കൊച്ചി: ഒരു ലക്ഷം ബാരലിന്റെ ലൈസൻസുമായി മൂന്ന് ലക്ഷം എടുക്കാൻ പോയി.. ആ കപ്പലിന് സംഭവിച്ചത്... ഹീറോയിക് ഇഡന് സംഭവിച്ചത് എന്ത്? ഒടുവിൽ കള്ളി പുറത്തു വരികയാണ്. ഒരു ലക്ഷം ബാരലിന്റെ ലൈസന്മായി പോയത് മൂന്ന് ലക്ഷം ബാരൽ ശേഖരിക്കാൻ എന്നതാണ് ഉയരുന്ന വാദം. നൈജീരിയൻ നേവിയുടെ നിർദ്ദേശങ്ങൾ പാലിച്ചില്ലെന്നതാണ് വസ്തുത. ഇതിനൊപ്പം അന്താരാഷ്ട്ര മാധ്യമങ്ങളെ സ്വാധീനിച്ചു അനുകൂല പ്രചരണം നടത്തി. ഇതാണ് നൈജീരിയയെ പ്രധാനമായും പ്രകോപിപ്പിക്കുന്നത്. കടൽകൊള്ളക്കാരെന്ന തെറ്റായ പ്രചരണം നൈജീരിയൻ നേവിക്കെതിരെ നടത്തിയെന്നതും ഗൗരവത്തോടെയാണ് കാണുന്നത്.

കടൽകൊള്ളക്കാർ ഒരിക്കലും വലിയ കപ്പലിൽ ആക്രമിക്കില്ല. അവർ സ്പീഡ് ബോട്ടിലാണ് സഞ്ചരിച്ച് ആക്രമണങ്ങൾ നടത്തുന്നത്. അവർ ആക്രമിക്കേണ്ട കപ്പലിനെ കണ്ടാൽ അതിവേഗം ഇരച്ചു കയറും. കടൽ കൊള്ളക്കാർ ആരോടും രേഖകൾ ആവശ്യപ്പെടില്ല. ഇതെല്ലാം കപ്പൽ യാത്രക്കാർക്കും ജീവനക്കാർക്കും എല്ലാം അറിയാം. അതുകൊണ്ട് തന്നെ നൈജീരിയൻ നേവിയുടെ കപ്പലിനെ അനുസരിക്കാത്തത് വലിയ കുറ്റമാണ് ഇതാണ് വിവാദമാകുന്നത്. നൈജീരിയയിൽ ഓഗസ്റ്റ് 17ന് എത്താൻ ഹീറോയിക് ഇഡൻ എന്ന കപ്പലിന് അനുമതിയുണ്ടായിരുന്നു. എന്നാൽ ഓഗസ്റ്റ് ഏഴിന് ഈ കപ്പൽ അവരുടെ സമുദ്ര മേഖലയിൽ കയറി. ഇതാണ് നൈജീരിയൻ നേവിയുടെ പരിശോധനയ്ക്ക് കാരണം. ഓട്ടോമറ്റിക് ഐഡന്റിഫിക്കേഷൻ സംവിധാനം ഈ കപ്പൽ ഓഫ് ചെയതതും ബോധപൂർവ്വമാണ്. ഇതും കപ്പൽ കടലിൽ ഉണ്ടെന്ന് അറിയാതിരിക്കാനാണ്.

ഈ വിഷയം പരിഹരിക്കാൻ ഇന്ത്യയും ഇടപെടൽ നടത്തുന്നുണ്ട്. അതിനിടെ നൈജീരിയൻ നാവികസേനയുടെ തടവിലുള്ള മലയാളികൾ ഉൾപ്പെടെ 26 പേർ മോചനത്തിന് സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് നൈജീരിയൻ കോടതി ജനുവരി പതിനൊന്നിലേക്ക് മാറ്റി. കപ്പൽ ഉടമകളായ കമ്പനിയുടെ അഭിഭാഷകൻ മുഖേനയാണ് ഹർജി നൽകിയത്. നിയമാനുസൃതം ക്രൂഡ് ഓയിൽ വാങ്ങാൻ എത്തിയതാണെന്ന് വ്യക്തമാക്കുന്ന തെളിവുകളും രേഖകളും ഉൾപ്പെടെയാണ് ഹർജി നൽകിയത്. എന്നാൽ ഒരു ലക്ഷം ബാരലിന്റെ ലൈസൻസുമായി മൂന്ന് ലക്ഷം എടുക്കാൻ പോയി എന്ന ആരോപണം കോടതിയിലും നൈജീരിയൻ നേവി ചർച്ചയാക്കും. ഇതിനൊപ്പം ഓഗസ്റ്റ് 17ന് പ്രവേശിക്കേണ്ട കപ്പൽ എന്തിന് ഏഴിന് എത്തിയെന്ന ചോദ്യവും നിർണ്ണായകമാകും.

