തിരുവനന്തപുരം: തൊണ്ണൂറ്റിയൊൻപതാം ജന്മദിനം ആഘോഷിക്കുന്ന പ്രിയസഖാവ് വി എസ്സിന് ഹൃദയം നിറഞ്ഞ ആശംസകൾ.-ഒറ്റ വരിയിൽ എല്ലാം ഒതുക്കി മുഖ്യമന്ത്രി പിണറായി വിജയൻ. അവസാനമായി വി എസ് അച്യുതാനന്ദനെ മുഖ്യമന്ത്രി കണ്ടത് മകൾ വീണയുടെ രണ്ടാം വിവാഹം ക്ഷണിക്കാൻ പോയപ്പോഴാണെന്ന് വാർത്തകൾ വന്നിരുന്നു. പിന്നീട് അസുഖമുണ്ടായി ദീർഘനാളായി പുറത്തിറങ്ങാതെ വിശ്രമിക്കുന്ന വിഎസിനെ നൂറാം പിറന്നാളിലേക്ക് കടക്കുമ്പോഴും മുഖ്യമന്ത്രി നേരിട്ട് സന്ദർശിക്കാൻ സാധ്യതയില്ല. സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്ത ശേഷം എംവി ഗോവിന്ദൻ ആദ്യമെത്തിയത് വിഎസിനെ കാണാനാണ്. എന്നാൽ തുടർഭരണം കിട്ടിയപ്പോൾ പോലും വിഎസിനെ കാണുന്നത് പിണറായി ഒഴിവാക്കി. അതുകൊണ്ടാണ് നൂറാം വർഷത്തിലേക്ക് കടക്കുന്ന വിഎസിനുള്ള ഒറ്റവരി ആശംസയുടെ പ്രസക്തി കൂടുന്നത്.

വിഭാഗീയ പ്രശ്‌നങ്ങൾ ഒരുപരിധിവരെ അവസാനിപ്പിച്ചാണ് സിപിഎം മുന്നോട്ട് പോകുന്നത്. പാർട്ടി രൂപീകരണത്തിനു നേതൃത്വം കൊടുത്തവരിൽ ഒരാളായ വി എസ്.അച്യുതാനന്ദൻ പങ്കെടുക്കാത്ത ആദ്യ സമ്മേളനവും ഈയിടെ കഴിഞ്ഞു. തുടർ ഭരണത്തോടെ പാർട്ടിയിൽ പിണറായി വിജയൻ കൂടുതൽ കരുത്തനായി. പാർട്ടിയെയും സർക്കാരിനെയും കൂട്ടിയിണക്കുന്ന കണ്ണിയായിരുന്ന കോടിയേരി ബാലകൃഷ്ണനും യാത്രയായി. ഇപ്പോഴും സിപിഎം സംസ്ഥാന കമ്മറ്റിയുടെ ഭാഗമാണ് വി എസ്. പക്ഷേ ആരോഗ്യം സജീവ രാഷ്ട്രീയത്തിൽ നിറയാൻ വിഎസിനെ അനുവദിക്കുന്നില്ലെന്നതാണ് യാഥാർത്ഥ്യം. ഇതിനിടെയാണ് 99 വയസ്സ് പൂർത്തിയാക്കി 100ന്റെ നിറവിലേക്ക് വി എസ് കടക്കുന്നത്. പിണറായിയുടെ പോസ്റ്റിന് താഴെ അണികൾ ചർച്ചയാക്കുന്നതും വിഎസിന്റെ പോരാട്ട വീര്യമാണ്.

