- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൽക്കർമ്മം ചെയ്യുന്ന അശ്വതി ജ്വാലയെ വേട്ടയാടുന്ന പൊലീസ് വർഗീയ വിഷം ചീറ്റുന്ന പ്രതീഷ് വിശ്വനാഥനെതിരെ ചെറുവിരൽ അനക്കാത്തത് എന്തേ? മോദിയോടു അമിത് ഷായോടും തോളുരുമ്മി നിൽക്കുന്ന ഹിന്ദു ഹെൽപ് ലൈൻ നേതാവ് സൈബർ ലോകത്ത് വിദ്വേഷ പോസ്റ്റുകൾ വിതയ്ക്കുന്നു
തിരുവനന്തപുരം: പ്രതീഷ് വിശ്വനാഥൻ എന്ന പേര് മലയാളികൾ കേട്ടു തുടങ്ങിയത് അടുത്തിടെയാണ്. ഹിന്ദു ഹെൽപ് ലൈനും എന്ന പരിവാർ സംഘടനയുടെ ദേശീയ നേതാവു കൂടിയായ പ്രതീഷ് നരേന്ദ്ര മോദിക്കും അമിത് ഷാക്കുമൊപ്പം തോളോടു തോളുരുമ്മി നിൽക്കുന്ന ചിതങ്ങൾ പുറത്തു വരികയുണ്ടായി. എന്നാൽ, കേരളത്തിൽ സംഘപരിവാർ ശക്തികൾക്ക് വേണ്ടി നുണ പ്രചരണം നടത്തുന്നവരിൽ പ്രധാനിയാണ് പ്രതീഷ്. എന്നിട്ടും നാളിതുവരെയായി സർക്കാറോ പൊലീസോ തടയാനുള്ള നടപടി കൈക്കൊണ്ടിട്ടില്ല. പൊലീസും സംവിധാനങ്ങളും പ്രതീഷിന് മുമ്പിൽ മുട്ടുവളച്ചു നിൽക്കുകയാണ്. സിപിഎമ്മിന് വേണ്ടി സൈബർലോകത്ത് പണിയെടുക്കുന്നവർക്കെതിരെ കേസെടുക്കുകയും വീട്ടിൽ പരിശോധനക്ക് എത്തുകയും ചെയ്ത പൊലീസാണ് പ്രതിഷിന്റെ കാര്യത്തിൽ കണ്ണടക്കുന്നത്. ഈ ആക്ഷേപം സഖാക്കൾക്കിടയിൽ തന്നെ ശക്തമായിട്ടുണ്ട്. തെരുവിൽ ജീവിക്കുന്നവർക്ക് ഒരു നേരത്തെ ഭക്ഷണം നൽകുന്ന അശ്വതി ജ്വാലക്കെതിരെ വ്യാജപരാതിയുടെ പേരിൽ പൊലീസ് നടപടി സ്വീകരിച്ചതാണ് വിമർശനങ്ങൾക്ക് ഇടയാക്കിയത്. പൊലീസിന്റെ നടപടികളുടെ കാര്യത്തിൽ ഇരട്ടത്താപ്പാണെന്ന ആക്
തിരുവനന്തപുരം: പ്രതീഷ് വിശ്വനാഥൻ എന്ന പേര് മലയാളികൾ കേട്ടു തുടങ്ങിയത് അടുത്തിടെയാണ്. ഹിന്ദു ഹെൽപ് ലൈനും എന്ന പരിവാർ സംഘടനയുടെ ദേശീയ നേതാവു കൂടിയായ പ്രതീഷ് നരേന്ദ്ര മോദിക്കും അമിത് ഷാക്കുമൊപ്പം തോളോടു തോളുരുമ്മി നിൽക്കുന്ന ചിതങ്ങൾ പുറത്തു വരികയുണ്ടായി. എന്നാൽ, കേരളത്തിൽ സംഘപരിവാർ ശക്തികൾക്ക് വേണ്ടി നുണ പ്രചരണം നടത്തുന്നവരിൽ പ്രധാനിയാണ് പ്രതീഷ്. എന്നിട്ടും നാളിതുവരെയായി സർക്കാറോ പൊലീസോ തടയാനുള്ള നടപടി കൈക്കൊണ്ടിട്ടില്ല. പൊലീസും സംവിധാനങ്ങളും പ്രതീഷിന് മുമ്പിൽ മുട്ടുവളച്ചു നിൽക്കുകയാണ്.