അഞ്ചു ദിവസത്തേക്കുള്ള ഭക്ഷണമേ കപ്പലിൽ അവശേഷിക്കുന്നുള്ളൂ. ഭക്ഷണമെത്തിക്കാൻ കമ്പനിയോട് അഭ്യർത്ഥിച്ചു. വലിയ നിയന്ത്രണങ്ങൾ കപ്പലിലുള്ളവർക്കുണ്ട്. സെക്കൻഡുകൾ മാത്രമാണ് തടവുകാർക്ക് കുടുംബത്തോട് സംസാരിക്കാൻ അനുവദിച്ചിരിക്കുന്നത്. ഇംഗ്ലീഷിൽ മാത്രമേ സംസാരിക്കാൻ പാടുള്ളൂ. മൂന്ന് മലയാളികളടക്കം 16 ഇന്ത്യക്കാരുൾപ്പെടെ 26 പേരെയും നാവികസേന രണ്ട് സംഘമായി തിരിച്ച് ചോദ്യംചെയ്തു. കപ്പലിൽ മുമ്പ് ചെയ്തിരുന്ന ജോലിചെയ്യാൻ അനുമതിയുണ്ട്. അകത്തും പുറത്തും നൈജീരിയൻ സേന കാവലുണ്ട്.

ഓഗസ്റ്റ് 8നു നൈജീരിയൻ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണിലെ അക്‌പോ ഓഫ്‌ഷോർ ക്രൂഡ് ഓയിൽ ടെർമിനലിൽ എണ്ണ നിറയ്ക്കാനെത്തിയപ്പോഴത്തെ സംഭവങ്ങളാണു കപ്പൽ ജീവനക്കാർക്കു വൻ ദുരിതമായി മാറിയത്. നൈജീരിയൻ നാഷനൽ പെട്രോളിയം കോർപറേഷന്റെയും (എൻഎൻപിസി) നേവിയുടെയും ക്ലിയറൻസ് ലഭിക്കാത്തതിനാൽ കപ്പലിനോടു സോൺ വിട്ടുപോകാൻ നിർദ്ദേശിച്ചു. കപ്പൽ സോണിന് 1015 നോട്ടിക്കൽ ൈമൽ പുറത്തേക്കു നീങ്ങുകയും ചെയ്തു. എന്നാൽ, അന്നു രാത്രി ഹീറോയിക് ഇഡുനെ നൈജീരിയൻ നാവികസേന വളഞ്ഞു. കപ്പൽ പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

തിരിച്ചറിയുന്നതിനുള്ള ഓട്ടമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റംസ് (എഐഎസ്) പ്രവർത്തിപ്പിക്കാതെ എത്തിയ കപ്പലിൽ കടൽക്കൊള്ളക്കാരാണെന്നു ഭയന്ന ഹീറോയിക് ഇഡുൻ സുരക്ഷാ ചട്ടപ്രകാരം പരമാവധി വേഗത്തിൽ അവിടെനിന്നു നീങ്ങുകയും അപായസന്ദേശം നൽകുകയും ചെയ്തു. ഒന്നര മണിക്കൂറോളം പിന്തുടർന്ന ശേഷം നൈജീരിയൻ കപ്പൽ പിൻവാങ്ങി. പിന്നീട്, ഓഗസ്റ്റ് 14നു ഗിനി നാവികസേനാ കപ്പൽ 'ക്യാപ്റ്റൻ ഡേവിഡ്' ഹീറോയിക് ഇഡുനെ കണ്ടെത്തുകയും ഗിനിയിലെ മലാബോയിലേക്കു നിർബന്ധപൂർവം കൊണ്ടുപോകുകയുമാണു ചെയ്തത്. ഒരിക്കലും കടൽ കൊള്ളക്കാർ കപ്പലിൽ എത്താറില്ല.

നേവി കപ്പലുകൾക്ക് ഓട്ടമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റംസ് പ്രവർത്തിക്കാതെ പോകാനും കഴിയും. ഓഗസ്റ്റ് 8നു രാത്രി കടലിൽ തടഞ്ഞതു നൈജീരിയൻ നാവികസേനയുടെ കപ്പലായ 'ഗോൺഗോള' ആയിരുന്നുവെന്നതാണ് വസ്തുത.

