- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമാധാന അന്തരീക്ഷം തകർക്കാൻ നീക്കങ്ങൾക്കെതിരെ ശക്തമായ ബഹുജനാഭിപ്രായം ഉയരണം; പ്രകോപനങ്ങളിൽ വശംവദരാകരുത്; കുറ്റവാളികളെ പിടികൂടി നിയമത്തിന് മുന്നിലെത്തിക്കാൻ പൊലീസിന് നിർദ്ദേശം നൽകി; സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമണത്തെ അപലപിച്ചു മുഖ്യമന്ത്രി
തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേർക്കുണ്ടായ ആക്രമണത്തെ അപലപിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. പ്രകോപനങ്ങളിൽ പ്രവർത്തകർ വശംവദരാകരുതെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. പാർട്ടി ഓഫിസുകൾക്കും പ്രവർത്തകർക്കും നേരെ ആക്രമണം നടത്തി സമാധാന അന്തരീക്ഷം തകർക്കാനുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ ബഹുജനാഭിപ്രായം ഉയരണം. കുറ്റവാളികളെ പിടികൂടി നിയമത്തിന് മുന്നിലെത്തിക്കാൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി രാവിലെ ആക്രമണം ഉണ്ടായ ജില്ലാ കമ്മിറ്റി ഓഫീസ് സന്ദർശിച്ചു. സംഭവം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ മുഖ്യമന്ത്രിയോട് വിശദീകരിച്ചു. പുലർച്ചെ രണ്ട് മണിയോടെയാണ് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം നടന്നത്. മൂന്ന് ബൈക്കുകളിലെത്തിയ ആറംഗ സംഘമാണ് ആക്രമണം നടത്തിയത് എന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിട്ടുണ്ട്.
സമാധാനപരമായ അന്തരീക്ഷത്തെ തകർക്കാൻ ബോധപൂർവമായ ശ്രമമാണ് ആർഎസ്എസ് സംഘപരിവാർ ശക്തികൾ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ കുറ്റപ്പെടുത്തി. ആർഎസ്എസ് ക്രിമിനലുകളാണ് ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ചത്. ജില്ലാ സെക്രട്ടറിയുടെ കാറിനുനേരെയാണ് കല്ലെറിഞ്ഞത്. ശബ്ദം കേട്ട് പുറത്തിറങ്ങിയാൽ ആക്രമിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യമെന്നും ഇ പി ജയരാജൻ പറഞ്ഞു.
ഇന്നലെ തിരുവനന്തപുരത്ത് ആർഎസ്എസ്-സിപിഎം സംഘർഷമുണ്ടായിരുന്നു. തിരുവനന്തപുരം നഗരസഭയുടെ പ്രചരണ ജാഥയുമായി ബന്ധപ്പെട്ടായിരുന്നു ആക്രമണം. ഇതിന്റെ പ്രതികാരമാണ് ജില്ലാ ഓഫീസിൽ ഉണ്ടായതെന്നാണ് സിപിഎം വിലയിരുത്തൽ. മൂന്ന് ബൈക്കിലെത്തിയ ആറുപേർ ആക്രമണം നടത്തി. ശാന്തി കവാടം ഭാഗത്തു നിന്ന് വന്നവർ ബൈക്ക് നിർത്താതെ കല്ലെറിഞ്ഞ ശേഷം മേട്ടുക്കടയിലേക്ക് പോയി. ഈ സമയം ഓഫീസിന് മുമ്പിൽ പൊലീസുണ്ടായിരുന്നു. ഈ രണ്ട് പൊലീസുകാർ ബൈക്കിന് പിന്നാലെ ഓടി. ഇതുകൊണ്ടാണ് ബൈക്ക് നിർത്താൻ് അക്രമികൾക്ക് കഴിയാത്തത്.
