- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെജിറ്റേറിയൻ ഫണ്ടമെന്റലിസം ജാതി വിശ്വാസത്തിന്റെ പ്രതിഫലനമാണ് എന്ന പോസ്റ്റിലൂടെ ലക്ഷ്യമിട്ടത് ജാതീയ വേർതിരിവ് ഉണ്ടാക്കി കലാപത്തിന് ശ്രമിക്കാൻ; പഴയിടം വിവാദത്തിൽ അരുൺ കുമാറിന് എതിരായ പരാതിയിൽ പുരോഗതി; സൈബർ സെല്ലിലും കമ്മീഷണർക്ക് മുമ്പാകെയും എത്തിയാലും ഇടതുപക്ഷ സഹയാത്രികനെ പൊലീസ് തൊടുമോ?
തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവം സമാപിച്ചെങ്കിലും, പഴയിടം മോഹനൻ നമ്പൂതിരിക്ക് എതിരെയുള്ള ജാതി അധിക്ഷേപത്തിൽ പൊലീസിൽ പരാതി എത്തിയിരിക്കുകയാണ്. കേരള സർവ്വകലാശാല അദ്ധ്യാപകനും 24 ന്യൂസിലെ മുൻ അവതാരകനുമായ അരുൺകുമാറിനെതിരെ സോഷ്യൽ മീഡിയയിൽ അമർഷം പുകയുകയാണ്. അരുൺകുമാറിനെതിരെ കേസെടുക്കണമെന്ന പരാതി മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും കിട്ടിയിട്ടുണ്ട്. ജാതി പറഞ്ഞ് ഒരാളുടെ തൊഴിൽ നിഷേധിക്കുക, ജാതീയമായ വേർതിരിവ് സമൂഹത്തിൽ ഉണ്ടാക്കി കലാപത്തിന് ശ്രമിക്കുക എന്നിവ കാട്ടിയാണ് അരുൺകുമാറിന് എതിരെ സ്വദേശി ജാഗരൺ ബഞ്ച് യൂത്ത് വിങ് സംസ്ഥാന കൺവീനർ യുവരാജ് ഗോകുൽ പരാതി നൽകിയത്.
ഈ പരാതിയിൽ പുരോഗതിയുണ്ടെന്ന് യുവരാജ് ഗോകുൽ പോസ്റ്റ് ചെയ്തു. അരുൺ കുമാറിനെതിരെ നൽകിയ പരാതിയിൽ പുരോഗതിയുണ്ട്.... DGP ഓഫീസിൽ നിന്നും ആവശ്യമായ നടപടികൾക്ക് ഫോർവേർഡ് ചെയ്തു.... സൈബർ സെല്ലിൽ എത്തി.... അവിടന്ന് സിറ്റി കമ്മീഷണറുടെ മുന്നിലുണ്ട്.... നമുക്ക് നോക്കാം പൊലീസ് അന്വേഷിച്ച് എന്താണ് കണ്ടെത്താൻ പോകുന്നതെന്ന്....
അതേസമയം, ഇടതുപക്ഷ സഹയാത്രികനാണ് അരുൺകുമാറിന് എതിരെ പൊലീസ് കാര്യമായ നടപടിക്ക് മുതിരുമോ എന്ന കാര്യത്തിലും സോഷ്യൽ മീഡിയയിൽ പലരും സംശയം ഉയർത്തുന്നുണ്ട്.
