- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരൊക്കെയാ ടെക്സ്റ്റ് എടുക്കാതെ വന്നേ.. നീട്ടെട കൈ.. ടീച്ചർ വിദ്യാർത്ഥിയുടെ കൈയിൽ ആഞ്ഞടിച്ചു! കരയുന്നതിന് പകരം കുടുകുടാ ചിരിച്ചു വിദ്യാർത്ഥി; യൂണിഫോമിട്ട് ക്ലാസിൽ ഇരുന്നത് താടിയും മീശയും വന്ന 'കുട്ടികൾ'; പാനൂർ പി ആർ മെമോറിയൽ ഹയർസെക്കണ്ടറി സ്കൂളിൽ കണ്ടത് വേറിട്ട പൂർവ്വ വിദ്യാർത്ഥി സംഗമം; വർഷങ്ങൾക്ക് പിന്നിലേക്ക് പോയി അവർ സ്‌കൂൾ കൂട്ടികളായപ്പോൾ..!
തലശ്ശേരി: ആരൊക്കെയാടെ ടെക്സ്റ്റ് എടുക്കാതെ വന്നെ..നീട്ടെട കൈ..ടീച്ചർ വിദ്യാർത്ഥിയുടെ കൈയിൽ ആഞ്ഞടിച്ചു.. കരയുന്നതിന് പകരം ആ വിദ്യാർത്ഥി കുടുകുടാ ചിരിക്കുകയായിരുന്നു.. മാത്രമല്ല അടി വാങ്ങിച്ച ആ കുട്ടിക്കും ഒരു പ്രത്യേകത ഉണ്ടായിരുന്നു. സ്‌കൂൾ യുണിഫോമിട്ട് കട്ടിതാടിയും മീശയും ഒക്കെ നിറഞ്ഞ ആൺകുട്ടികളും കല്യാണം കഴിഞ്ഞ പെൺകുട്ടികളും ഒക്കെയായിരുന്നു കുട്ടികളായിരുന്നു ആ ക്ലാസ് നിറയെ. ഇത്രയും കേൾക്കുമ്പോൾ ചിലപ്പോ ആർക്കും കൺഫ്യൂഷൻ ഉണ്ടാവാം. തല്ലു കിട്ടിയ കുട്ടി ചിരിക്കുകയോ മീശവച്ച ആൺകുട്ടികളും കല്യാണം കഴിഞ്ഞ പെൺകുട്ടികളും ഉള്ള ക്ലാസോ എന്ന്..
സംഭവം പക്ഷെ ഇത്രെയുള്ളു.. പാനൂരിലെ പി ആർ മെമോറിയൽ ഹയർസെക്കണ്ടറി സ്‌കുളിലെ 2000-01 വർഷത്തെ എസ് എസ് എൽ സി വിദ്യാർത്ഥികളുടെ സംഗമത്തിലായിരുന്നു ഈ വേറിട്ട കാഴ്‌ച്ച.മുൻപെ ചെറിയ രീതിയിലൊക്കെ നടക്കാറുണ്ടെങ്കിലും പൂർവ്വവിദ്യാർത്ഥി സംഗമം ഒരു പതിവായി മാറിയത് ക്ലാസ്്‌മേറ്റ്‌സ് എന്ന ചിത്രത്തിന്റെ വരവോടെയായിരുന്നു. പിന്നീടിങ്ങോട്ട് പൂർവ്വവിദ്യാർത്ഥി സംഗമങ്ങളുടെ ഒരു ഒഴുക്ക് തന്നെയായിരുന്നു.സംഗമങ്ങൾ ആവർത്തനങ്ങളായതോടെയാണ് എന്തെങ്കിലുമൊക്കെ പുതുമ കൊണ്ടുവരണമെന്ന ആശയം പി ആർ മെമോറിയൽ ഹയർസെക്കണ്ടറി സ്‌കൂളിലെ പൂർവ്വവിദ്യാർത്ഥികൾക്കുണ്ടായത്. അങ്ങിനെയാണ് തികച്ചും വേറിട്ട ഒരാശയത്തിലേക്ക് അവർ എത്തിയതും.
