- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നീയെന്താണ് മുടിയെല്ലാം നീട്ടി നീളം കുറഞ്ഞ പാന്റെല്ലാം ഇട്ട് നടക്കുന്നത്? പെണ്ണായി നടക്കാൻ നോക്കുകയാണോ? നീയെന്താ ബ്ലൂ ഫിലിമിൽ അഭിനയിക്കാൻ പോകുകയാണോ? വടകരയിൽ പ്ലസ് ടു വിദ്യാർത്ഥിയെ സ്‌കൂൾ പ്രിൻസിപ്പൽ അധിക്ഷേപിച്ചെന്ന് പരാതി; കേസെടുത്ത് ബാലാവകാശ കമ്മീഷൻ
കോഴിക്കോട്: യൂണിഫോം പാന്റിന്റെ നീളം കുറഞ്ഞെന്നാരോപിച്ച് പ്ലസ് ടൂ വിദ്യാർത്ഥിയെ സ്‌കൂൾ പ്രിൻസിപ്പൽ അധിക്ഷേപിച്ചെന്ന് പരാതി. രക്ഷിതാക്കളുടെ പരാതിയിൽ ബാലാവകാശ കമ്മീഷനും, ചൈൽഡ് ലൈനും കേസെടുത്തു. വടകരയിലെ ഒരുപബ്ലിക് സ്‌കൂളിലെ പ്രിൻസിപ്പലിനെതിരെയാണ് ആരോപണം. വളരെ മോശമായ പദപ്രയോഗങ്ങളുപയോഗിച്ച് പ്രിൻസിപ്പൽ ശകാരിച്ചു. അശ്ലീല ചിത്രത്തിൽ അഭിനയിക്കാനാണോ സ്‌കൂളിലേയ്ക്ക് വരുന്നതെന്നു ചോദിച്ച് അപമാനിച്ചെന്നും കണ്ണൂർ സ്വദേശിയായ വിദ്യാർത്ഥി പ്രതികരിച്ചു.
സഹപാഠികളുടെ മുന്നിൽവച്ച് അധിക്ഷേപിച്ചതിന്റെ അപമാനം സഹിക്കാനാവാതെ മൂന്നു ദിവസമായി വിദ്യാർത്ഥി സ്‌കൂളിൽ പോകുന്നില്ല. സ്‌കൂൾ അധികൃതർ വിളിച്ച് അന്വേഷിക്കാൻ പോലും തയാറായിട്ടില്ലെന്നു രക്ഷിതാക്കൾ പറഞ്ഞു. പരാതി നൽകിയതിനെതുടർന്ന് ബാലാവകാശ കമ്മീഷൻ കുട്ടിയുടെ മൊഴിയെടുത്തു.
സംഭവത്തിൽ ആരോപണവിധേയനായ സ്‌കൂൾ പ്രിൻസിപ്പൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. വിദ്യാർത്ഥി മുടി നീട്ടിയതും യൂണിഫോം പാന്റിന്റെ നീളം കുറഞ്ഞതുമാണ് പ്രിൻസിപ്പലിനെ ചൊടിപ്പിച്ചത്. വിദ്യാർത്ഥിയുടെ പരാതിയിൽ ചൈൽഡ് ലൈൻ കേസെടുത്തു.
'നിയ്യെന്താണ് മുടിയെല്ലാം നീട്ടി നീളം കുറഞ്ഞ പാന്റെല്ലാം ഇട്ട് നടക്കുന്നത്? നിയ്യെന്താ പെണ്ണായി നടക്കാൻ നോക്കുകയാണോ ? ഇങ്ങനെ നടന്നാൽ പെണ്ണാകുകയുമില്ല. നിയ്യെന്താ ബ്ലൂ ഫിലിമിൽ അഭിനയിക്കാൻ പോകുകയാണോ'' എന്നാണ് പ്രിൻസിപ്പൽ ചോദിച്ചതെന്നാണ് വിദ്യാർത്ഥി പറയുന്നത്. പിതാവിന്റെ ജോലി അന്വേഷിച്ച പ്രിൻസിപ്പൽ, ഗൾഫിലാണെന്ന് അറിഞ്ഞതോടെ, ഹോർലിക്‌സും പഴവും വെട്ടിവിഴുങ്ങിയിട്ട് വരുന്നതാണല്ലേ എന്നും പറഞ്ഞു. അലവലാതിയെന്ന് വിളിച്ചാണ് അദ്ധ്യാപകൻ മറ്റുകുട്ടികളുടെ മുന്നിൽ വെച്ച് അധിക്ഷേപം തുടങ്ങി
മറുനാടന് മലയാളി ബ്യൂറോ