സിപിഎമ്മിന് വേണ്ടി സൈബർലോകത്ത് പണിയെടുക്കുന്നവർക്കെതിരെ കേസെടുക്കുകയും വീട്ടിൽ പരിശോധനക്ക് എത്തുകയും ചെയ്ത പൊലീസാണ് പ്രതിഷിന്റെ കാര്യത്തിൽ കണ്ണടക്കുന്നത്. ഈ ആക്ഷേപം സഖാക്കൾക്കിടയിൽ തന്നെ ശക്തമായിട്ടുണ്ട്. തെരുവിൽ ജീവിക്കുന്നവർക്ക് ഒരു നേരത്തെ ഭക്ഷണം നൽകുന്ന അശ്വതി ജ്വാലക്കെതിരെ വ്യാജപരാതിയുടെ പേരിൽ പൊലീസ് നടപടി സ്വീകരിച്ചതാണ് വിമർശനങ്ങൾക്ക് ഇടയാക്കിയത്. പൊലീസിന്റെ നടപടികളുടെ കാര്യത്തിൽ ഇരട്ടത്താപ്പാണെന്ന ആക്ഷേപ ശക്തമാക്കുന്നതാണ് ഈ നടപടിയും.
കത്വ സംഭവത്തിന് പിന്നാലെ ഡൽഹി മദ്രസയിൽ ഹിന്ദു പെൺകുട്ടിയെ ബലാൽസംഗം ചെയ്തുവെന്ന ആരോപണം ഉയരുകയുണ്ടായി. ഈ ആരോപണത്തിൽ മൗലവിയും ഉൾപ്പെട്ടു എന്ന വിധത്തിലുള്ള പ്രചരണങ്ങളാണ് നടന്നത്. മൗലവിമാരെ വെടിവച്ചു കൊല്ലണമെന്നന്ന വിധത്തിലാണ് പ്രതീഷ് ഫേസ്‌ബുക്കിൽ പ്രതികരിച്ചത്. പ്രതീഷ് വിശ്വനാഥിന്റെ ഏകോപനത്തിൽ നൂറു കണക്കിന് സൈബർ ഗ്രൂപ്പുകളാണ് തീവ്ര വർഗീയതയും മുസ്ലിം വിദ്വേഷ നീക്കങ്ങളുമായി രംഗത്തുള്ളത്.
പത്തനംതിട്ട മുരിങ്ങൂർ സ്വദേശിയാണ് അഡ്വ. പ്രതീഷ് വിശ്വനാഥൻ. ഗുരുതര പരാതികൾ ഇയാൾക്കെതിരേ ഉയർന്നിട്ടും നടപടിയുണ്ടായില്ല. തൃപ്പൂണിത്തുറയിലെ വിവാദ യോഗാ കേന്ദ്രത്തിൽ ലൈംഗിക പീഡനം നടക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയ സംഭവത്തിലും പ്രതീഷിനെതിരെ ആരോപണം ഉയർന്നിരുന്നു. അമൃതാനന്ദമയിയുടെ മുൻ ശിഷ്യ ഗെയ്ൽ ട്രെഡ്‌വെലിന്റെ വെളിപ്പെടുത്തലുകളെ തുടർന്ന് കേരളത്തിലെ പ്രമുഖ ചാനലുകൾക്കെതിരേ നിയമനടപടി സ്വീകരിച്ചത് പ്രതീഷിന്റെ നേതൃത്വത്തിലാണ്.
ബീഫ് വിവാദവുമായി ബന്ധപ്പെട്ട് ഡൽഹി കേരള ഹൗസിനെതിരേ കള്ളപ്രചാരണത്തിനും പൊലീസ് റെയ്ഡിനും ചുക്കാൻ പിടിച്ചതും പ്രതീഷായിരുന്നു. കേരള ഹൗസിലെ റെയ്ഡുമായി ബന്ധപ്പെട്ട് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതീഷിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സംസ്ഥാന സർക്കാരിൽ നിന്നോ പൊലീസിൽ നിന്നോ നടപടികൾ ഒന്നുമുണ്ടായില്ല.
