- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൈഫ് മിഷനിലെ ഇഡി കേസ് ആവിയായി; പിന്നാലെ ലാവ് ലിൻ സുപ്രീംകോടതിയിൽ എത്തുമ്പോൾ സോളിസിറ്റർ ജനറൽ കൈയൊഴിയുന്നു; വീണ്ടും ഡൽഹിയിൽ അദൃശ്യ കരങ്ങൾ; കേസ് വീണ്ടും നീട്ടി വയ്ക്കാൻ തന്നെ സാധ്യത; രണ്ടംഗ ബെഞ്ചിന്റെ നിലപാട് പിണറായിക്ക് ഇനി നിർണ്ണായകം; വിടുതലിൽ വീണ്ടും സിബിഐ ഒളിച്ചു കളിക്കുന്നുവോ?
ന്യൂഡൽഹി: ലൈഫ് മിഷനിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അതിവേഗമാണ് മുന്നോട്ട് പോയത്. എന്നാൽ പെട്ടെന്ന് അന്വേഷണം തീർന്നു. എല്ലാം ശിവശങ്കറിന്റെ തലയിൽ വച്ചു കെട്ടി സെക്രട്ടറിയേറ്റിലേക്കുള്ള അന്വേഷണം ഇഡി നിർത്തിയെന്നാണ് സൂചന. ഇത് ആശ്വാസമായത് മുഖ്യമന്ത്രി പിണറായി വിജയനാണ്. തൊട്ടു പിന്നാലെ എസ് എൻ സി ലാവ് ലിൻ കേസ് സുപ്രീംകോടതിയിൽ എത്തുന്നു. ഇവിടേയും കാര്യങ്ങൾ പിണറായിക്ക് അനുകൂലമാകുമെന്നാണ് സൂചന.
തിങ്കളാഴ്ച്ച ജസ്റ്റിസുമാരായ എം.ആർ. ഷാ, സി.ടി. രവികുമാർ എന്നിവർ അടങ്ങിയ ബെഞ്ച് ലാവലിൻ കേസുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ പരിഗണിക്കും. അതേസമയം, സിബിഐയ്ക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത തിങ്കളാഴ്ച്ച ഹാജരാകുമോ എന്ന കാര്യത്തിൽ അവ്യക്തത നിലനിൽക്കുകയാണ്. തുഷാർ മേത്ത എത്തില്ലെന്നാണ് സൂചന. അങ്ങനെ എങ്കിൽ വീണ്ടും കേസ് നീട്ടി വയ്ക്കും. ചില അദൃശ്യ കരങ്ങൾ ഇതിന് പിന്നിൽ പ്രവർത്തിച്ചുവെന്നാ് സൂചന.
മുപ്പതിലധികം തവണ മാറ്റി വെച്ച ലാവലിൻ ഹർജികൾ ഏറ്റവും അവസാനം സുപ്രീംകോടതി പരിഗണിച്ചത് കഴിഞ്ഞ വർഷം നവംബറിലായിരുന്നു. ചീഫ് ജസ്റ്റിസായിരുന്ന യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചായിരുന്നു ഹർജികൾ അന്ന് പരിഗണിച്ചിരുന്നത്. ജസ്റ്റിസ് യു.യു. ലളിത് വിരമിച്ച ശേഷം പിന്നീട് ഹർജികൾ ലിസ്റ്റ് ചെയ്തിരുന്നില്ല. ലാവലിൻ ഹർജികൾ പരിഗണിക്കുന്നത് അനന്തമായി നീണ്ടു പോകുന്നുവെന്ന പരാതികൾ നിലനിൽക്കുന്നതിനിടയിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഹർജികൾ പുതിയ ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്തത്.
ജസ്റ്റിസുമാരായ എം.ആർ. ഷാ, സി.ടി. രവികുമാർ എന്നിവർ തിങ്കളാഴ്ച്ച പരിഗണിക്കുന്ന 21-ാമത്തെ കേസാണ് ലാവലിനുമായി ബന്ധപ്പെട്ട ഹർജികൾ. കേസിൽ സിബിഐയ്ക്ക് വേണ്ടി നേരത്തെ ഹാജരായിരുന്നത് സോളിസിറ്റർ ജനറൽ തുഷാർ മേത്തയും, അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജുമായിരുന്നു. എന്നാൽ ഇത്തവണ തുഷാർ മേത്ത മാറി നിന്നാൽ കേസ് വീണ്ടും മാറ്റി വയ്ക്കേണ്ടി വരും. കേസിൽ സിബിഐയ്ക്കുള്ള താൽപ്പര്യക്കുറവ് പലവട്ടം ചർച്ചയായിരുന്നു.