തിരുവനന്തപുരം നഗരസഭയുടെ പ്രചരണ ജാഥയിൽ വഞ്ചിയൂരിൽ ആർഎസ്എസ് അക്രമത്തിന് ശ്രമിച്ചു. അതുകൊണ്ട് തന്നെ ആർഎസ്എസ് അക്രമം നടത്താനാണ് സാധ്യതയെന്ന് ആനാവൂർ പറഞ്ഞു. താൻ മുകളിലത്തെ നിലയിൽ കിടന്നുറങ്ങുന്നുണ്ടായിരുന്നു. വലിയ ശബ്ദമൊന്നും കേട്ടില്ല. എകെജി സെന്റർ ആക്രമത്തിന് ശേഷം ഈ ഓഫീസിലും രണ്ട് പൊലീസുകാരുടെ കാവലുണ്ടെന്നും ആനാവൂർ അറിയിച്ചു. രണ്ട് മാസം മുമ്പായിരുന്നു എകെജി സെന്റർ ആക്രമണം.
മൂന്ന് ബൈക്കുകളിലായി എത്തിയ സംഘം കല്ലെറിഞ്ഞെന്ന് ഓഫീസ് ജീവനക്കാർ പറയുന്നു. ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ബോണറ്റിൽ കല്ലേറിൽ കൊണ്ടു. ജില്ലാ സെക്രട്ടറിയുടെ കാറിന് നേരെയാണ് ആക്രമണം ഉണ്ടായത്. അക്രമികൾ ബൈക്ക് നിർത്താതെ കല്ലെറിഞ്ഞ് മേട്ടുക്കട ഭാഗത്തേക്ക് പോയി എന്നാണ് ഓഫീസ് ജീവനക്കാർ പറയുന്നത്. മൂന്ന് ബൈക്കിൽ ആറ് പേരാണ് അക്രമി സംഘത്തിലുണ്ടായിരുന്നത്. ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിൽ രണ്ട് പൊലീസുകാർ കാവൽ ഉണ്ടായിരുന്നു. അക്രമികളെ പിടിക്കാൻ പൊലീസുകാർ പിന്നാലെ ഓടിയെങ്കിലും രക്ഷപെടുകയായിരുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നു. മൂന്ന് ബൈക്കുകളിൽ ആറ് പേരാണ് ദൃശ്യങ്ങളിലുള്ളത്. ബൈക്കുകൾ നിർത്താതെ തന്നെ വന്ന വേഗതയിൽ തന്നെ കല്ലെറിഞ്ഞ് പോകുന്നതും ദൃശ്യങ്ങളിൽ കാണാം. ദൃശ്യങ്ങളിൽ നിന്ന് പ്രതികളെ മനസിലാകുന്നില്ല. പൊലീസുകാർ പിന്നാലെ ഓടുന്നതും ദൃശ്യങ്ങളിലുണ്ട്. സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻ കുമാർ സ്ഥലത്തെത്തി പരിശോധിച്ചു.
എകെജി സെന്ററിൽ പടക്കമാണ് എറിഞ്ഞതെങ്കിൽ തിരുവനന്തപുരം മേട്ടുക്കടയിലെ പാർട്ടി ഓഫീസിന് നേരെ കല്ലുകളാണ് എറിഞ്ഞത്. മൂന്ന് ബൈക്കിലെത്തിയായിരുന്നു ആക്രമണം. കല്ലേറിൽ ജില്ലാ സെക്രട്ടറിയുടെ കാറിന്റെ ചില്ലകൾ തകർന്നു. ജൂൺ 30ന് രാത്രിയായിരുന്നു എകെജി സെന്ററിലെ ആക്രമണം. പൊലീസിന് പ്രതികളെ പിടികൂടാനായില്ല. കേസ് ഇപ്പോൾ അന്വേഷിക്കുന്നത് ക്രൈംബ്രാഞ്ചാണ്.

മറുനാടന് മലയാളി ബ്യൂറോ
Next Story