- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെടിയു വിസി നിയമനം തെറ്റെന്ന് സുപ്രീംകോടതി വിധിച്ചത് രാജ്ഭവന്റെ വാദങ്ങളേയും തള്ളി; അതുകൊണ്ടു തന്നെ തെറ്റുതിരുത്താൻ ഗവർണ്ണർ ബാധ്യസ്ഥൻ; യുജിസി ചട്ടം പാലിക്കുന്നതുമായി ബന്ധപ്പെട്ടു പറഞ്ഞ നിയമവ്യാഖ്യാനം മറ്റു വിസിമാരുടെ കാര്യത്തിലും പരിശോധിക്കപ്പെടും; എട്ടു വിസിമാർക്കും സ്ഥാനം നഷ്ടമാകുമെന്ന് ഉറപ്പ്
ന്യൂഡൽഹി: വൈസ് ചാൻസലർമാരെ ഗവർണ്ണറാണ് നിയമിച്ചതെന്നും അതുകൊണ്ട് ഗവർണ്ണറാണ് രാജിവയ്‌ക്കേണ്ടതെന്നുമുള്ള വാദങ്ങളെ തള്ളി മുമ്പോട്ട് പോകാൻ രാജ്ഭവൻ. വിവാദത്തിലായ ഒൻപത് വിസിമാരിൽ ഒരാളെ മാത്രമേ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ നിയമിച്ചിട്ടുള്ളൂ. അതും സർക്കാരിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ്. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം അനുസരിച്ചായിരുന്നു പ്രവർത്തനം. വിവാദത്തിലായ എട്ട് വിസിമാരെ നിയമിച്ചത് മുൻ ഗവർണ്ണർ പി സദാശിവമാണെന്നതാണ് വസ്തുത. ഇത് പറയാതെയാണ് ഗവർണ്ണർ നിയമിച്ചു നിയമിച്ചുവെന്ന പുകമറ ചാനൽ ചർച്ചകളിൽ സിപിഎം നേതാക്കൾ സ്വീകരിക്കുന്നത്. സദാശിവത്തിന്റെ കാലത്തെ നിയമനങ്ങലുടെ ഉത്തരവാദിത്തം തിനിക്കെല്ലെന്നാണ് ഗവർണ്ണറുടെ പക്ഷം.
അതിനിടെ എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല (കെടിയു) വിസി നിയമനത്തിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികളോടു ഗവർണർ തന്നെ യോജിച്ചിട്ടുണ്ടെന്ന വാദവും നിലനിൽക്കില്ല. കേസുമായി ബന്ധപ്പെട്ടു ഗവർണർസുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലെ പരാമർശം അദ്ദേഹത്തിന്റെ ഇപ്പോഴത്തെ നിലപാടിനു വിരുദ്ധമെന്ന വാദം സർക്കാർ വൃത്തങ്ങൾ ഉയർത്തുന്നുണ്ട്. ഇതുൾപ്പെടെ പരിഗണിച്ചാണ് സുപ്രീം കോടതി കേസിൽ വിധി പറഞ്ഞത്. അതുകൊണ്ട് പുനഃപരിശോധന ഘട്ടം വന്നാലും ഗവർണറുടെ നിലപാടിലെ വൈരുധ്യം കോടതി പരിഗണിക്കാനിടയില്ല.
കെടിയു കേസിൽ, ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി നൽകിയ സത്യവാങ്മൂലമാണ് സർക്കാർ നടപടിയെ ന്യായീകരിക്കുന്നത്. സംസ്ഥാന നിയമപ്രകാരം സേർച് കമ്മിറ്റിയെ നിയമിക്കുന്നതിനു തടസ്സമില്ല, സേർച് കമ്മിറ്റിയിൽ ചീഫ് സെക്രട്ടറി അംഗമാകുന്നതു ചട്ടവിരുദ്ധമല്ല എന്നിങ്ങനെ പരാമർശങ്ങൾ അതിലുണ്ട്. ഇതും പരിഗണിച്ച ശേഷമാണ് കോടതി, വിസി നിയമനം റദ്ദാക്കിയതും യുജിസി ചട്ടപ്രകാരമാണ് വിസി നിയമനങ്ങൾ വേണ്ടതെന്നു വ്യക്തമാക്കിയതും. അതുകൊണ്ടു തന്നെ ഗവർണ്ണറുടെ തെറ്റും സുപ്രീംകോടതി തിരുത്തുകയാണ്. അതിനാൽ സുപ്രീംകോടതിയുടെ നിർദ്ദേശം ഗവർണ്ണർ മാനിക്കണം. അതിനാൽ എല്ലാ വിസിമാരേയും മാറ്റേണ്ട ധാർമിക ഉത്തരവാദിത്തം ഗവർണ്ണർക്കുണ്ട്.
യുജിസി ചട്ടം പാലിക്കുന്നതുമായി ബന്ധപ്പെട്ടു പറഞ്ഞ നിയമവ്യാഖ്യാനം മറ്റു വിസിമാരുടെ കാര്യത്തിലും പരിശോധിക്കപ്പെടും. കോടതി വിധിയുടെ അടിസ്ഥാനത്തിൽ, ബന്ധപ്പെട്ട സർവകലാശാലയുടെ ചട്ടങ്ങൾക്കുള്ളിൽ നിന്ന് ഗവർണർക്കു നിയമനങ്ങളിൽ പുനഃപരിശോധന നടത്താം. ചുരുക്കത്തിൽ നിയമനങ്ങളിൽ നിയമപ്രശ്‌നം ഉയരുമ്പോൾ, സുപ്രീം കോടതി വിധി ബാധകമാണെന്ന് നിയമ വിദഗ്ധരും പറയുന്നു. ന്മയുജിസി ചട്ടം പാലിക്കാതെ നിയമിതനായിട്ടുണ്ടെങ്കിൽ അതു തുടക്കം മുതലേ ഇല്ലാതായി എന്നു സുപ്രീം കോടതി പറഞ്ഞതും ശ്രദ്ധേയമാണ്. നിയമനം തന്നെ അസാധുവാക്കപ്പെടുന്ന സാഹചര്യമാണത്. അതോടെ രാജി പോലും സമർപ്പിക്കാൻ കഴിയാതെ വരും. മുൻ വിസി എന്നുപോലും വിളിക്കാൻ കഴിയില്ലെന്നതാണ് വസ്തുത.
രാജ്യത്തെ മുഴുവൻ സർവകലാശാലകൾക്കും ബാധകമാകുന്ന തരത്തിൽ സുപ്രീം കോടതി വിധി പറഞ്ഞശേഷം അതിനു വിരുദ്ധമായി നിയമനം നടക്കുന്നുണ്ടെങ്കിൽ അവ കോടതിയിലെത്തുമ്പോൾ അസാധുവാക്കുമെന്നതാണ് വസ്തുത. ഒൻപത് വിസിമാർക്കെതിരെയാണ് ഗവർണ്ണർ നടപടികൾ എടുത്തത്. ഇതിൽ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ കെടിയു വൈസ് ചാൻസലറെ പുറത്താക്കാൻ സംസ്ഥാന സർക്കാരും തീരുമാനിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഒൻപതു പേർക്കും സ്ഥാനം നഷ്ടമാകുമെന്നത് ഉറപ്പാണ്.
മറുനാടന്‍ മലയാളി ബ്യൂറോ