- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷോർട്ട് സർക്യൂട്ടിന് മുമ്പ് 'ഫ്യൂസ്' എരിഞ്ഞമരും; ചിലപ്പോഴൊക്കെ വാഹനത്തിൽനിന്നു പ്ലാസ്റ്റിക്കോ റബറോ കത്തിയ മണം വരും; ഇത് അവഗണിച്ചാൽ കാത്തിരിക്കുക വലിയ ദുരന്തം; കണ്ണൂരിലെ കാർ കത്തലിന് പിന്നിലും ഷോർട്ട് സർക്യൂട്ടെന്ന് പ്രാഥമിക നിമഗനം; നിസ്സാരമെന്ന് കരുതി അവഗണിച്ച പിഴവ് പ്രജിത്തിന്റേയും ഭാര്യയുടേയും ജീവനെടുത്തപ്പോൾ
കണ്ണൂർ: വലിയൊരു പിഴവാണ് കണ്ണൂരിലുണ്ടായത്. കാർ കത്തിയുണ്ടായ അപകടത്തിൽ ശരിക്കും പൊലിഞ്ഞത് മൂന്ന് ജീവനുകളാണ്. പ്രസവവേദന തുടങ്ങിയ റീഷയെ ആശുപത്രിയിൽ അഡ്‌മിറ്റാക്കാൻ പോയ വഴിയിലാണ് കാർ തീപിടിച്ചുണ്ടായ അപകടത്തിൽ മരണം സംഭവിച്ചത്. കണ്ണൂർ പ്രഭാത് ജങ്ഷൻ വിട്ടപ്പോൾ തന്നെ കാറിൽ നിന്നും വയർ കത്തിയതു പോലെയുള്ള മണം ഉയരുന്നുണ്ടായിരുന്നു. ഫയർഫോഴ്സ് ഓഫിസിനു സമീപം വിടുമ്പോഴെക്കും അതു ചെറിയ പുകയായി മാറി. ഇത് ഞൊടിയിടയിലാണ് കാറിനെ വിഴുങ്ങിയ തീഗോളമായി മാറിയത്. പ്രജിത്തിന്റെ മനസ്സാന്നിധ്യം കൊണ്ട് രണ്ട് കൂടുതൽ മരണങ്ങൾ ഒഴിവായെങ്കിലും ഭാര്യയുടെയും സ്വന്തം ജീവനു ഹോമിക്കപ്പെട്ടു. ഒഴിവാക്കപ്പെടാമായിരുന്ന പിഴവ്. ചിലപ്പോൾ നാം നിസ്സാരം എന്നു കരുതി അവഗണിക്കുന്ന കാര്യങ്ങളായിരിക്കും വലിയ അപകടത്തിലേക്ക് വഴിതെളിക്കുക.
വാഹനത്തിലെ യാത്രക്കാരന്റെയോ ഡ്രൈവറുടെയോ അശ്രദ്ധ, കൈപ്പിഴവ്, സാങ്കേതിക തകരാർ എന്നിവ തീപിടിത്തത്തിനു കാരണമായേക്കാം. ഇലക്ട്രിക്കൽ തകരാർ ആണ് മറ്റൊരു പ്രധാന കാരണം. വാഹനങ്ങളുടെ ഇലക്ട്രിക്കൽ പാർട്ടുകളിൽ വരുത്തുന്ന മാറ്റവും ഇതിന് വഴിയൊരുക്കും. പലപ്പോഴും വാഹനങ്ങൾ തീപിടിക്കാനുള്ള പ്രധാന കാരണം 'ഷോർട്ട് സർക്യൂട്ട്' ആണ്. ഇതു തന്നെയാണ് കണ്ണൂരിലും സംഭവിച്ചത്. ഷോർട്ട് സർക്യൂട്ടിന് മുമ്പ് 'ഫ്യൂസ്' എരിഞ്ഞമരും. സ്വാഭാവികമായും ഫ്യൂസ് എരിഞ്ഞമർന്നതിന്റെ കാരണം മനസ്സിലാക്കി, അവിടെയാണ് അറ്റകുറ്റപ്പണികൾ നടത്തേണ്ടത്. പക്ഷേ ഇതിന് ശ്രമിച്ചില്ല. ഇതാണ് വൻ തീയായി മാറിയത്. ചിലപ്പോഴൊക്കെ വാഹനത്തിൽനിന്നു പ്ലാസ്റ്റിക്കോ റബറോ കത്തിയ മണം വരും. ഇത് അവഗണിക്കാതെ, വാഹനം എൻജിൻ ഓഫാക്കി നിർത്തി ഇറങ്ങി ദൂരെമാറിനിന്ന് സർവീസ് സെന്ററുമായി ബന്ധപ്പെടുക. ഇത് ചെയ്യാതെ വാഹനവുമായി പോയതാണ് ദുരന്തമായത്.
