- Home
- /
- News
- /
- SPECIAL REPORT
പുറത്തറിഞ്ഞാല്‍ പാര്ട്ടിക്കാര് എകെജി സെന്റര്‍ പൊളിക്കുന്ന തരത്തില്‍ എന്ത് കൊടിയ അരമന രഹസ്യമാണ് നിലമ്പൂര്‍ പിവിയുടെ കയ്യിലുള്ളത്? പിവിമാരില് ആരാണ് വലിയ കൊള്ളസംഘത്തലവന്? ചോദ്യവുമായി പ്രതീഷ് വിശ്വനാഥ്
രാജാവിനെതിരെ എഫ് ബി പോസ്റ്റിട്ടാല്‍ കേസെടുക്കുന്ന നാട്ടില്‍ നിലമ്പൂര്‍ പിവിയെ നേരിടാന്‍ ഭയമാണോ ?
കൊച്ചി: പിവി അന്‍വറിന്റെ പിണറായി വിജയന് ആക്രമണത്തിന് പിന്നിലെ വ്യത്യസ്ത പോസ്റ്റുമായി സംഘപരിവാര്‍ സഹയാത്രികനായ പ്രതീഷ് വിശ്വനാഥ്. നിങ്ങളില്‍ ഏത് പിവിയാണ് വലിയ കൊള്ളക്കാരനെന്ന് നിങ്ങള്‍ തമ്മില്‍ത്തല്ലി തീരുമാനിയ്ക്കെന്ന് പ്രതീഷ് പറയുന്നു.
അതിനിടയ്ക്ക് തൃശൂര്‍ പൂരത്തില്‍ വിവാദക്കുട ഉയര്‍ത്താന്‍ വരണ്ട. ജനങ്ങള്‍ വോട്ടു ചെയ്ത് നല്ല ഭൂരിപക്ഷത്തില്‍ ജയിച്ചത് ഒരു ഗൂഡാലോചനയും നടത്തിയല്ല. വിവാദങ്ങളെ കയറൂരി വിട്ട് ഒടുക്കം സംഘപരിവാറിന്റെ ആലയില്‍ കൊണ്ടു കെട്ടുന്ന സ്ഥിരം നമ്പര്‍ വേണ്ട. രാജാവിനെതിരെ എഫ് ബി പോസ്റ്റിട്ടാല്‍ കേസെടുക്കുന്ന നാട്ടില്‍ നിലമ്പൂര്‍ പിവിയെ നേരിടാന്‍ ഭയമാണോ ? പുറത്തറിഞ്ഞാല്‍ പാര്ട്ടിക്കാര് എകെജി സെന്റര്‍ പൊളിക്കുന്ന തരത്തില്‍ എന്ത് കൊടിയ അരമന രഹസ്യമാണ് നിലമ്പൂര്‍ പിവിയുടെ കയ്യിലുള്ളത്-ഇതാണ് പ്രതീഷ് വിശ്വനാഥ് ഉയര്‍ത്തുന്ന ചോദ്യം
പ്രതീഷ് വിശ്വനാഥിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് ചുവടെ
PV മാരില്‍ ആരാണ് വലിയ കൊള്ളസംഘത്തലവന് ?
അതാണിപ്പോള്‍ നാട്ടിലെ ചര്‍ച്ച. രാജാവ് PV പറഞ്ഞത് നിലമ്പൂര്‍ PV ക്ക് കള്ളക്കടത്തുകാരുമായി ബന്ധമുണ്ടെന്നാണ്. നിലമ്പൂര്‍ PV പറയുന്നു രാജാവിന്റെ ഓഫീസില്‍ കൊള്ളസംഘമാണ് എന്ന് . രാജാവിനും കൂട്ടര്‍ക്കുമെതിരെ ഒരുപാട് തെളിവുകള്‍ നിലമ്പൂര്‍ PV യുടെ കയ്യില്‍ ഉണ്ടത്രെ. അധികം കളിച്ചാല്‍ എല്ലാം പുറത്തുവിടുമെന്ന്.
നിങ്ങളില്‍ ഏത് PVയാണ് വലിയ കൊള്ളക്കാരനെന്ന് നിങ്ങള്‍ തമ്മില്‍ത്തല്ലി തീരുമാനിയ്ക്ക്. അതിനിടയ്ക്ക് തൃശൂര്‍ പൂരത്തില്‍ വിവാദക്കുട ഉയര്‍ത്താന്‍ വരണ്ട. ജനങ്ങള്‍ വോട്ടു ചെയ്ത് നല്ല ഭൂരിപക്ഷത്തില്‍ ജയിച്ചത് ഒരു ഗൂഡാലോചനയും നടത്തിയല്ല. വിവാദങ്ങളെ കയറൂരി വിട്ട് ഒടുക്കം സംഘപരിവാറിന്റെ ആലയില്‍ കൊണ്ടു കെട്ടുന്ന സ്ഥിരം നമ്പര്‍ വേണ്ട. രാജാവിനെതിരെ FB പോസ്റ്റിട്ടാല്‍ കേസെടുക്കുന്ന നാട്ടില്‍ നിലമ്പൂര്‍ PV യെ നേരിടാന്‍ ഭയമാണോ ? പുറത്തറിഞ്ഞാല്‍ പാര്ട്ടിക്കാര് AKG സെന്റര്‍ പൊളിക്കുന്ന തരത്തില്‍ എന്ത് കൊടിയ അരമന രഹസ്യമാണ് നിലമ്പൂര്‍ PV യുടെ കയ്യിലുള്ളത്.
കേരളത്തെ മിഷന് സ്വത്ത് ഇന്ത്യ ടീമിന് രാജാവ് വിറ്റോ എന്തോ !?
NB : 'ഇതില്‍ ഞങ്ങളില്ല. എന്നു വെച്ച് വെറുതെ കണ്ടിരിക്കില്ല. അന്വേഷണമുണ്ടാവും. രാജാ PV യായാലും നിലമ്പൂര്‍ PV യായാലും കള്ളക്കടത്തുകാരെ സഹായിച്ച പങ്കുപറ്റിയ ഉദ്യോഗസ്ഥരായാലും സൂക്ഷിച്ചോ ...
പ്രതീഷ് വിശ്വനാഥ്, പിവി, പിണറായി വിജയന്