സംഭവം ഇങ്ങനെ.. പൂർവ്വവിദ്യാർത്ഥികൾ എല്ലാം തന്നെ അക്കാലത്തെതിന് സമാനമായ യുണിഫോമും ധരിച്ചാണ് സ്‌കൂളിലെത്തിയത്.അന്നത്തെ മലയാളം അദ്ധ്യാപകനായ ടി.പി പവിത്രൻ മാഷ് ക്ലാസിലെത്തിയപ്പോൾ എല്ലാവരും അനുസരണയുള്ള കുട്ടികളായിരുന്നു. എല്ലാവരോടും മാഷ് ടെക്സ്റ്റ് ബുക്കെക്കടുക്കാൻ ആവശ്യപ്പെട്ടു.അയ്യോ മാഷെ.. ഞങ്ങൾ കൊണ്ടുവന്നില്ലെന്ന് കുറച്ചുപേർ..പഴയ കാർക്കശ്യത്തോടെ മാഷ് അലറി ആരൊക്കെയാടാ.. ടെക്സ്റ്റ് എടുക്കാതെ വന്നത്..നീട്ടെട കൈ.. പിന്നെ ഒന്നും നോക്കാതെ ചുരൽ വടി ഉപയോഗിച്ച് മാഷുടെ രണ്ട് പ്രയോഗം..സാധാരണ കരച്ചിൽ ഉയരേണ്ടടിത്ത് മാത്രം പക്ഷെ ചിരിയുണർന്നു..
പക്ഷെ മാഷ് അപ്പോഴും വിട്ടില്ല.. ചിരിക്കുന്നോ.. എന്നാ നീ ഇങ്ങുന്ന വന്നെ കൂട്ടത്തിൽ ഉറക്കെ ചിരിച്ച ഒരാളെ വിളിച്ച് മാഷ് രണ്ടാം പാഠം ഉറക്കെ വായിപ്പിച്ചു.. ക്ലാസിലെ മുഴുവൻ കുട്ടികളെയും അഭിമുഖമായി അയാൾ വായിച്ചു പാഠം രണ്ട് പാത്തുമയുടെ ആട്.. പാഠം വായിച്ച് വന്നപ്പോൾ വീണ്ടും മാഷ് ഒരാളോടായി പറഞ്ഞു അടുത്തത് നീ..
സംഭവം ഒരു നാടകത്തിന് സമാനമാണെങ്കിൽ ആ കുറച്ച് നിമിഷം ജീവിതത്തിന്റെ വിവിധ തിരക്കുകളിൽ നിന്നെത്തിയ അവരൊക്കെയും വീണ്ടും ആ പഴയ കുട്ടികളായി.എല്ലാം മറന്ന് ചിരിച്ചും ഓർമ്മകൾ പുതുക്കിയും അനുഭവവും വിശേഷവും പങ്കുവെച്ചും അവർ ആ ദിനം ആഘോഷമാക്കി. വേറിട്ട പൂർവ്വ വിദ്യാർത്ഥി സംഗമത്തിന്റെ ആ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്.
നഗരസഭ ചെയർമാൻ വി.നാസർ ഉദ്ഘാടനം ചെയ്തു .പൂർവാധ്യാപകരെ ചടങ്ങിൽ ആദരിച്ചു. മുനവർ ചമ്പത്ത് അധ്യക്ഷനായി. സജീദ് കല്ലറ കൽ, അഷ്‌റഫ് കൂറ്റേരി, പി.കെ. മുനാഫ്, പി.പി.സത്യൻ, പി.സരള, കാഞ്ഞായി ബാലൻ എന്നിവർ സംസാരിച്ചു തുടർന്ന് പൂർവ്വ വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.
മറുനാടന് മലയാളി ബ്യൂറോ