- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൈക്കിൾ പോളോയുടെ അംഗീകാരത്തെ കുറിച്ചുള്ള തർക്കം വഷളായി; ഉന്തിലും തള്ളിലും തുടങ്ങി പൊരിഞ്ഞ നാടൻ അടി; പരസ്പരം കടിച്ചും മാന്തിയും തല്ല് കൊഴുപ്പിച്ചു; പൊലീസ് എത്തുമെന്നായപ്പോൾ രണ്ട് 'സഖാക്കളും' ആശുപത്രിയിൽ ചികിൽസ തേടി; സ്പോർട്സ് കൗൺസിലിൽ രണ്ട് ഭാരവാഹികൾ കാഴ്ച വച്ചത് ഉഗ്രൻ തെക്കൻ തല്ല്
തിരുവനന്തപുരം: കേരളാ സ്പോർട്സ് കൗൺസിലിൽ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും പ്രസിഡന്റും തമ്മിൽ കൂട്ടത്തല്ല്. കൂട്ടയടിയായിരുന്നു സംഭവം. പരസ്പരം രണ്ടു പേരും അടികൂടി. പ്രസിഡന്റ് സുധീറും വൈസ് പ്രസിഡന്റ് നിസാറും തമ്മിലാണ് അടിയുണ്ടായത്. സൈക്കിൾ പോളോയ്ക്ക് അംഗീകാരം കൊടുത്തതുമായി ബന്ധപ്പെട്ടാണ് അക്രമം. കേരളത്തിന്റെ കായികം എങ്ങനെയാണ് പോകുന്നത് എന്നതിന് തെളിവാണ് സ്പോർട്സ് കൗൺസിലിൽ സംഭവിച്ചതെല്ലാം.
മുൻഹാൻഡ് ബോൾ താരമാണ് സുധീർ. സിപിഎം നേതാവ് കൂടിയായ സുധീർ പാർട്ടി പിന്തുണയുമായാണ് തിരുവനന്തപുരം ജില്ലാ സ്പോർട് കൗൺസിലിന്റെ തലപ്പത്ത് എത്തുകയും ചെയ്തു. സൈക്കിൾപോളോയുടെ അംഗീകാരത്തിലെ സംസാരം അടിപടിയായി. നടൻ ശൈലിയിൽ ഒരു തെക്കൻ തല്ല്. കടിയും ഇടിയും പിടിയും വലിയും. ആരും അടിയിൽ ജയിച്ചില്ല. ആശുപത്രിയിലെ സാധനങ്ങളെല്ലാം ഈ നാടൻ തല്ലിനിടെ തകർന്നു. കേരളാ സ്പോർട്സ് തീർത്തും വൃത്തികെട്ട രീതിയിലാണ് കടന്നു പോകുന്നത്. അതിന് തെളിവാണ് തിരുവനന്തപുരത്തെ അടി. സൈക്കിൾ പോളോ ഭാരവാഹികൂടിയായ നിസാറും സിപിഎമ്മുകാരനാണ്.
സൈക്കിൾ പോളോ അസോസിയേഷന്റെ സെക്രട്ടറി കൂടിയാണ് നിസാർ. ഏറെ നാളായി സൈക്കിൾ പോളോയുടെ അംഗീകാരവുമായി ബന്ധപ്പെട്ട കേസുകൾ കോടതിയിലാണ്. അസോസിയേഷനെ അംഗീകരിച്ചെന്നും അംഗീകരിച്ചില്ലെന്നും വാദമുണ്ട്. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് അടിപിടിയാകുന്നത്. കൺറ്റോൺമെന്റ് പൊലീസിൽ പരാതി എത്തിയിട്ടുണ്ട്. സുധീറും നിസാറും ആശുപത്രിയിൽ ചികിൽസ തേടി. മുമ്പ് സെക്രട്ടറിയേറ്റിലെ ജീവനക്കാരനായിരുന്നു സുധീർ. പിന്നീട് മുഴുവൻ സമയ കായിക സംഘാടകനാകുകയായിരുന്നു. മന്ത്രി ശിവൻകുട്ടിയുമായി ഏറെ അടുപ്പം സുധീറിനുണ്ട്. ഇതാണ് ജില്ലാ പ്രസിഡന്റ് പദത്തിൽ എത്തിച്ചതും.
കായിക സംഘടനകളുടെ നിയന്ത്രണം സിപിഎമ്മുകാർക്കാണ്. അവരാണ് എല്ലാം ഭരിക്കുന്നത്. എന്നിട്ടും അധികാരകൊതിയിൽ പരസ്യമായ ഏറ്റുമുട്ടലുകളുണ്ടാകുന്നു. സിപിഎമ്മുകാർ ആയിട്ടു പോലും പരസ്പര ബഹുമാനവുമില്ല. കളിക്കാരുടെ കാര്യത്തിന് അപ്പുറം സംഘടന ഭരിക്കുന്നവരുടെ താൽപ്പര്യങ്ങൾക്ക് മുൻതൂക്കവും കിട്ടുന്നു. ദേശീയ കായിക ഭൂപടത്തിൽ നിന്നും പതിയെ കേരളം തുടച്ചു മാറ്റപ്പെടുന്നു. ഇതിന്റെ നേർ സാക്ഷ്യം കൂടിയാണ് സംഘടനാ ഭാരവാഹികൾ തമ്മിലെ അടി.
മറുനാടന് മലയാളി ബ്യൂറോ