സ്വവർഗ്ഗ വിവാഹങ്ങൾ നിയമവിധേയമാക്കണമെന്ന ഹർജികൾ പരിഗണിക്കുന്ന ഭരണഘടന ബെഞ്ചിന് മുമ്പാകെ കേന്ദ്രത്തിന് വേണ്ടി തുഷാർ മേത്ത തിങ്കളാഴ്ച്ച ഹാജരാകുമെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. അതിനാൽ തന്നെ ലാവലിൻ ഹർജികളിൽ സിബിഐയ്ക്ക് വേണ്ടി തുഷാർ മേത്ത ഹാജരാകാൻ സാധ്യത വിരളമാണ്. പ്രധാനമന്ത്രിയുടെ കേരള സന്ദർശനം ആരംഭിക്കുന്ന തിങ്കളാഴ്ചയാണ് ലാവലിൻ ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വരുന്നതെന്നതും ശ്രദ്ധേയമാണ്. അടുത്ത ദിവസം തിരുവനന്തപുരത്ത് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയനുമായി വേദി പങ്കിടേണ്ടതുമുണ്ട്.
തിങ്കളാഴ്ച നാലാം നമ്പർ കോടതിയിൽ 21 -മത്തെ കേസായിട്ടാണ് ലാവലിൻ കേസ് പരിഗണിക്കുന്നത്. ഇനിയും കേസ് മാറ്റിവെക്കുമോ എന്നതിലാണ് കൗതുകം നിലനിൽക്കുന്നത്. അവസാനമായി മുൻ ചീഫ് ജസ്റ്റിസ് യുയു ലളിതിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഒക്ടോബർ 20 ന് കേസ് ലളിതിന് മുന്നിൽ എത്തിയിരുന്നെങ്കിലും മാറ്റി. പിണറായി വിജയൻ ഉൾപ്പെടെയുള്ള മൂന്ന് പേരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ 2017 ഡിസംബറിലാണ് സിബിഐ സുപ്രീം കോടതിയെ സമീപിക്കുന്നത്.
കേസിൽ 2018 ജനുവരി 11 ന് സുപ്രീം കോടതി നോട്ടീസ് അയച്ചു. പിന്നീട് അഞ്ച് വർഷത്തിനിടെ 33 തവണയാണ് ഹർജികൾ പരിഗണിക്കുന്നത് മാറ്റിവെച്ചത്. ഹർജി നിരന്തരം മാറി പോകുന്നെന്ന് കക്ഷി ചേർന്ന ടിപി നന്ദകുമാറിന്റെ അഭിഭാഷക എം.കെ അശ്വതി ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് കോടതി ഇനി മാറ്റരുതെന്ന പുതിയ നിർദ്ദേശം നൽകിയത്. ഇത് സംബന്ധിച്ച ഉത്തരവും കോടതി ഇറക്കിയിട്ടുണ്ട്.
പിണറായി വിജയൻ, മുൻ ഊർജ്ജ വകുപ്പ് സെക്രട്ടറി കെ മോഹന ചന്ദ്രൻ, ഊർജ്ജ വകുപ്പ് മുൻ ജോയിന്റ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് സിബിഐ സുപ്രീം കോടതിയിൽ എത്തിയത്. നേരത്തെ കേസ് പരിഗണിച്ചപ്പോൾ കെ ജി രാജശേഖരൻ നായർ, മുൻ ബോർഡ് ചെയർമാൻ ആർ ശിവദാസൻ, ജനറേഷൻ വിഭാഗം മുൻ ചീഫ് എൻജിനീയർ എം കസ്തൂരിരംഗൻ അയ്യർ എന്നിവർ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജികളിൽ കോടതി നോട്ടീസ് അയച്ചിരുന്നു
എന്താണ് ലാവലിൻ കേസ്?
ഇടുക്കി ജില്ലയിലുള്ള പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന് കനേഡിയൻ കമ്പനിയായ എസ് എൻ സി. ലാവലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് കേസിന്റെ അടിസ്ഥാനം. ഈ കരാർ ലാവലിൻ കമ്പനിക്ക് നൽകുന്നതിന് പ്രത്യേക താൽപര്യം എടുക്കുക വഴി സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് ലാവലിൻ കേസിലെ പ്രധാന ആരോപണം.