സീൽ പൊട്ടിയതോ കൃത്യമല്ലാത്തതോ ആയ വയറിങ്ങും ഷോർട്ട് സർക്യൂട്ടിനു കാരണമാകാം. എൻജിൽ ഓയിൽ, ഇന്ധനം എന്നിവ പോലെ തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കളുടെ ചോർച്ചയും അപകടം ക്ഷണിച്ചു വരുത്തിയേക്കാം. ഫ്യൂവൽ ഇൻജക്ടർ, ഫ്യൂവൽ പ്രെഷർ റെഗുലേറ്റർ എന്നിവയിലുണ്ടാകുന്ന തകരാർ മൂലം ഇന്ധനം ലീക്കാകാം. ഇത്തരത്തിൽ ചോരുന്ന ഇന്ധനം ഇഗ്‌നീഷ്യൻ സോഴ്‌സുമായി ചേർന്നാൽ പെട്ടെന്നു തീപിടിക്കും. ശരിയായി കണക്ട് െചയ്യാത്ത ബാറ്ററി, സ്റ്റാർട്ടർ, തുടങ്ങി സ്റ്റീരിയോ പോലും ചിലപ്പോൾ തീപിടുത്തത്തിനു കാരണമായേക്കാം. എളുപ്പം തീപിടിക്കാവുന്ന വസ്തുക്കൾ വാഹനങ്ങളിൽ കൊണ്ടുപോകരുത്. വാഹനങ്ങളിൽ ഇരുന്ന് പുകവലിക്കരുത്. കൃത്യമായ മെയിന്റനൻസ് വാഹനങ്ങൾക്കു നൽകണം.
വാഹനത്തിൽ തീ പിടിക്കുന്നുവെന്ന് കണ്ടാൽ ആദ്യം വാഹനം ഓഫാക്കുക. വാഹനത്തിൽനിന്നു സുരക്ഷിത അകലം പാലിക്കുക. ഒരിക്കലും സ്വയം തീ അണയ്ക്കാൻ ശ്രമിക്കരുത്. കാരണം വാഹനത്തിന്റെ ഘടകങ്ങളിൽ തീ പിടിക്കുന്നതുമൂലം വിഷമയമായ വായു പ്രവഹിക്കാം, അത് നിങ്ങളുടെ ജീവനു തന്നെ അപകടം വരുത്താം. ബോണറ്റിനകത്താണു തീപിടിക്കുന്നതെങ്കിൽ ബോണറ്റ് ഉയർത്താൻ ശ്രമിക്കരുത്. അതു തീ കൂടുതൽ പടരാൻ കാരണമാകും. ഓക്സിജനുമായി കൂടുതൽ സമ്പർക്കത്തിലെത്തുന്നതാണ് ഇതിനു കാരണം. എന്നാൽ കണ്ണൂരിൽ ഇതൊന്നും അവർ ചെയ്തില്ല. അതിന് മുമ്പ് തന്നെ തീ ആളി കത്തി.
കാറിൽ നിന്നും പുക ഉയർന്നതിന് ഇടയിലാണ് കാർ നിർത്തിയാണ് പ്രജിത്ത് പുറകിലിരിക്കുന്ന ഭാര്യ റീഷയുടെ പിതാവ് വിശ്വനാഥൻ, അമ്മ ശോഭന , ശോഭനയുടെ അനുജത്തി സജ്ന, റീഷയുടെ മൂത്ത മകൾ ഏഴു വയസുകാരി ശ്രീപാർവ്വതി എന്നിവരോട് ഡോർ തുറന്ന് രക്ഷപ്പെടാൻ പറഞ്ഞത്. മുൻപിലെ ഡോർ തുറന്ന് റീഷയും പ്രജീത്തും പുറത്തിറങ്ങാൻ ശ്രമിച്ചുവെങ്കിലും അപ്പോഴെക്കും കാർ തീഗോളം പോലെ കത്തിയിരുന്നു. പെട്രോൾ ടാങ്ക് പൊട്ടിത്തെറിക്കുമെന്ന ഭയമുള്ളതിനാൽ കാറിനടുത്തേക്ക് ഓടി പോകാനോ ദമ്പതികളെ രക്ഷപ്പെടുത്താനോ നാട്ടുകാർക്കും ഫയർഫോഴ്സിനും കഴിഞ്ഞില്ല. കൺമുന്നിൽ രണ്ട് പേർ ജീവനോടെ എരിയുന്നത് കാണേണ്ടി വന്ന നടുക്കത്തിലാണ് നാട്ടുകാരും.
ചെറുകിട കരാർ ജോലി ചെയ്തുവരികയായിരുന്നു പ്രജീത്ത്. മറ്റൊരു യാത്രയ്ക്കിടെ ജില്ലാ ആശുപത്രിയിൽ ഗർഭിണിയായ റീഷയെ പ്രസവത്തിനായി കൊണ്ടുപോകുകയായിരുന്നു ഇവർ. അതുകൊണ്ടാണ വീട്ടുകാരെയും ഒപ്പം കൂ്ട്ടിയത്. നുറു മീറ്റർ അകലെയുണ്ടായിരുന്ന ഫയർഫോഴ്സ് തീ അണച്ചുവെങ്കിലും ഗർഭിണിയായ റിഷയെയും ഭർത്താവിനെയും രക്ഷിക്കാൻ കഴിഞ്ഞില്ല. വാതിൽ പൊട്ടിപൊളിഞ്ഞാണ് ഇവരെ നാട്ടുകാർ രക്ഷപ്പെടുത്തിയത്. പുറകിൽ അമ്മയും അച്ഛനും കുട്ടിയുമാണുണ്ടായിരുന്നത്.
മറുനാടന് മലയാളി ബ്യൂറോ