- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നിങ്ങൾ നന്നായി പരീക്ഷയെഴുതൂ, ഞാൻ അൽപ നേരം കഴിഞ്ഞ് വരാം'; കുട്ടികളോട് ഇങ്ങനെ പറഞ്ഞ് പരീക്ഷയ്ക്കിടെ പുറത്ത് പോയ അദ്ധ്യാപകൻ തിരിച്ചു വന്നില്ല; കടൽക്കരയിലൂടെ നടന്നുപോകുന്നത് കണ്ടതായി ചിലർ; കടലിലും കരയിലുമായി അന്വേഷണം; പടന്നക്കടപ്പുറം സ്‌കൂളിലെ ബാബുവിന് സംഭവിച്ചത് എന്ത്?
പടന്ന: പരീക്ഷ നടന്നു കൊണ്ടിരിക്കെ വിദ്യാർത്ഥികളോട് 'നിങ്ങൾ നന്നായി പരീക്ഷയെഴുതൂ, ഞാൻ അൽപ നേരം കഴിഞ്ഞ് വരാം', എന്ന് പറഞ്ഞ് പരീക്ഷയ്ക്കിടെ പുറത്ത് പോയ അദ്ധ്യാപകൻ പിന്നിട് തിരിച്ചു വന്നില്ല. തൃക്കരിപ്പൂർ കൈക്കോട്ട് കടവ് സ്വദേശിയും പടന്നക്കടപ്പുറം ഗവ. ഫിഷറീസ് ഹയർ സെകൻഡറി സ്‌കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപകനുമായ ബാബുവിനെ (40) യാണ് കഴിഞ്ഞ ദിവസം മുതൽ കാണാതായിരിക്കിന്നത്.
അദ്ധ്യാപകൻ കടൽക്കരയിലൂടെ നടന്നുപോകുന്നത് കണ്ടവരുണ്ട്. കാണാതായ അദ്ധ്യാപകന് വേണ്ടി കടലിലും കരയിലുമായി അന്വേഷണം തുടരുകയാണെന്ന് ചന്തേര പൊലീസ് അറിയിച്ചു. പടന്നക്കടപ്പുറം ഗവ. ഫിഷറീസ് ഹയർ സെകൻഡറി സ്‌കൂളിൽ എൻഎംഎംഎസ് മോഡൽ പരീക്ഷയ്ക്കിടെയാണ് അദ്ധ്യാപകനെ കാണാതായിരിക്കുന്നത്. പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളോട് അൽപ സമയം കഴിഞ്ഞ് വരാം എന്ന് പറഞ്ഞശേഷം പുറത്തിറങ്ങി നടന്നു പോവുകയായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം .
സംഭവത്തിൽ മാന്മസിംഗിന് കേസെടുത്ത് ചന്തേര പൊലീസ് അന്വേഷണം ഊർജിതമാക്കി. പുറത്ത് പോയ അദ്ധ്യാപകൻ ഏറെ സമയം കഴിഞ്ഞും തിരിച്ചുവരാത്തതിനെ തുടർന്ന് സഹ അദ്ധ്യാപകർ മൊബൈൽ ഫോണിൽ ബന്ധപ്പെട്ടപ്പോൾ സിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. അന്വേഷണം നടത്തിയെങ്കിലും അദ്ധ്യാപകനെക്കുറിച്ച് ഒരു വിവരവും ലഭിച്ചിരുന്നില്ല.
അദ്ധ്യാപകൻ കടൽക്കരയിലൂടെ നടന്നു പോകുന്നത് ശ്രദ്ധയിൽപെട്ടതായി ചിലർ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കടലിലും കരയിലും തീരദേശ പൊലീസും ചന്തേര പൊലീസും സംയുക്തമായി തിരച്ചിൽ നടത്തിവരികയാണ്. അദ്ധ്യാപകന്റെ അടുത്ത ബന്ധുവീട്ടിലും സുഹൃത്തുക്കളുടെ വീടുകളിലും അന്വേഷണം നടത്തിയിരുന്നു.
അദ്ധ്യാപകന്റെ ഫോൺ ലൊക്കേഷൻ മനസിലാക്കാനായി ചന്തേര പൊലീസ് സൈബർ സെലിന്റെ സഹായം തേടിയിട്ടുണ്ട്. അദ്ധ്യാപകനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പൊലീസിൽ അറിയിക്കണമെന്ന് കാണിച്ച് സോഷ്യൽ മീഡിയ വഴി സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