- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാർ ബസേലിയോസിലെ ആദ്യ കൂടിക്കാഴ്ചയിൽ തന്നെ കണ്ണിലുടക്കി; പ്രണയം മൊട്ടിട്ടപ്പോൾ വീട്ടിലും അറിഞ്ഞു; ഐടി കമ്പനികൾ വേണ്ടെന്ന് പറഞ്ഞ് സിവിൽ സർവ്വീസുകാരനാകാൻ കഠിനാധ്വാനം ചെയ്തപ്പോഴും കൂട്ടുകാരിയെ മനസ്സിൽ സൂക്ഷിച്ചു; ബഹറിൻ നിംസിലെ ഐടി ഹെഡ് ഇനി ചെന്നിത്തലയുടെ മരുമകൾ; രമിത്തും ജൂനിറ്റയും ഒന്നാകുമ്പോൾ
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയുടെയും അനിതയുടെയും ഇളയ മകൻ രമിത്തിന്റെ വിവാഹം നിശ്ചയിക്കുമ്പോൾ പൂവണിയുന്നത് പഠനകാലത്തെ പ്രണയം. തിരുവനന്തപുരം പട്ടം എസ്.എഫ്.എസ് മാർവള്ളിൽ ജോൺ കോശിയുടെയും ഷൈനിയുടെയും മകൾ ജൂനീറ്റ മറിയം ജോണാണു വധു. ജനുവരി 28-ന് ഉച്ചയ്ക്ക് 12-ന് നാലാഞ്ചിറ ഗിരിദീപം ഓഡിറ്റോറിയത്തിലാണ് വിവാഹം.
ചെന്നിത്തല തന്നെയാണ് വിവാഹം നിശ്ചയിച്ച വിവരം സമൂഹിക മാധ്യമങ്ങൾ വഴി പങ്കുവച്ചത്. കോവളം ലീലയിലായിരുന്നു വിവാഹ നിശ്ചയയം. ഇന്ത്യൻ റവന്യൂ സർവീസിലെ ഉദ്യോഗസ്ഥനാണ് രമിത് ചെന്നിത്തല. പട്ടത്തുകാരിയാണെങ്കിലും നിലവിൽ ബഹറിനിലാണ് ജൂനീറ്റയുടെ താമസം. അവിടെ നിംസ് കിംസ് ആശുപത്രിയിൽ ഐ.ടി ഹെഡാണ്. ജൂനീറ്റയുടെ അച്ഛനും അമ്മയും ദീർഘകാലമായി ബഹറിനിലാണ്. അതുകൊണ്ട് പഠന ശേഷം മകളും പ്രവാസിയായി. അപ്പോഴും കോളേജിലെ പ്രണയം തുടർന്നു. സിവിൽ സർവ്വീസിൽ ജയിച്ച് ഐ ആർ എസ് എടുത്ത രമിത്തിന്റെ ഇഷ്ടത്തിനൊപ്പം അച്ഛനും അമ്മയും നിന്നു. ഇതോടെ ആ സ്‌നേഹം മുറിയാതെ തുടരുന്നു.
തിരുവനന്തപുരം മാർ ബസേലിയോസ് എൻജിനീയറിങ് കോളജിൽ രമിത്തും ജൂനീറ്റയും സഹപാഠികളായിരുന്നു. ആദ്യ കാഴ്ചയിൽ തന്നെ പ്രണയം മൊട്ടിട്ടു. പഠനത്തോടൊപ്പം സൗഹൃദവും തുടർന്നു. അന്ന് തന്നെ ഇഷ്ടം രമിത്ത് വീട്ടിൽ പങ്കുവയ്ക്കുകയും ചെയ്തു. ചെന്നിത്തലയും ഭാര്യയും അതിനെ അംഗീകരിക്കുകയും ചെയ്തു. സിവിൽ സർവ്വീസുകാരനാകണമെന്നതായിരുന്നു രമിത്തിന്റെ സ്വപ്നം. അതും സാധിച്ചു. ഇതിനിടെ ചേട്ടന്റെ കല്യാണവും കഴിഞ്ഞും. രമേശിന്റെ മൂത്ത മകൻ ഡോ.രോഹിത് ഡോ. ശ്രീജയെയാണ് വിവാഹം കഴിച്ചത്. അതും പ്രണയ വിവാഹമായിരുന്നു. അമൃത മെഡിക്കൽ കോളേജിലെ പഠനകാല സുഹൃത്തുക്കളായിരുന്നു ഇരുവരും.
എൻജിനിയറിങ് പഠനത്തിന് ശേഷം രമിത്തിന് നാലു കമ്പനികളിൽ ജോലി ലഭിച്ചിരുന്നു. എന്നാൽ സിവിൽ സർവീസ് നേടണമെന്നുള്ളതായിരുന്നു ആഗ്രഹം. ഐടി രംഗത്ത് പ്രവർത്തിക്കാൻ താൽപര്യമില്ലായിരുന്നു. അങ്ങനെയാണ് കോച്ചിങ്ങിന് ചേരുന്നത്. ആദ്യ തവണ പ്രിലിമിനെറി വിജയിച്ചില്ല, രണ്ടാം തവണ പ്രിലിമെനെറി കടന്നെങ്കിലും മെയിൻസ് പാസായില്ല. മൂന്നാം തവണയാണ് മൂന്ന് ഘട്ടവും വിജയിക്കുന്നത്.
പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്ന സമയത്ത് ഡിസ്‌കിന് ചില പ്രശ്‌നം വന്ന് രമിത്ത് ചികിൽസ തേടിയിരുന്നു. പരീക്ഷ അടുത്ത സമയങ്ങളിൽ തുടർച്ചയായ ഇരിപ്പ് മൂലം വീണ്ടും അതേ പ്രശ്‌നം തിരികെ വന്നു. പരീക്ഷയ്ക്ക് മുൻപുള്ള രണ്ടാഴ്ച കാലം പൂർണ്ണമായും ബെഡിൽ കിടന്നു കൊണ്ടായിരുന്നു പഠനം. കുടുംബത്തെ സംബന്ധിച്ചും ഏറെ കഠിനമായ കാലമായിരുന്നു അത്. രമിത്തിന്റെ അമ്മൂമ്മയുടെ മരണം പരീക്ഷയുടെ 10 ദിവസം മുൻപായിരുന്നു. മാനസികമായും വിഷമം നിറഞ്ഞ കാലമായിരുന്നു.
ഇതെല്ലാം തരണം ചെയ്താണ് പരീക്ഷ എഴുതിയതും സിവിൽ സർവ്വീസുകാരനായതും. 2017 ലെ സിവിൽ സർവീസ് പരീക്ഷയിൽ രമിത്തിന് 210-ാം റാങ്കാണ് കിട്ടിയത്.
മറുനാടന് മലയാളി ബ്യൂറോ