- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുറ്റൻ ഇരുമ്പു ഷീറ്റുകളുമായി തുറന്ന ലോറിയിൽ കെട്ടുകൾ മാത്രമിട്ടുള്ള യാത്ര; സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാതെയുള്ള ലോറി യാത്ര എടുത്തത് രണ്ട് വഴിയാത്രക്കാരു ജീവൻ്; അലകാട് സ്‌കൂളിന് മുമ്പിലെ ദുരന്തത്തിൽ മരിച്ചത് കാൽനടയാത്രക്കാരനും സ്‌കൂട്ടർ യാത്രികനും; പുനയൂർക്കുളത്തേത് അശ്രദ്ധയൊരുക്കിയ അപകടം; ലോറി ഡ്രൈവർ ഓടി രക്ഷപ്പെട്ടു
തൃശൂർ; തൃശൂർ പുനയൂർക്കുളത്തിന് അടുത്ത് വഴിയാത്രക്കാർക്ക് അപകടത്തിൽ മരണം. ഇരുമ്പ് ഷീറ്റ് കൊണ്ടു പോയ ലോറിയിൽ നിന്ന് അത് അടർന്ന് വീഴുകയായിരുന്നു. ഇത് ശരീരത്തിൽ പതിച്ചാണ് രണ്ട് മരണം. വഴിയാത്രക്കാരായ മുഹമ്മദ് അലിയും ഷാജിയും ആണ് മരിച്ചത്.
അകലാട് സ്‌കൂളിന് സമീപമായിരുന്നു അപകടം. ഒരു കാൽനടയാത്രക്കാരനും സ്‌കൂട്ടർ യാത്രക്കാരനുമാണ് മരിച്ചത്. പ്രഭാത സവാരിക്ക് എത്തിയതായിരുന്നു മുഹമ്മദലി. ലോറിക്ക് പിന്നിൽ സ്‌കൂട്ടറിൽ വരികയായിരുന്നു ഷാജി. രണ്ടു പേരും സ്ഥലത്ത് തന്നെ മരിച്ചു. ലോറിയിൽ നിന്നും ഇരുമ്പ് ഷീറ്റ് വീണത് സുരക്ഷിതല്ലാതെ കൊണ്ടു വന്നതു കൊണ്ട് മാത്രമാണ്. രണ്ടു പേരുടേയും മൃതദേഹം സ്ഥലത്തു നിന്ന് മാറ്റി.
കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. ആറേകാലോടെയാണ് അപകടം. ഒരു സുരക്ഷയും ഇല്ലാതെയാണ് ലോറിയിൽ ഇരുമ്പ് ഷീറ്റ് വച്ചിരുന്നത്. അലകാട് സ്‌കൂളിന് അടുത്ത് എത്തിയപ്പോൾ ലോറിയുടെ കെട്ട് അഴിഞ്ഞു. ഇതോടെയാണ് ഇരുമ്പ് ഷീറ്റുകൾ എല്ലാം പൊട്ടി വീണത്. ദേശീയപാതയിൽ പ്രഭാത സവാരിക്ക് എത്തിയ മുഹമ്മദലിയുടെ ദേഹത്തേക്ക് നേരിട്ട് ഷീറ്റു പതിച്ചു. സ്‌കൂട്ടർ യാത്രികന്റെ ദേഹത്തും വീണു.
വളരെ ഭാരമേറിയ ഷീറ്റുകളാണ് താഴേക്ക് പതിച്ചത്. ലോറിയിലുണ്ടായിരുന്ന മിക്കവാറും ഷീറ്റുകൾ വീണു. തുറന്ന ലോറിയിൽ കെട്ടുകൾ ഇട്ട് മാത്രമായിരുന്നു ഇരുമ്പ് ഷീറ്റുകളുമായി ലോറി പോയത്. ലോറിയിലെ ഡ്രൈവർ രക്ഷപ്പെട്ടെങ്കിലും സഹായിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