- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വർഷത്തിൽ ഒരിക്കൽ ഞാൻ എംആർഐ എടുത്ത് നോക്കും; എന്നെങ്കിലും അത് തലച്ചോറിലേക്ക് വന്നാൽ സർജറി ചെയ്യേണ്ടി വരും; രണ്ടുവർഷമായി തനിക്ക് ബോൺ ട്യൂമറുണ്ടെന്ന് വെളിപ്പെടുത്തി റോബിൻ രാധാകൃഷ്ണൻ; ബിഗ് ബോസ് സീസൺ ഫോറിൽ മത്സരിച്ചതിൽ ഏറ്റവും ടാലന്റ് കുറഞ്ഞ വ്യക്തി താനായിരുന്നുവെന്നും എന്നിട്ടും ജനങ്ങൾ സ്നേഹിക്കുന്നതാണ് തന്റെ വിജയമെന്നും റോബിൻ
തിരുവനന്തപുരം: ബിഗ്‌ബോസ് മലയാളത്തിന്റെ നാളിതുവരെ ഉള്ള മത്സരാർത്ഥികളിൽ ഒരു പക്ഷെ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമായിരിക്കും റോബിൻ രാധാകൃഷ്ണൻ. ഇത്തവണത്തെ സീസണിൽ വിജയിയായകും എന്ന് ഏവരും പ്രതീക്ഷിച്ച റോബിൻ എന്നാൽ സീസൺ പകുതി പിന്നട്ടപ്പോഴെ പുറത്താവുകയായിരുന്നു.പുറത്തായെങ്കിലും റോബിന്റെ ആരാധക വൃദ്ധത്തിന് കുറവൊന്നും ഉണ്ടായില്ല.ഇപ്പോഴും തന്റെ ഫാൻസിനെ അതേപടി നിലനിർത്താൻ റോബന് സാധിക്കുന്നുമുണ്ട്.
റോബിൻ ഇപ്പോൾ, തന്റെ ചെറിയ വലിയ ആഗ്രഹങ്ങൾ ഓരോന്നായി നിറവേറ്റി കൊണ്ടിരിക്കയാണ്. ഈ അവസരത്തിൽ തന്റെ ആരോഗ്യത്തെ കുറിച്ച് റോബിൻ പറഞ്ഞ വാക്കുകളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. തനിക്ക് തലയിൽ ബോൺ ട്യൂമറുണ്ടെന്നാണ് റോബിൻ വെളിപ്പെടുത്തിയിരിക്കുന്നത്.
'എനിക്ക് ഇടയ്ക്കിടെ തലവേദന വരാറുണ്ട്. ചിലപ്പോൾ മരുന്ന് കഴിച്ചാലും തലവേദന മാറില്ല. തലയുടെ പിൻ ഭാഗത്ത് ബോൺ ട്യൂമറുണ്ട്. രണ്ട് വർഷമായി. അത് പുറത്തേക്ക് മാത്രമെ വളരുന്നുള്ളു. വർഷത്തിൽ ഒരിക്കൽ ഞാൻ എംആർഐ എടുത്ത് നോക്കും. എന്നെങ്കിലും അത് തലച്ചോറിലേക്ക് വന്നാൽ സർജറി ചെയ്യേണ്ടി വരും. അത്യാവശ്യം വലുതാണ് ആ മുഴ. എല്ലാ ചലഞ്ചസും നമ്മൾ ഫേസ് ചെയ്യണം', എന്നാണ് റോബിൻ പറഞ്ഞത്. ഒരു പ്രമുഖ ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു റോബിന്റെ പ്രതികരണം.
ബിഗ് ബോസ് സീസൺ ഫോറിൽ മത്സരിച്ചതിൽ ഏറ്റവും ടാലന്റ് കുറഞ്ഞ വ്യക്തി ഞാനാണ്. പക്ഷെ എന്നിട്ടും ആളുകൾ എന്നെ സ്‌നേഹിക്കുന്നെങ്കിൽ അതാണ് എന്റെ വിജയം. എനിക്കുള്ളതിൽ ഞാൻ തൃപ്തനാണ്. ഞാൻ ചെയ്ത കാര്യങ്ങളിൽ ഒന്നും എനിക്ക് വിഷമം തോന്നിയിട്ടില്ലെന്നും രോബിൻ പറയുന്നു.
അതേസമയം, തന്റെ വിവാഹം ഫെബ്രുവരിയിൽ നടക്കുമെന്ന് റോബിൻ അറിയിച്ചത് ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ആരതി പൊടിയാണ് വധു. സോഷ്യൽ മീഡിയയിൽ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും റീൽസും നേരത്തെ ഏറെ ശ്രദ്ധനേടിയിരുന്നു. ഇരുവരും തമ്മിൽ പ്രണയത്തിലാണോ എന്നും സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടന്നു. ഈ അവസരത്തിലാണ് ആരതിയെയാണ് താൻ വിവാഹം കഴിക്കാൻ പോകുന്നതെന്ന് റോബിൻ അറിയിച്ചത്.
മറുനാടന് മലയാളി ബ്യൂറോ