നാല് മന്ത്രിസഭ അഞ്ച് വൈദ്യുത മന്ത്രിമരാണ് കേസിൽ ആരോപണ വിധേയരായിട്ടുള്ളത്. 1995-ൽ യുഡിഎഫ് സർക്കാരിലെ വൈദ്യുത മന്ത്രി ആയിരുന്ന ജി കാർത്തികേയനാണ് കമ്പനിയുമായുള്ള ആദ്യ ധാരണാപത്രം ഒപ്പു വയ്ക്കുന്നത്. തൊട്ടടുത്ത വർഷം തന്നെ പദ്ധതി നടത്തിപ്പിന് കൺസൾട്ടന്റായി നിയമിച്ചു. ഇതിന് പിന്നാലെ വന്ന ഇ കെ നയനാർ മന്ത്രിസഭയിലെ വൈദ്യുത മന്ത്രിയായിരുന്നു ഇന്നത്തെ മുഖ്യമന്ത്രിയായ പിണറായി വിജയൻ. ഇദ്ദേഹമാണ് ലാവലിൻ കമ്പനിയുമായി അന്തിമ കരാർ ഒപ്പുവച്ചത്.
പിന്നീട്, 2001 മെയ് മാസത്തിൽ വീണ്ടും അധികാരത്തിൽ എത്തിയ യുഡിഎഫ് സർക്കാർ കാലത്താണ് കരാർ പ്രകാരമുള്ള നിർമ്മാണ ജോലികൾ പൂർത്തിയാക്കിയത്. കടവൂർ ശിവദാസനായിരുന്നു എകെ ആന്റണി സർക്കാരിലെ വൈദ്യുത മന്ത്രി. പിന്നീട്, ആര്യാടൻ മുഹമ്മദ് വൈദ്യുതി മന്ത്രി ആയിരിക്കെയാണ് പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള തുക പൂർണ്ണമായും അടച്ചു തീർത്തത്. എസ്എൻസി ലാവലിൻ കരാറുകൾ തുടങ്ങിയത് മുതൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നത് വരെ നാല് മന്ത്രിസഭകളിലായി അഞ്ച് മന്ത്രിമാരാണ് വൈദ്യുത വകുപ്പ് ഭരിച്ചിരുന്നത്. ഇക്കാലയളവിൽ മലബാർ കാൻസർ സെന്ററിന് വേണ്ടി കനേഡിയൻ സർക്കാർ ഏജൻസികൾ നൽകേണ്ട 98 കോടി രൂപയിൽ ആകെ 12 കോടി രൂപ മാത്രമാണ് ധാരണാ പത്രം പുതുക്കാത്തത് മൂലം ലഭിച്ചത്.
ലാവ്ലിൻ കരാറിനെ കുറിച്ച് സംസാരിക്കുമ്പോൾ ഇ.ബാലാനന്ദൻ കമ്മീഷൻ റിപ്പോർട്ടിനെ കുറിച്ച പറയാതെ പോകാനാകില്ല.നായനാർ സർക്കാർ നിയോഗിച്ച കമ്മീഷൻ.ഈ പദ്ധതിക്ക് 105കോടിയാണ് നിശ്ചയിച്ചത്. കേന്ദ്രസർക്കാർ സ്ഥാപനമായ ഭെല്ലിനെ ഏൽപിക്കാനായിരുന്നു കമ്മീഷൻ ശുപാർശ.ഇത് മറികടന്നാണ് ലാവ്ലിൻ വന്നത്. അതും ടെൻഡറില്ലാതെയാണ് കൊടുത്തത്. 1997 ഫെബ്രുവരി 10നാണ് കരാറിന് മന്ത്രിസഭയുടെ പച്ചക്കൊടി കാട്ടിയത്. ലാവ്ലിൻ കമ്പനിയും വൈദ്യുത ബോർഡും തമ്മിൽ ധാരണപത്രമായി.ഒപ്പം മലബാർ കാൻസർ സെന്റർ സ്ഥാപിക്കാൻ 98കോടി രൂപയുടെ കനേഡിയൻ വാഗ്ദാനവും.ഇവിടം മുതൽ പൊരുത്തക്കേടുകൾ തുടങ്ങുന്നു.
മറുനാടന് മലയാളി ബ്യൂറോ