- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദത്തിനു സാധ്യത; ശനിയാഴ്ചയോടെ ചക്രവാതച്ചുഴി രൂപപ്പെടാനും അടുത്ത 48 മണിക്കൂറിൽ അത് ന്യൂനമർദമാകുമെന്നും മുന്നറിയിപ്പ്; കേരളത്തിൽ നാല് ദിവസം കൂടി നല്ല മഴയ്ക്ക് സാധ്യത; കാറ്റും മഴയും തുടരും; വേനൽ ചൂട് മാറുന്നു; വരൾച്ചയുണ്ടാകില്ലെന്ന ആശ്വാസത്തിലേക്ക് സംസ്ഥാനം
തിരുവനന്തപുരം: കേരളത്തിൽ നാല് ദിവസം കൂടി നല്ല മഴയ്ക്ക് സാധ്യത. സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടു കൂടിയ മഴ ഉണ്ടാകുമെന്നാണ് പ്രവചനം. ശക്തമായ മഴയ്ക്കു സാധ്യതയുള്ള ഇടുക്കി, പത്തനംതിട്ട, എറണാകുളം, തൃശൂർ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു.
അടുത്ത ആഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്. ഇതോടെ മഴ കൂടുതൽ വ്യാപകമാകുമെന്നാണ് പ്രവചനം. മിന്നലിന് സാധ്യത ഉള്ളതിനാൽ പ്രത്യേക ജാഗ്രത പാലിക്കണം. മലയോര പ്രദേശങ്ങളിലാവും കൂടുതൽ ശക്തമായ മഴ ലഭിക്കുക. ന്യൂനമർദ്ദമുണ്ടായാൽ വേനൽ ചൂടിനെ അപ്രസക്തമാക്കി മഴ പിന്നേയും തുടരും. വരൾച്ചയുടെ സാധ്യതയാണ് വേനൽ മഴ മാറ്റുന്നത്. അപ്പോഴും മതിയായ നിരക്കിൽ മഴ കിട്ടിയിട്ടില്ല. എന്നാൽ ഇടവപാതി ഉടനെത്തുമെന്നതിനാൽ ഇനി ജലക്ഷാമം ഉണ്ടാകില്ലെന്നാണ് വിലയിരുത്തൽ.
കടലിൽ മോശം കാലാവസ്ഥയ്ക്കും 55 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യത ഉള്ളതിനാൽ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നു മത്സ്യബന്ധനത്തിനു പോകരുതെന്നു നിർദേശമുണ്ട്. അടുത്തയാഴ്ചയോടെ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലാണു ന്യൂനമർദത്തിനു സാധ്യത. ശനിയാഴ്ചയോടെ ചക്രവാതച്ചുഴി രൂപപ്പെടാനും അടുത്ത 48 മണിക്കൂറിൽ അത് ന്യൂനമർദമാകാനുമാണ് സാധ്യത. ഇതിന്റെ സ്വാധീനത്തിൽ കേരളത്തിലും തമിഴ്‌നാട്ടിലും മഴ വ്യാപകമായേക്കും.
ശനിയാഴ്ചയോടെ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് നിരീക്ഷിക്കുന്നു. തുടർന്നുള്ള 48 മണിക്കൂറിൽ അത് ന്യൂനമർദമായി ശക്തിപ്രാപിച്ചേക്കും. ആറുജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും വകുപ്പ് അറിയിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ അടുത്ത ദിവസങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർവരെ വേഗത്തിൽ കാറ്റ് വിശാൻ സാധ്യതയുണ്ട്.
മറുനാടന് മലയാളി ബ്യൂറോ