ഒകെ സുദേഷ് ഫെയ്‌സ് ബുക്കിൽ എഴുതിയ കുറിപ്പിന്റെ പൂർണ്ണ രൂപം

കഴിഞ്ഞ ഓഗസ്റ്റിൽ നൈജീരിയയുടെ അക്ൾപൊ ഓയ്ൽ ഫീൽഡിലേയ്ക്ക് അനുമതിയില്ലാതെ കടക്കുകയായിരുന്ന മാർഷൽ ഐലൻഡ്‌സിന്റെ (ശാന്തസമുദ്രത്തിലെ ഒരു ദേശം) പതാക വഹിച്ചിരുന്ന എണ്ണ ടാങ്കറിനെ (എം ടി ഹീറോയിക്ൾ ഇഡുൻ) നൈജീരിയൻ നേവി തടയുകയുണ്ടായി. നൈജീരിയൻ കടൽ ഭാഗത്തായിരുന്നു ടാങ്കർ. ഇന്റർനാഷണൽ മെരിടൈം നിയമമനുസരിച്ച് അങ്ങിനെ തങ്ങളുടെ കടലിൽ പ്രവേശിക്കുവാൻ വേണ്ടുന്ന അനുമതി എടുത്തിട്ടുണ്ടോ എന്നു ചോദിച്ചപ്പോൾ ഇല്ല എന്നുത്തരം നല്കി ടാങ്കറിന്റെ കാപ്റ്റൻ. എന്തിനാണ്, എവിടേയ്ക്കാണ് പോകുന്നത് എന്നു ചോദിച്ചപ്പോൾ എണ്ണ (ക്രൂഡ്) ലോഡ് ചെയ്യാനാണെന്നും അക്ൾപോ ഓയ്ൽ ഫീൽഡിലെ ടെർമിനലിലേയ്ക്കാണെന്നും പറഞ്ഞു. ക്രൂഡ് ലോഡ് ചെയ്യാൻ വല്ല അനുമതി പത്രവുമുണ്ടോ എന്നു ചോദിച്ചപ്പോൾ അതിനും, ഇല്ല എന്നുത്തരം നല്കി.
പെട്ടു എന്നുവച്ചാൽ പെട്ടു.

നൈജീരിയൻ നേവി, ടാങ്കറിനെ മറ്റൊരു പോർട്ടിലേയ്ക്ക് കൂടുതൽ ഇൻവെസ്റ്റിഗേഷനു വേണ്ടി നീക്കാൻ പറഞ്ഞു. ടാങ്കറിന്റെ കാപ്റ്റൻ ആ കല്പന വകവെച്ചില്ല. വിദേശ നേവികളുടെ കല്പന സ്വീകരിക്കുവാൻ അവർക്ക് അനുമതിയില്ല എന്നു പറഞ്ഞു. ഏത്, നൈജീരിയൻ കടലിൽ അവരെ അനുസരിക്കാൻ അന്താരാഷ്ട്ര മെരിടൈം ഉടമ്പടികൾ തെറ്റിച്ച ഒരു വിദേശ യാനത്തിന് സാദ്ധ്യമല്ല എന്ന്! എന്നിട്ട് വേഗം കൂട്ടി നൈജീരിയൻ കടൽ കടന്ന് ഇന്റർനാഷണൽ വോട്ടേഴ്‌സിലേയ്ക്ക് പ്രവേശിച്ച് അയൽദേശമായ എക്വറ്റേറിയൽ ഗിനിയുടെ പോർട്ടിലേയ്ക്ക് വെച്ചുപിടിച്ചു. നൈജീരിയൻ സർക്കാർ എക്വറ്റേറിയൽ ഗിനിയോട് ആ ടാങ്കറിനെ പിടിച്ചടക്കി തങ്ങളെ ഏല്പിക്കാനും അഭ്യർത്ഥിച്ചു. ഒരേ മെരിടൈം ബൗണ്ടറി പങ്കുവെയ്ക്കുന്ന ദേശങ്ങളാണ് നൈജീരിയയും എക്വറ്റേറിയൽ ഗിനിയും. അതായത് ഒരു ദേശത്തിന്റെ കടൽ അതിർത്തി ലംഘനം മറ്റേ ദേശത്തിനും ബാധകമാവും. ഇതാണ് ഇഷ്യു. സീരിയസ്സായ നിയമലംഘനമാണത്.

