- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമുദായത്തിലെ സ്ത്രീ ശാക്തീകരണ നീക്കത്തിന്റെ ഭാഗം; സ്വന്തം കാലിൽ നിൽക്കാൻ സ്ത്രീകളെ പ്രാപ്തരാക്കാൻ എൻഎസ്എസ്; അമ്പത് പത്മ കഫേകൾ ആരംഭിക്കും; വെജിറ്റേറിയൻ ഭക്ഷണം കുറഞ്ഞ നിരക്കിൽ ലഭ്യമാക്കും; പത്മ കഫേകൾ പ്രവർത്തിക്കുക 300 സ്വയം സഹായ സഹകരണ സംഘങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത് പരിശീലിപ്പിച്ചവരുടെ നേതൃത്വത്തിൽ
ചങ്ങനാശ്ശേരി: സംസ്ഥാനത്ത് അടുത്ത ഒരു വർഷത്തിനകം അമ്പത് പത്മ കഫേകൾ ആരംഭിക്കാൻ പദ്ധതി തുടങ്ങാൻ പദ്ധതിയുമായി എൻഎസ്എസ്. സമുദായത്തിനുള്ളിലെ സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായാണ് പത്മ കഫേകൾ തുടങ്ങുന്നത്. സംസ്ഥാനത്ത് അടുത്ത ഒരുവർഷത്തിനകം അൻപത് പത്മ കഫേകൾ ആരംഭിക്കാനാണ് എൻ.എസ്.എസ്. പദ്ധതിയിടുന്നതെന്ന് ജനറൽ സെക്രട്ടറി ജി.സുകുമാരൻനായർ വ്യക്തമാക്കിയിട്ടുണ്ട്.
ചേർത്തലയിൽ അഞ്ചാമത്തെ പത്മ കഫേയാണ് കഴിഞ്ഞ ദിവസം തുറന്നത്. എൻ.എസ്.എസിന്റെ സാമൂഹിക സേവന വിഭാഗമായ മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ മേൽനോട്ടത്തിലാണ് പത്മ കഫേയുടെ പ്രവർത്തനം. ഒരോ പത്മ കഫേയിലൂടെയും അൻപതിലധികം സ്ത്രീകൾക്ക് പ്രത്യക്ഷമായും അതിലധികം പേർക്ക് പരോക്ഷമായും ജോലി ലഭിക്കും. ഇത്തരം പ്രവർത്തനങ്ങളിലൂടെ സ്ത്രീകളുടെ സാമ്പത്തികമായ ഉന്നമനമാണ് സംഘടന ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
വൃത്തിയുള്ള അന്തരീക്ഷത്തിൽ ശുദ്ധമായ വെജിറ്റേറിയൻ ഭക്ഷണം കുറഞ്ഞ നിരക്കിൽ സൗഹൃദത്തോടെ നൽകുന്ന പത്മ കഫേ എല്ലാ താലൂക്കുകളിലും തുടങ്ങാനാണ് എൻഎസ്എസ് പദ്ധതി. സമുദായാചാര്യന്റെ സ്വപ്നമാണ് ഇവിടെ യാഥാർഥ്യമായത്. വൃത്തിയും സൗകര്യവുമുള്ള ഭക്ഷണശാല ഒരുക്കിയ പത്തനംതിട്ട യൂണിയനെ അഭിനന്ദിക്കുന്നുവെന്നും സുകുമാരൻ നായർ പറഞ്ഞിരുന്നു.
മന്നം സോഷ്യൽ സർവിസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന 300 സ്വയം സഹായ സഹകരണ സംഘങ്ങളിൽനിന്ന് തെരഞ്ഞെടുത്ത് പരിശീലിപ്പിച്ച 30 വനിതകളുടെ മേൽനോട്ടത്തിലാണ് ഓരോ പത്മ കഫേയും പ്രവർത്തിക്കു. കേരളത്തിൽ 10 താലൂക്ക് യൂനിയനുകളിലും കഫേകൾ തുടങ്ങുന്നതിന്റെ ഭാഗമായാണ് പത്തനംതിട്ടയിലും 75 ലക്ഷം രൂപ ചെലവിൽ തുടങ്ങുന്നത്. രാവിലെ ഏഴുമുതൽ രാത്രി ഒമ്പതുവരെ പ്രവർത്തിക്കും.
അതേസമയം തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യുന്ന മന്നം സ്മാരക കൺവെൻഷൻ സെന്റർ എല്ലാ വിഭാഗം ജനങ്ങൾക്കും സമ്മേളനങ്ങൾക്കും വിവാഹ ആവശ്യങ്ങൾക്കായും നൽകുമെന്ന് ജനറൽ സെക്രട്ടറി ജി.സുകുമാരൻനായർ അറിയിച്ചിട്ടുണ്ട്. മന്നം ജയന്തി സമ്മേളനത്തിലായിരിക്കും ഉദ്ഘാടനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുക. നഗരസഭയിൽനിന്നുള്ള അനുമതികൂടി ലഭ്യമാക്കിയശേഷമായിരിക്കും കൺവെൻഷൻ സെന്റർ പൊതുജനങ്ങൾക്ക് നൽകുക.
മറുനാടന് മലയാളി ബ്യൂറോ