- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർവ്വം കറുപ്പുമയം! കറുത്ത കോട്ടിട്ട് യുഎസ് പ്രസിഡന്റ് ജോ ബൈഡനും ലോക നേതാക്കളും; ചടങ്ങുകൾക്ക് മുന്നിൽ നിന്നു കിങ് ചാൾസ് മൂന്നാമൻ; രണ്ടായിരത്തോളം രാജകുടുംബങ്ങളും വിവിഐപികളും വെസ്റ്റ് മിനിസ്റ്റർ ആബെയിൽ; ശവമഞ്ചമേന്തി ചുമപ്പു ധരിച്ച രാജഭടന്മാർ; ചരിത്രത്തിലെ ഏറ്റവും വലിയ സംസ്കാര ചടങ്ങായി എലിസബത്ത് രാജ്ഞിയുടെ അന്ത്യയാത്ര
ലണ്ടൻ: ചരിത്രത്തിലെ ഏറ്റവും വലിയ സംസ്‌ക്കാര ചടങ്ങുകൾക്കാണ് ലണ്ടൻ ഇന്ന് സാക്ഷ്യം വഹിക്കുന്നത്. അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ സംസക്കാര ചടങ്ങുകൾ വെസ്റ്റ്മിനിസ്റ്റർ ആബെയിൽ പുരോഗമിക്കയാണ്. രാജ്ഞിയോടുള്ള ആദരസൂചകമായി സർവ്വവും ദുഃഖത്തിന്റെ പ്രതീകമായ കറുപ്പുമയമാണ്. ലോക നേതാക്കൾ മുതൽ സാധാരണക്കാർ വരെ കറുപ്പു വസ്ത്രം ധരിച്ചാണ് സംസ്്ക്കാര ചടങ്ങിന് എത്തിയത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഭാര്യക്കൊപ്പം സംസ്‌ക്കാര ചടങ്ങിൽ പങ്കെടുക്കാനെത്തി. കൂടാതെ ലോക നേതാക്കളും ചടങ്ങിൽ പങ്കെടുക്കുനനണ്ട്.
വെസ്റ്റ്മിനിസ്റ്റർ ആബിയിലും വിൻസർ കൊട്ടാരത്തിലെ സെന്റ് ജോർജ് ചാപ്പലിലുമായാണ് സംസ്്ക്കാര ചടങ്ങുകൾ പൂർത്തിയാകുക. ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമു എന്നിവരുൾപ്പെടെ അഞ്ഞൂറോളം ലോക നേതാക്കളാണ് ഇന്നു വെസ്റ്റ് മിനിസ്റ്റർ ആബിയിൽ പ്രത്യേക ക്ഷണിതാക്കളായി എത്തിയിട്ടുള്ളത്. എല്ലാവരും കുറത്ത വസ്ത്രം ധരിച്ചുകൊണ്ട് ചടങ്ങിൽ പങ്കെടുത്തു. ചുവന്ന വസ്ത്രം ധരിച്ച രാജഭടന്മാർ ശവമഞ്ചമേന്തി.
രണ്ടായിരത്തോളം വരുന്ന രാജകുടുംബങ്ങളും വിവിധ രാഷ്ട്ര തലവന്മാരും അടക്കമുള്ളവർ രാജ്ഞിക്ക് അന്ത്യയാത്രനൽകാൻ എത്തി. പുതിയ രാജാവ് ചാൾസാണ് ചടങ്ങുകൾക്ക് മുന്നിൽ നിന്നും നയിക്കുന്നത്. കുറത്ത കാറും, കറുത്ത കുതിരയും അടക്കം സർവ്വവും കറുത്തു നിറത്തിലായിട്ടുണ്ട് ലണ്ടനിൽ. ഇന്നലെ തന്നെ ലണ്ടനിലെത്തിയ ലോകനേതാക്കൾ പലകരും രാജ്ഞിയുടെ മൃതദേഹപേടകം പൊതുദർശനത്തിനു വച്ചിരിക്കുന്ന വെസ്റ്റ്മിനിസ്റ്റർ ഹാളിലെത്തി അന്തിമോപചാരം അർപ്പിച്ചു. വിദേശകാര്യ സെക്രട്ടറിക്കൊപ്പം എത്തിയിട്ടുള്ള രാഷ്ട്രപതി ദ്രൗപദി മുർമു ലങ്കാസ്റ്റർ ഹൗസിലെ കൺഡോളൻസ് ബുക്കിൽ ഇന്ത്യയുടെ അനുശോചന സന്ദേശനവും കുറിച്ചു.
