- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാറിൽ നിന്നിറങ്ങവെ ക്ലോസ് റേഞ്ചിൽ നിറയൊഴിച്ചു; ഗുരുതര പരിക്കേറ്റ ഒഡിഷ ആരോഗ്യമന്ത്രിയുടെ ജീവൻ രക്ഷിക്കാനായില്ല; വെടിയുണ്ടകൾ തറച്ചത് ഹൃദയത്തിലും ഇടത് ശ്വാസകോശത്തിലും; നബ കിഷോർ ദാസിന്റെ മരണം ആന്തരിക രക്തസ്രാവത്താലെന്ന് ആശുപത്രി അധികൃതർ; അപ്രതീക്ഷിത വിയോഗം ഒഡീഷയിലെ ജനകീയ നേതാവിന്
ഭുവനേശ്വർ: പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥന്റെ വെടിയേറ്റ ഒഡിഷ ആരോഗ്യമന്ത്രിയും ബിജു ജനതാദൾ നേതാവുമായ നബ കിഷോർ ദാസ് മരിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ബ്രജരാജ് നഗറിൽവച്ചാണ് മന്ത്രിക്ക് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ നബ കിഷോർ ദാസ് ചികിത്സയ്ക്കിടെയാണ് ജീവൻ നഷ്ടമായത്.
രണ്ട് വെടിയുണ്ടകളാണ് മന്ത്രിയുടെ നെഞ്ചിൽ തറച്ചത്. ഇതിൽ ഒന്ന് ഹൃദയത്തിലും ഇടത് ശ്വാസകോശത്തിലും ഗുരുതരമായ പരിക്കുണ്ടാക്കിയതായി ആശുപത്രി അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. ഇതുമൂലമുള്ള തീവ്രമായ ആന്തരിക രക്തസ്രാവമാണ് മരണത്തിലേക്ക് നയിച്ചതെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ബ്രജരാജ്നഗർ മുൻസിപ്പാലിറ്റി ചെയർമാന്റേയും വൈസ് ചെയർമാന്റേയും ഓഫീസുകൾ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി. ഗാന്ധി ചൗക്ക് ഓട്ട്പോസ്റ്റ് എഎസ്ഐ. ഗോപാൽ ദാസാണ് മന്ത്രിക്ക് നേരെ വെടിയുതിർത്തത്. മന്ത്രിയുടെ നെഞ്ചിലേക്ക് രണ്ട് റൗണ്ട് വെടിയുതിർക്കുകയായിരുന്നു. ക്ലോസ് റെയ്ഞ്ചിൽ നിന്നാണ് മന്ത്രിക്കുനേരെ വെടിയുതിർത്തത്. ഭുവനേശ്വറിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഗാന്ധി ചൗക്ക് പൊലീസ് ഔട്ട്‌പോസ്റ്റിലെ എഎസ്ഐ ഗോപാൽ ദാസാണ് സ്വന്തം റിവോൾവർ ഉപയോഗിച്ച് വെടിവച്ചതെന്ന് ബ്രജ്രാജ് നഗർ സബ് ഡിവിഷനൽ പൊലീസ് ഓഫിസർ ഗുപ്തേശ്വർ ഭോയ് പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്തു. മന്ത്രിക്ക് ക്ലോസ് റേഞ്ചിൽനിന്ന് വെടിയേൽക്കുന്ന വിഡിയോ പുറത്തുവന്നിരുന്നു. നെഞ്ചിൽ കൈ അമർത്തിപ്പിടിച്ചു മന്ത്രി എഴുന്നേൽക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
Odisha Health Minister Naba Kishore Das critical after he was shot by a police ASI at Brajarajnagar in Jharsuguda district. He is being air lifted to Bhubaneswar for treatment at Apollo Hospital. Motive behind attack unclear.@XpressOdisha @NewIndianXpress @Siba_TNIE @santwana99 pic.twitter.com/ZQLCXmYYzT
- Hemant Kumar Rout (@TheHemantRout) January 29, 2023
മന്ത്രിയെ വെടിവച്ച എഎസ്‌ഐ ഗോപാൽ ദാസിനു മാനസിക അസ്വസ്ഥത ഉണ്ടെന്ന് ഭാര്യ ജയന്തിദാസ് വ്യക്തമാക്കി. ആറു മാസമായി മാനസിക പ്രശ്‌നങ്ങൾക്ക് മരുന്ന് കഴിക്കുകയായെന്ന് ഗോപാൽ ദാസിന്റെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു.