ബ്രാഹ്‌മണനായതിനാലാണ് പഴയിടം മോഹനൻ നമ്പൂതിരി കലോത്സവത്തിൽ മാംസാഹാരം ഒരുക്കാത്തത് എന്ന വിധത്തിൽ ഉയർന്ന പരാമർശങ്ങളാണ് സ്‌കൂൾ കലോത്സവ പാചകപ്പുരയിൽ നിന്ന് വിടവാങ്ങാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. വിവാദം കാര്യമാക്കുന്നില്ലെന്നും മെനു തീരുമാനിക്കുന്നത് സർക്കാരാണെന്നുമാണ് വിവാദങ്ങളോട് പഴയിടം ആദ്യം പ്രതികരിച്ചത്. എന്നാൽ, കലോത്സവം അവസാനിച്ചശേഷം ഞായറാഴ്ച കലോത്സവ അടുക്കളയിൽനിന്ന് താൻ എന്നേക്കുമായി പിൻവാങ്ങുകയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. എന്നെ മോശമാക്കുന്ന രീതിയിൽ അനാവശ്യമായ വിവാദങ്ങൾ വന്നു. ഭക്ഷണത്തിന്റെ പേരിൽ ഉയർന്ന പുതിയ വിവാദങ്ങൾക്കുശേഷം കലോത്സവ അടുക്കള നിയന്ത്രിക്കുന്നതിൽ ഭയം വന്നു. അടുക്കള നിയന്ത്രിക്കുന്ന കാര്യത്തിൽ ഭയമുണ്ടായാൽ മുന്നോട്ടുപോകാൻ ബുദ്ധിമുട്ടാണ്-പഴയിടം പറയുന്നു.
ഇനിമുതൽ കലോത്സവങ്ങളിൽ ടെൻഡർ നൽകില്ലെന്നു തീരുമാനിച്ചു. തൃശ്ശൂരിൽ ഈ മാസം ഒടുവിൽ നടക്കാനിരിക്കുന്ന ദക്ഷിണേന്ത്യൻ സ്‌കൂൾ ശാസ്ത്രമേളയിൽ പാചകം ഏറ്റിരുന്നു. എന്നാൽ, അതിനില്ലെന്ന് സംഘാടകരെ അറിയിച്ചുകഴിഞ്ഞു. വർഗീയത ഭക്ഷണത്തിലേക്ക് കൊണ്ടുവരുകയും പാചകംചെയ്യുന്നവരുടെ ജാതിവരെ ചർച്ചചെയ്യുകയും ചെയ്തിരിക്കുന്നു. വിവാദങ്ങൾക്കുപിന്നിൽ ചില അജൻഡകളുണ്ട്. അതൊക്കെ വിശാലമായി ചർച്ചചെയ്യേണ്ട വിഷയങ്ങളാണ്. കലോത്സവം ആരംഭിച്ച് രണ്ടാംദിനംമുതൽ അടുക്കള നിയന്ത്രിക്കുന്നതിൽ ഭയം തോന്നിയിരുന്നു. അതോടെ രാത്രിയിൽ അടുക്കളയ്ക്ക് കാവലിരിക്കേണ്ടിവന്നു-പഴയിടം പറയുന്നു. ഭക്ഷണത്തിൽ അരുതാതത്ത് കലർത്താൻ ആരെങ്കിലും ശ്രമിക്കുമോ എന്ന ഭയം തനിക്കുണ്ടായിരുന്നുവെന്ന് പറയാതെ പറയുകയാണ് പഴയിയടം. അത്രയും വർഗ്ഗീയ വിഷമാണ് ചീറ്റിയത്. ഇതെല്ലാം വ്യക്തമായ പദ്ധതിയുടെ ഭാഗമായിരുന്നു. കലോൽസവത്തിൽ നിന്നും പഴയിടത്തെ ഒഴിവാക്കാനുള്ള തന്ത്രം.