ഇന്നലെ ലണ്ടനിലെത്തിയ ലോകനേതാക്കൾ ബക്കിങ്ഹാം പാലസിൽ ചാൾസ് മൂന്നാമൻ രാജാവ് സംഘടിപ്പിച്ച സ്വീകരണയോഗത്തിലും സംബന്ധിച്ചു. സംസ്‌കാരത്തിനുള്ള അവസാനവട്ട ഒരുക്കങ്ങളെല്ലാം പൂർത്തിയായി. രണ്ടുവട്ടം റിഹേഴ്‌സലും കഴിഞ്ഞ രാത്രികളിൽ നടത്തി. രാജ്ഞിയുടെ അന്ത്യാഭിലാഷപ്രകാരം പൈപ്പറിൽ വിലാപഗാനം ആലപിച്ചുകൊണ്ടാകും ചടങ്ങുകൾ ആരംഭിക്കുക. ബ്രിട്ടൻ കണ്ടിട്ടുള്ള ഏറ്റവും ബൃഹത്തായ പരിപാടികളിളാണ് ഇപ്പോൾ നടക്കുന്നത്.
രാജ്യത്തെ മുഴുവൻ ജനങ്ങളും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളും ടെലിവിഷനിൽ തൽസമയം സംസ്‌കാരചടങ്ങുകൾ വീക്ഷിക്കും. സംസ്‌കാരത്തിനു മുൻപു രാജ്യം രണ്ടുമിനിറ്റ് മൗനമാചരിക്കും. മൃതദേഹപേടകം വെസ്റ്റ്മിനിസ്റ്റർ ആബിയിലേക്കു കൊണ്ടുപോകുന്ന വിലാപയാത്രയോടെയാകും ശുശ്രൂഷകൾ ആരംഭിച്ചത്. രാജകീയ രഥത്തിലാകും ഭൗതിക ശരീരം കൊണ്ടുപോയി. 142 റോയൽ നേവി അംഗങ്ങൾ ചേർന്നാകും ഈ യാത്ര നിയന്ത്രിക്കുന്നത്.
വെസ്റ്റ്മിനിസ്റ്റർ ആബിയിലെ ചടങ്ങുകൾക്കുശേഷം മൃതദേഹം വഹിച്ചുള്ള വിലാപയാത്ര വെല്ലിംങ്ടൺ ആർച്ചിലേക്ക് നീങ്ങും. അവിടെനിന്നും അവിടെനിന്നുമാണ് വിൻസർ കൊട്ടാരത്തിലേക്ക് മൃതദേഹം എത്തിക്കുക. വിൻസർ ഡീനിന്റെയും രാജകുടുംബാംഗങ്ങുടെയും പേഴ്‌സണൽ സ്റ്റാഫിന്റെയുമെല്ലാം സാന്നിധ്യത്തിൽ രണ്ടാംഭാഗമായുള്ള ചടങ്ങുകൾ സെന്റ് ജോർജ് ചാപ്പലിൽ വൈകിട്ട് നാലിന് നടക്കും.
മൃതദേഹപേടകം രാജകീയ നിലവറയിലേക്ക് മാറ്റുമ്പോഴുള്ള പ്രാർത്ഥനകൾക്കും സമാപന ആശീർവാദത്തിനും കാന്റർബറി ആർച്ച്ബിഷപ് ഡോ. ജസ്റ്റിൻ വെൽബി മുഖ്യകാർമികത്വം വഹിക്കും. തൊട്ടടുത്ത കുടുംബാംഗങ്ങൾക്കായുള്ള അന്തിമ സ്വകാര്യ ശുശ്രൂഷകൾ രാത്രി 7.30ന് നടക്കും. കഴിഞ്ഞവർഷം അന്തരിച്ച ഭർത്താവ് പ്രിൻസ് ഫിലിപ്പിനൊപ്പം കിങ് ജോർജ് ആറാമൻ മെമോറിയൽ ചാപ്പലിലായിരിക്കും രാജ്ഞിയുടെ അന്ത്യവിശ്രമം.
സംസ്‌കാരചടങ്ങുകളുടെ ഭാഗമായി ഇന്ന് രാവിലെ 11.30 മുതൽ അരമണിക്കൂർ നേരം ഹീത്രൂ വിമാനത്താവളത്തിൽനിന്നുള്ള എല്ലാ സർവീസുകളും നിർത്തിവയ്ക്കും. രാജ്ഞിയുടെ വിയോഗത്തിൽ അങ്ങനെ ലണ്ടന്റെ ആകാശംപോലും ഒരുനിമിഷം മൗനമാകും.
മറുനാടന് ഡെസ്ക്