പരിപാടിയിൽ പങ്കെടുക്കുന്നതിനെത്തിയ മന്ത്രി കാറിൽനിന്ന് പുറത്തിറങ്ങുന്നതിനിടെ പെട്ടെന്ന് വെടിയുതിർക്കുകയായിരുന്നു. കാറിൽനിന്നിറങ്ങുന്ന മന്ത്രിയെ മുദ്രാവാക്യം വിളികളോടെ അണികൾ മാലയിട്ട് സീകരിക്കുന്നതിനിടെയാണ് വെടിയൊച്ച കേൾക്കുന്നത്. പിന്നാലെ നെഞ്ചിൽ കൈയമർത്തിക്കൊണ്ട് മന്ത്രി കാറിന്റെ സീറ്റിലേക്ക് ചായുന്നതും വീഡിയോയിൽ കാണാം. എന്നാൽ വെടിവെച്ച ആളെ വീഡിയോയിൽ കാണാനാവുന്നില്ല.
ASI fired on Odisha Health Minister @nabadasjsg. He has multiple bullets in the chest. His condition is critical. The police officer said that Naba Das had gone to Brajrajnagar to attend the programme.#Odisha,#Firing,#Nabhadas pic.twitter.com/DSmNqeUoNU
- ABHISHEK KUMAR (@tweet_abhi1989) January 29, 2023
മറ്റൊരു വീഡിയോയിൽ നബ കിഷോർ ദാസിനെ പ്രവർത്തകർ എടുത്ത് കാറിൽ കയറ്റുന്നതും കാണാം. മന്ത്രിയുടെ ശരീരത്തിൽനിന്ന് രക്തമൊഴുകുന്നതും ഈ വീഡിയോയിൽ ദൃശ്യമാണ്. ഈ വീഡിയോയിൽ മന്ത്രി ബോധരഹിതനാണ്.
കാറിൽ നിന്ന് ഇറങ്ങവെയാണ് വെടിയേറ്റത്. ക്ലോസ് റെയ്ഞ്ചിൽ നിന്നാണ് മന്ത്രിക്കുനേരെ വെടിയുതിർത്തത്. രണ്ടു വെടിയുണ്ടകളും നെഞ്ചിൽ തറച്ചു. മന്ത്രിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗോപാൽ ദാസ് സ്വന്തം റിവോൾവർ ഉപയോഗിച്ച് വെടിവച്ചതെന്ന് ബ്രജ്രാജ് നഗർ സബ് ഡിവിഷനൽ പൊലീസ് ഓഫിസർ ഗുപ്തേശ്വർ ഭോയ് പറഞ്ഞു. മന്ത്രിയുടെ മുൻ സുരക്ഷ ഉദ്യോഗസ്ഥനാണ് ഇയാൾ. കൃഷ്ണദാസിനെ അടുത്തിടെ ചുമതലകളിൽ നിന്ന് നീക്കിയിരുന്നു. എഎസ്‌ഐ മന്ത്രിയെ ആക്രമിച്ചതിന്റെ കാരണം വ്യക്തമല്ല.
വെടിയുതിർക്കുന്ന ആളെ കാണാൻ സാധിക്കുന്നില്ലെങ്കിലും, കാറിൽനിന്നു പുറത്തിറങ്ങുമ്പോൾ മന്ത്രിക്ക് ക്ലോസ് റേഞ്ചിൽനിന്ന് വെടിയേൽക്കുന്നത് വിഡിയോയിൽ വ്യക്തമാണ്. കാറിൽനിന്ന് ഇറങ്ങുന്ന മന്ത്രിയെ അനുയായികൾ മുദ്രാവാക്യം വിളികളോടെയും പൂമാലയിട്ടും സ്വീകരിക്കുന്നതാണ് ആദ്യ ഭാഗത്ത് കാണുന്നത്. പിന്നാലെ ഒരു വലിയ വെടിയൊച്ച കേൾക്കുകയും മന്ത്രി പിന്നിലേക്കു മറിഞ്ഞു വീഴുകയും ചെയ്യുന്നു.
നെഞ്ചിൽ കൈ അമർത്തിപ്പിടിച്ചു മന്ത്രി എഴുന്നേൽക്കുന്നതും ദൃശ്യങ്ങളിൽ കാണാം. വിഡിയോ ഷൂട്ട് ചെയ്യുന്നയാൾ, വെടിയുതിർത്ത ആളുടെ പിന്നാലെ ഓടുന്നതാണ് 15 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിലുള്ളത്. മറ്റൊരു വിഡിയോയിൽ, അബോധാവസ്ഥയിലായ മന്ത്രിയെ കാറിന്റെ മുൻസീറ്റിൽ കയറ്റാൻ ശ്രമിക്കുന്നതും കാണാം. നെഞ്ചിൽനിന്നു രക്തം വരുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
മറുനാടന്‍ മലയാളി ബ്യൂറോ