ക്രൂഡ് ഓയ്ൽ മോഷണം പതിവായി നടക്കുന്ന ഏരിയയാണ് നൈജീരിയൻ കടൽത്തീരം. ഒരു വലിയ സംഘം മോഷ്ടാക്കൾ നൈജീരിയൻ പൊളിറ്റീഷന്മാരും ഉദ്യോഗസ്ഥരും പൊലീസുമായി ഒത്തുചേർന്ന് കക്കുന്ന ഒരു ശൈലി അവിടെ ദശകങ്ങളായുണ്ട്. മോഷ്ടാക്കളിൽ തദ്ദേശീയരും വിദേശ പൗരന്മാരും ഉണ്ട്. ഇതിനെതിരെ ലോ ആൻഡ് ഓർഡർ വിഭാഗങ്ങളും സജീവമാണവിടെ. ടാങ്കറിലെ ജോലിക്കാരിൽ പതിനാറു പേർ ഇന്ത്യക്കാരാണ് എന്നതാണ് ഇന്ത്യയുടെ ഇഷ്യു. അവരെയെല്ലാം തടവിലിടാൻ സാദ്ധ്യതയേറെയാണ്. ടാങ്കർ ഇന്ത്യൻ ഉടമസ്ഥതയിലുള്ളതല്ലെങ്കിലും ജോലിക്കാരിൽ ഏറിയതും ഇന്ത്യക്കാരാണ്. അതിൽത്തന്നെ മലയാളികളും ഉണ്ട് എന്നതാണ് നമ്മുടെ മാധ്യമരുടെ ഇഷ്യു. സ്വതന്ത്ര പരമാധികാര കേരളാദേശ് രാഷ്ട്രത്തിലെ തൊട്ടാൽ വിവരമറിക്കുന്ന പൗരർ!

ഇതൊന്നും നമ്മുടെ മാധ്യമങ്ങൾ (ടിവിയായാലും ന്യൂസ്പെയ്പർ ആയാലും) മര്യാദയ്ക്ക് കാണുന്നവരേയും വായിക്കുന്നവരേയും അറിയിക്കുന്നില്ല. പതിവുപോലെ 'ഞങ്ങൾക്ക് വെള്ളവും വറ്റും തരുന്നില്ല, രക്ഷിക്കണേ, ഭാര്യയേയും കുട്ടികളേയും അമ്മയേയും കാണാൻ സഹായിക്കണേ, ദുസ്വപ്നങ്ങൾ കാണുകയാൽ ഉറങ്ങാനും പറ്റുന്നില്ലേ ...' എന്നൊക്കെയാണ് അജ്ഞാനം നിറഞ്ഞ നമ്മുടെ മാധ്യമ സംഘബോധങ്ങൾ നമ്മെ അറിയിച്ചു കൊണ്ടിരിക്കുന്നത്.

ഇന്ത്യൻ വർക്കേഴ്‌സിനെ വിട്ടുകിട്ടാൻ, അറ്റ് ലീസ്റ്റ് നൈജീരിയൻ പുഴുക്കടി ജയിലിൽ അടയ്ക്കാതിരിക്കാനെങ്കിലും, നമ്മുടെ വിദേശ കാര്യാലയം കഴിയുന്നത്ര ശ്രമിച്ചുകൊണ്ടിരിക്കുന്നു. ചിലപ്പോൾ ബാർഗെയ്നിന്റെ ഭാഗമായി, നൈജീരിയ, ഇന്ത്യൻ ജയിലുകളിൽ ഡ്രഗ്ഗ് വില്പന കേസുകളുമായി ബന്ധപ്പെട്ട് കഴിയുന്ന അവരുടെ ദേശക്കാരെ, നിരുപാധികം വിട്ടുകിട്ടാൻ ഉപാധി വച്ചാലോ?

ആ സമയം വടക്കൻ കേരളാ ഫാഷിസ്റ്റുകൾ ഗവർണ്ണറെ പുറത്താക്കുവാൻ സ്റ്റെയ്റ്റിന്റെ ഭണ്ഡാരപ്പെട്ടി വടിച്ചു തുടച്ച് നക്കി കൊണ്ടിരിക്കുന്നു. കൂടെ ഇടയ്ക്കിടെ കടലിനും ചെകുത്താനുമിടയിൽ ആർത്തുവിളിച്ച് കഴിയുന്നവരേയും നോക്കി നെടുവീർപ്പിടുന്നതും കേൾക്കാം. ഒരാവശ്യവുമില്ലാത്ത കാര്യം. വിദേശ വകുപ്പിന് തന്നെ ഏതാണ്ട് അസാദ്ധ്യമായ കാര്യം. അവിടെ സ്വതന്ത്ര-പരമാധികാര എരപ്പബ്‌ളിക്കിന് എന്ത് കാര്യം?