എന്നും സർക്കാർ എനിക്ക് പിന്തുണ നൽകിയിട്ടുണ്ട്. ആരോടും വിരോധമില്ല. സർക്കാർ സസ്യേതര ഭക്ഷണം കൊടുക്കുന്നതിൽ എതിർപ്പുമില്ല. കുട്ടികളുടെ മനസ്സിൽപ്പോലും ഇത്തരം ജാതീയചിന്തകൾ ചർച്ചചെയ്യുന്ന സാഹചര്യമുണ്ടാക്കുന്നത് ഗുണകരമല്ല. രോഗകാരണം കണ്ടെത്താതെയുള്ള മരുന്നു നൽകലാണിപ്പോഴെന്ന് തോന്നിപ്പോകും. കേരളത്തിന്റെ പോക്ക് എങ്ങോട്ടെന്നതിൽ ഭീതി തോന്നുന്നു. എന്നെക്കുറിച്ച് ചിന്തിക്കേണ്ട, ഇത്തരം വിവാദങ്ങൾ ഉണ്ടാകുന്നതിന്റെ കാരണത്തെപ്പറ്റി ജനങ്ങളും മാധ്യമങ്ങളും ചിന്തിച്ചാൽമതി. സസ്യേതരഭക്ഷണം കലോത്സവ വേദികളിൽ ഉൾപ്പെടുത്തില്ലെന്നു വന്നാൽ മടങ്ങിയെത്തുമോ എന്ന് ചോദിച്ചാൽ അതിനുമുണ്ട് മറപുടി. ഒരുപക്ഷേ, ഉണ്ടായേക്കാം. വെജ് ഭക്ഷണം തയ്യാറാക്കുന്നതിൽ ഞാനൊരു യൂണിവേഴ്സൽ ബ്രാൻഡാണെന്ന വിശ്വാസത്തിൽ രണ്ടാമതൊന്ന് ആലോചിച്ചുമാത്രം തീരുമാനമെടുക്കും-പഴയിടം പറയുന്നു. കേരളത്തിലെ മാറിയ സാഹചര്യത്തിൽ അടുക്കള നിയന്ത്രിക്കുന്നതിൽ തനിക്ക് ഭയമുണ്ട്. ഇതുവരെ ഏകദേശം രണ്ട് കോടിയിലേറെ ആളുകളെ ഊട്ടിയിട്ടുണ്ട്. അവരുടെ അനുഗ്രഹം മാത്രം തനിക്ക് മതിയെന്നും പഴയിടം മോഹനൻ നമ്പൂതിരി പറഞ്ഞു.
അരുൺ കുമാറിന്റെ പോസ്റ്റ് ഇങ്ങനെ:
ജാതി പ്രവർത്തിക്കുന്നത് ശുദ്ധി - അശുദ്ധി ബോധ്യങ്ങളിലൂടെയാണ്. ചിലപ്പോഴൊക്കെ അത് വേഷം മാറി സുരക്ഷിതവെജിറ്റേറിയൻ ഭക്ഷണം എന്ന രൂപത്തിൽ എത്താറുണ്ട്. ഭൂരിപക്ഷം കുട്ടികളും നോൺ വെജ് ആയ കലോത്സവത്തിൽ ഈ വെജിറ്റേറിയൻ ഫണ്ടമെന്റലിസം ജാതി വിശ്വാസത്തിന്റെ പ്രതിഫലനമാണ്. ഈ സീനൊക്കെ അവസാനിപ്പിക്കേണ്ട കാലമായി. നല്ല കോയിക്കോടൻ രുചി കൊടുത്താണ് താത്പര്യമുള്ള കുട്ടികളെ തിരിച്ചയയ്ക്കേണ്ടത്. ഇത് പ്രസാദമൂട്ടല്ല, കലോത്സവ ഭക്ഷണപ്പുരയാണ്. നവോത്ഥാനം തോൽക്കുന്നത് ഇങ്ങനെയൊക്കെയാണ്. സവർണ്ണൻ ദേഹണ്ഡപുരയിൽ എത്തുന്നതല്ല, നാനാതരം രുചിഭേദങ്ങളും ആഘോഷപൂർവ്വം വിതരണം ചെയ്യപ്പെടുമ്പോഴും രുചി വൈവിധ്യത്തിൽ ശുദ്ധികലർത്താതിരിക്കുമ്പോഴുമാണ് അത് വിജയിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