- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആളുമാറി ജപ്തി മനപ്പൂർവ്വമോ? പോപ്പുലർ ഫ്രണ്ടുമായി ബന്ധമില്ലാത്തവരുടെ സ്വത്തുക്കൾ കണ്ടുകെട്ടിയെന്ന ആക്ഷേപവുമാിയ കൂടുതൽ പേർ; പൊതുജന വികാരം നേടാനുള്ള ശ്രമത്തിന്റെ ഭാഗമെന്നു സംശയം; കണ്ടുകെട്ടിയ സ്വത്തുവിവരം ഇന്ന് ഹൈക്കോടതിക്ക് കൈമാറും; കോടതിയുടെ തുടർ നടപടികൾ നിർണായകം
മലപ്പുറം: പോപ്പുലർ ഫ്രണ്ട് ഹർത്താലിന്റെ പേരിൽ സംഘടനയുമായി ബന്ധമില്ലാത്തവരുടെ സ്വത്ത് കണ്ടുകെട്ടിയതായി കൂടുതൽ പരാതികൾ ഉയരുന്നു. ഇതോടെ സർക്കാർ തലത്തിൽ തന്നെ നടപടി അട്ടിമറിക്കാൻ ശ്രമം ഉണ്ടായോ എന്ന സംശയം ഉയർന്നിട്ടുണ്ട്. ഈ വിഷയം ഉയർത്തി പൊതുജന വികാരം നേടാനും ശ്രമം നടക്കുന്നുണ്ട്. തൃശൂർ പഴയന്നൂരിൽ ജപ്തി ചെയ്യപ്പെട്ട മൂന്നുനില കെട്ടിടത്തിന്റെ ഉടമ കലക്ടറേറ്റിൽ പരാതി നൽകാൻ പോയ സമയത്തു വീട്ടിലും ജപ്തി നോട്ടിസ് പതിച്ചെനന്ന പരാതി ഉയർന്നിട്ടുണട്്. വരവൂർ മുണ്ടനാട്ടുപീടികയിൽ മുഹമ്മദിന്റെ മകൻ മുഹമ്മദ് മുസ്തഫയുടെ ഉടമസ്ഥതയിലുള്ളതാണു പഴയന്നൂരിലെ കെട്ടിടം.
ബാങ്കും കെഎസ്എഫ്ഇ അടക്കമുള്ള സ്ഥാപനങ്ങളും ഇവിടെ വാടകയ്ക്കു പ്രവർത്തിക്കുന്നുണ്ട്. പരിശോധന നടത്തിയതറിഞ്ഞു മുഹമ്മദിന്റെ ഭാര്യ സുബൈദ ശനിയാഴ്ച കലക്ടറേറ്റിൽ പോയ സമയത്താണ് വീട്ടിലും ജപ്തി നോട്ടിസ് പതിച്ചത്. വിലാസം മാറിയതാണെന്നും തെറ്റു തിരുത്തുമെന്നും റവന്യു വിഭാഗം അറിയിച്ചതായി സുബൈദ പറഞ്ഞു. മുഹമ്മദ് മുസ്തഫ ഖത്തറിലാണ്. സംഘടനയുമായി ബന്ധമില്ലെന്നു സുബൈദ പറഞ്ഞു.
മലപ്പുറത്ത് മാറാക്കര പഞ്ചായത്ത് മുൻ പ്രസിഡന്റും നിലവിലെ അംഗവുമായ മുസ്ലിം ലീഗിലെ ടി.പി.സജ്‌നയുടെ ഭർത്താവിന്റെ വീട്ടിൽ നോട്ടിസ് പതിച്ചു. എടരിക്കോട്ടും അങ്ങാടിപ്പുറത്തും കഴിഞ്ഞദിവസം ഇത്തരം പരാതികൾ ഉയർന്നിരുന്നു. ലഭിച്ച രേഖകൾ പ്രകാരമാണു നടപടി പൂർത്തിയാക്കിയതെന്നും പരാതി സംബന്ധിച്ച് കലക്ടർക്കു റിപ്പോർട്ട് നൽകുമെന്നുമാണു തഹസിൽദാർമാരുടെ വിശദീകരണം. പരാതികളിൽ റവന്യു വകുപ്പ് തൽക്കാലം ഇടപെടാനിടയില്ല. ആഭ്യന്തരവകുപ്പ് നൽകിയ റിപ്പോർട്ടും അപേക്ഷയും പരിഗണിച്ചായിരുന്നു ജപ്തി. ഇനി ഇതിന്മേലുള്ള വാദങ്ങളും എതിർവാദങ്ങളും കോടതിയാകും പരിഗണിക്കുകയെന്നാണു സൂചന.
ഹർത്താലിലുണ്ടായ നാശനഷ്ടങ്ങൾക്കു പകരമായി പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടിയതു സംബന്ധിച്ച റിപ്പോർട്ട് സംസ്ഥാന സർക്കാർ ഇന്നു ഹൈക്കോടതിയിൽ സമർപ്പിക്കും. ജപ്തി നടപടികൾ പൂർത്തിയായതു സംബന്ധിച്ച റിപ്പോർട്ട് ലാൻഡ് റവന്യു കമ്മിഷണർ ടി.വി.അനുപമ സർക്കാരിനു കൈമാറി. ഏറ്റവും കൂടുതൽ കേസുകൾ മലപ്പുറം ജില്ലയിലാണ്; തൊണ്ണൂറോളം. കൊല്ലം ജില്ലയിൽ ഒരു കേസ് മാത്രമാണുള്ളത്.
പോപ്പുലർ ഫ്രണ്ട് നേതാക്കളെ എൻഐഎ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സെപ്റ്റംബർ 23നു നടത്തിയ മിന്നൽ ഹർത്താലിൽ 5.20 കോടി രൂപയുടെ നഷ്ടം വരുത്തിയതിനാണു ഹൈക്കോടതി സ്വമേധയാ കേസ് എടുത്തത്. 207 വസ്തുക്കളുടെ കണക്ക് സമർപ്പിക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. കഴിഞ്ഞ രണ്ടു ദിവസമായി സംസ്ഥാന വ്യാപകമായി അക്രമത്തിന് നേതൃത്വം നൽകിയ നേതാക്കളുടെ സ്വത്ത് കണ്ട്കെട്ടിയിരുന്നു. റവന്യൂ കമീഷണറേറ്റിൽനിന്നുള്ള നിർദേശപ്രകാരം തഹസിൽദാർമാരുടെയും വില്ലേജ് ഓഫീസർമാരുടെയും നേതൃത്വത്തിലായിരുന്നു ഇത്. ജില്ല തിരിച്ചുള്ള കണക്കാണ് ലാൻഡ് റവന്യൂ കമീഷണർ കൈമാറിയത്.
മിന്നൽ പണിമുടക്കിൽ 5.2 കോടി രൂപ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്ക്. കെഎസ്ആർടിസിയടക്കമുള്ള സ്ഥാപനങ്ങൾക്കാണ് നഷ്ടം. കണ്ടുകെട്ടിയ സ്വത്തുക്കൾ വിൽപ്പന നടത്തി തുക നഷ്ടത്തിലേക്ക് ഈടാക്കും. അതിനായി ഈ വസ്തുക്കളുടെ മൂല്യം കണക്കാക്കും. ഇക്കാര്യത്തിൽ ഹൈക്കോടതി അന്തിമ തീരുമാനമെടുക്കും. ജപ്തി നടപടികളിൽ എതിർപ്പുള്ളവർക്ക് കോടതിയെ സമീപിക്കാനും അവസരം നൽകും.
മറുനാടന് മലയാളി ബ്യൂറോ