ടിക്ക് വെടിയേറ്റ സംഭവത്തിൽ അന്വേഷണം തുടരുന്നു. ബുധനാഴ്ച രാത്രി 9.20നാണ് സംഭവം. പറവൂർ ഗോതുരുത്ത് സ്വദേശികളായ ആനത്താഴത്ത് വിനയ, അജീഷ് ദമ്പതികളുടെ മകൾ പത്തു വയസ്സുകാരി ലിസ്സെൽ മരിയക്കാണ് വെടിയേറ്റത്. വടക്ക് കിഴക്കൻ ലണ്ടനിലെ ഡാൾട്ടൺ കിങ്‌സ്ലാൻഡ് ഹൈ സ്ട്രീറ്റിലെ ഒരു റസ്റ്റന്റിന് സമീപം ബൈക്കിൽ എത്തിയ അക്രമിയാണ് വെടിവെപ്പ് നടത്തിയത്.
സംഭവ സ്ഥലത്ത് ഉടനടി പൊലീസ് എത്തി തിരച്ചിൽ നടത്തിയെങ്കിലും പ്രതിയെ പിടിക്കാനായിട്ടില്ല. തോക്ക് വിദഗ്ദ്ധർ ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരും ലണ്ടൻ ആംബുലൻസ് സർവീസുകാരും സംഭവസ്ഥലത്ത് പരിശോധന നടത്തിയെന്ന് മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു. വെടിയേറ്റ നാല് പേരെയും കിഴക്കൻ ലണ്ടനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
പെൺകുട്ടിയുടെ നില ഇപ്പോഴും ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. മറ്റ് ഇരകളുടെ അവസ്ഥയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഡാൽസ്റ്റണിലെ കിങ്സ്ലാൻഡ് ഹൈ സ്ട്രീറ്റിലെ വെടിവെപ്പിനെത്തുടർന്നുള്ള അന്വേഷണ നടപടികൾ പുരോഗമിക്കുകയാണ്.
സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. വെടിവെപ്പിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാവുന്ന സാക്ഷികൾ പൊലീസുമായി ബന്ധപ്പെടണമെന്ന് അറിയിപ്പുണ്ട്. ബ്രിട്ടനിലെ ബർമിങ്ഹാമിൽ കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി താമസിച്ചിരുന്ന മലയാളി കുടുംബത്തിലെ അംഗമാണ് പരുക്കേറ്റ പെൺകുട്ടി.
വടക്ക് കിഴക്കൻ ലണ്ടനിലെ ഡാൾട്ടൺ കിങ്‌സ്ലാൻഡ് ഹൈ സ്ട്രീറ്റിലെ റസ്റ്റാറന്റിൽ ഭക്ഷണം കഴിക്കുമ്പോഴാണ് ആക്രമണമുണ്ടായത്. ബൈക്കിൽ എത്തിയ സംഘം ഹോട്ടലിനോട് ചേർന്ന ജനലിന് നേരേ വെടിയുതിർക്കുകയായിരുന്നു. കുട്ടിയുടെ തലയിൽ നെറ്റിയോട് ചേർന്ന് ആഴത്തിൽ മുറിവുണ്ട്.
ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും വെടിയുണ്ട പുറത്തെടുക്കാനായാട്ടില്ല. കുടുംബത്തിന് തൊട്ടടുത്തിരുന്നയാളെയായിരുന്നു അക്രമി സംഘം ലക്ഷ്യമിട്ടതെന്നാണ് വിവരം.
ഉടൻ പൊലീസ് സ്ഥലത്തെത്തിയെങ്കിലും പ്രതിയെ പിടികൂടാൻ സാധിച്ചില്ല. വെടിവെപ്പിൽ നാലുപേർക്ക് പരിക്കുണ്ട്. ഇവരെയും ലണ്ടനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് വർഷത്തിൽ കൂടുതലായി ബിർമിങ്ഹാമിലാണ് പെൺകുട്ടിയുടെ കുടുംബം താമസിക്കുന്നത്.
ബൈക്കിൽ എത്തിയ അക്രമി ഭക്ഷണം കഴിക്കുന്നവരുടെ ദിശയിലേക്ക് തുരുതുരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. തുടർന്ന് ഇയാൾ വാഹനം അതിവേഗത്തിൽ ഓടിച്ച് കടന്ന് കളയുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റവരെ ഈൗസ്റ്റ് ലണ്ടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കിങ്സ്ലാൻഡ് ഹൈ സ്ട്രീറ്റിൽ പൊലീസ് ശക്തമായ കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്.
ഫോറൻസിക് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്ത് എത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. ഒരാളിന് അഞ്ച് വെടിയേറ്റതായിട്ടാണ് ദൃക്സാക്ഷികൾ പറയുന്നത്. വെടിയൊച്ച കേട്ടതോടെ ഇവിടെ ഉണ്ടായിരുന്ന ചിലർ മേശയുടെ, അടിയിലും ചിലർ തറയിൽ വീണ് കിടന്നും വെടിവെയ്പിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു.
പൊലീസും ആശുപത്രി ജീവനക്കാരുമെല്ലാം വളരെ കാര്യക്ഷമമായിട്ടാണ് പ്രവർത്തിച്ചത് എന്നാണ് നാട്ടുകാർ പറയുന്നത്. ഇവിടെ നടന്നത് വെടിവെയ്പ് ആണെന്ന് ആദ്യം പലർക്കും മനസിലായിരുന്നില്ല. സംഭവത്തിൽ ആരേയും നിലവിൽ അറസ്റ്റ് ചെയ്തിട്ടില്ല. അക്രമിയെ കുറിച്ച് വിവരം ലഭിക്കുന്നവർ ബന്ധപ്പെടാനുള്ള ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടുണ്ട്.