ബാംഗ്ലൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമബിരുദം സ്വന്തമാക്കിയ പ്രതീഷ് കേരളാ ഹൈക്കോടതിയിൽ പ്രാക്ടീസ് ആരംഭിക്കുകയും കഴിഞ്ഞ ഏഴുവർഷമായി വിശാല ഹിന്ദു ഐക്യം നടപ്പാക്കാനുള്ള പ്രവർത്തനങ്ങളെന്ന പേരിൽ വംശീയവും വിദ്വേഷപരവുമായ പ്രവർത്തികളിൽ ഏർപ്പെടുകയാണ്. സോഷ്യൽ മീഡിയയിലുടനീളം മുസ്ലിംവിരുദ്ധത പ്രചരിപ്പിക്കുകയാണ് പ്രതീഷ് പ്രധാനമായും ചെയ്യുന്നത്.
എറണാകുളത്തെ മറൈൻഡ്രൈവിൽ നടന്ന കിസ് ഓഫ് ലൗവിനെതിരെ തീവ്രവലതുപക്ഷ ആഭിമുഖ്യമുള്ള ഹിന്ദുയുവാക്കളെ രംഗത്തിറക്കിയതിലും പ്രതീഷിന്റെ നീക്കങ്ങളായിരുന്നു. അന്ന് സമരത്തിന് വന്നവർക്കു നേരെ സദാചാരസേനക്കാരുടെ മർദ്ദനമുണ്ടായിരുന്നു. വിഎച്ച്പി നേതാവ് പ്രവീൺ തൊഗാഡിയയുടെ അടുപ്പക്കാരനാണ് അദ്ദേഹം. പ്രതീഷ് വിശ്വനാഥിന്റെ വളർച്ചയുടെ പ്രധാനഘടകവും തൊഗാഡിയയായിരുന്നു. പ്രതീഷ് പ്രചാരകനായ ഹിന്ദു ഹെല്പ് ലൈനിനു എല്ലാ വിധ സഹായവും ചെയ്തുകൊടുക്കുന്നത് തൊഗാഡിയയും വിശ്വഹിന്ദു പരിഷത്തുമാണ്.
വ്യാജ ലൗജിഹാദ് കഥകൾക്കു നിറം പകരാൻ ക്രൈസ്തവ സംഘടനകളുടെ സഹായം തേടിയതും പ്രതീഷാണ്. 18 ഓളം ക്രൈസ്തവ സംഘടനകളുമായി ചേർന്ന് ഹെൽപ്ലൈൻ രൂപീകരിക്കാൻ നീക്കങ്ങൾ നടന്നു. കേരളത്തിൽ കലാപമുണ്ടാക്കും വിധത്തിലാണ് ഹിന്ദു ഹൈൽപ്പ് ലൈനിന്റെ പല പ്രവർത്തനങ്ങളും. സ്വന്തം പ്രതീഷിന്റെ ഫേസ്‌ബുക്ക് പേജിലൂടെ കടന്നു പോയാൽ തന്നെ ഇക്കാര്യം വ്യക്തമാകും. എന്നിട്ടും ശക്തമായ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. സംഘപരിവാറിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പറയുമ്പോൾ തന്നെയാണ് സർക്കാർ തീവ്ര ഹിന്ദുത്വ നിലപാടുകാരോട് മൃദു സമീപനം സ്വീകരിക്കുന്നതും.
(ലോക തൊഴിലാളി ദിനവും മറുനാടൻ കുടുംബമേളയും പ്രമാണിച്ച് ഓഫീസ് അവധി ആയതിനാൽ നാളെ (മെയ് 1) മറുനാടൻ മലയാളിയിൽ പ്രധാന വാർത്തകൾ മാത്രം അപ്ഡേറ്റ് ചെയ്യുന്നതാണ്)