കാലത്തിനു മുമ്പേ നടന്ന മനുഷ്യൻ,കനൽ വഴികളിൽ നടന്നു പഠിച്ച കുട്ടിക്കാലം,സമരം തിഷണതയ്യിൽ പടർന്നു പന്തലിച്ച യൗവനം, അധികത്തിന്റെ ധാർഷ്ടികത്വം ഇല്ലാത്ത മധ്യകാലം, ഈ വാർദ്ധക്യത്തിലും ചെങ്കനൽ സൂര്യന്റെ പ്രഭയോടെ ഞങ്ങൾക്ക് പ്രകാശമായി ജോലിച്ചു നിൽക്കുന്ന പ്രിയ സഖാവിന് , ഒരായിരം ജന്മദിനാശംസകൾ-ഇതാണ് പിണറായിയുടെ വിഎസിനുള്ള ജന്മദിനാശംസകൾക്ക് താഴെ എത്തിയ കമന്റ്. പോരാട്ടങ്ങളുടെ വസന്തം മണ്ണിനും മനുഷ്യനും വേണ്ടി നിലകൊണ്ട കമ്മ്യൂണിസ്റ്റ്.പോരാട്ടത്തിന്റെ കനൽ വഴികളിൽ ആലപ്പുഴ യുടെ വിരിമാറിൽ സർ cp യുടെ തോക്കിനു മുന്നിൽ മാറു വിരിച്ച വിപ്ലവ തേരാളി,പിന്നിട്ട വഴികളിൽ മനുഷ്യ മനസുകളെ തൊട്ടുണർത്തി ഭൂമാഫിയകൾക്കെതിരെയും അഴിമതി കാർക്കെതിരെയും സന്ധിയില്ല പോരാട്ടങ്ങൾ നയിച്ച കേരളത്തിന്റെ ഇതിഹാസ നായകൻ....സഖാവ് വി എസ് ജന ലക്ഷങ്ങളുടെ കണ്ണും കരളും ആയ മനുഷ്യൻ...എന്റെ പ്രിയപ്പെട്ട സഖാവിനു പിറന്നാൾ ആശംസകൾ കണ്ണേ....കരളേ..വി എസ്സേ...-മറ്റൊരു കമന്റ് ഇങ്ങനെ. വെട്ടി ഒരു മൂലയ്ക്ക് ഇട്ടിട്ട് ഇതൊക്കെ എങ്ങനെ പറയാൻ സാധിക്കുന്നെടാ ഉവ്വേ... ഇങ്ങനെ ചോദിക്കുന്നവരുമുണ്ട്.

പിണറായിയുടെ പോസ്റ്റിന് താഴെ വന്ന കമന്റുകളിൽ ചിലത് ചുവടെ

'തല നരക്കുന്നതല്ലെന്റെ വാർദ്ധക്യം'
'തല നരക്കാത്തതല്ലെൻ യൗവ്വനം'
'കൊടിയ ദുഷ്പ്രഭുത്വത്തിൻ തിരുമുൻപിൽ'
'തല കുനിക്കാത്തതാണെൻ യൗവ്വനം'
ലാൽസലാം സഖാവേ....????
ജന്മദിനാശംസകൾ..
----------------
കരഞ്ഞു തീർക്കേണ്ട ബാല്യത്തെ
അദ്ധ്വാനം കൊണ്ട് ജയിച്ചവൻ,
ജയിലിൽ തീരേണ്ടിയിരുന്ന യൗവനത്തെ വിപ്ലവം കൊണ്ട് ജയിച്ചവൻ,
തളർന്നുറങ്ങേണ്ട വാർദ്ധക്യത്തെ കർമ്മം കൊണ്ട് ജയിച്ചവൻ,
കാലം അദ്ദേഹത്തെ സഖാവ് വി എസ് എന്ന പേരു ചൊല്ലി വിളിച്ചു
VS Achuthanandan
പ്രിയ സഖാവിന് നൂറു ചുവപ്പൻ ജന്മദിനാശംസകൾ..??????
---------------
പ്രായം മനസ്സിനെ തളർതാത്ത
കേരളക്കരയുടെ വിപ്ലവ സൂര്യന്
പുന്നപ്ര വയലാറിന്റെ സമര പോരാളി
പ്രിയ സഖാവ് വി എസിന്
ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ
VS Achuthanandan
???????????
തല നരക്കുവതല്ല എന്റെ വൃദ്ധത്വം
തല നരയ്ക്കാത്തതല്ല എന്റെ യുവത്വവും കൊടിയ ദുഷ്പ്രഭുത്വത്തിൻ തിരുമുമ്പിൽ തല കുനിക്കാത്തതാണെന്റെ യൗവ്വനം...!
കമ്മ്യൂണിസ്റ്റ് ഇതിഹാസം 99 ന്റെ നിറവിൽ... ?
??.?? ?????????????????????????? ??????