പത്തനംതിട്ട: പത്തനംതിട്ടയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപാകത്തിൽ പെട്ടവരെ ആശുപത്രികളിലാക്കി. നിലയ്ക്കലിന് സമീപം ഇലവുങ്കലിലാണ് അപകടം ഉണ്ടായത്. തമിഴ്‌നാട്ടിൽ നിന്നെതതിയ തീർത്ഥാടക സംഘമാണ് അപകടത്തിൽ പെട്ടത്. ഇലവുങ്കൽ-എരുമേലി റോഡിലെ മൂന്നാംവളവിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.15-ഓടെയാണ് ബസ് നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞത്.

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന നാല് കുട്ടികളടക്കം 64 പേരാണ് ബസിലുണ്ടായിരുന്നത്. ഇവർ തമിഴ്‌നാട്ടിലെ തഞ്ചാവൂരിൽനിന്നുള്ളവരാണെന്നാണ് വിവരം. അപകടവിവരമറിഞ്ഞ് നാട്ടുകാരും പമ്പ,നിലയ്ക്കൽ എന്നിവിടങ്ങളിൽനിന്നുള്ള പൊലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ബസിലുണ്ടായിരുന്ന എല്ലാവരെയും പുറത്തെടുത്ത് ആശുപത്രികളിലേക്ക് മാറ്റിയെന്നാണ് വിവരം. ആംബുലൻസുകളിലും അയ്യപ്പഭക്തരുടെ മറ്റുവാഹനങ്ങളിലുമാണ് യാത്രക്കാരെ ആശുപത്രികളിൽ എത്തിച്ചത്. ഇവരിൽ മൂന്നുപേരുടെ പരിക്ക് ഗുരുതരമാണെന്നും വിവരങ്ങളുണ്ട്.

ഡ്രൈവർ അടക്കം ചിലരുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. ബസിൽ കുടുങ്ങിയ എല്ലാവരെയും പുറത്തെടുത്തെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അപകടവിവരമറിഞ്ഞ് നാട്ടുകാരും പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ നിന്നുള്ള പൊലീസും അഗ്‌നിശമനാസേനയും സ്ഥലത്തെത്തിയാണ് രക്ഷപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജിലേയ്ക്കും പത്തനംതിട്ട ജനറൽ ആശുപത്രിയിലേയ്ക്കും മാറ്റി. ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.

അതേസമയം അപകടത്്തിൽ പെട്ടവർക്ക് ചികിത്സാ സൗകര്യം ഒരുക്കാൻ ആരോഗ്യമന്ത്രി നിർദേശിച്ചു. വിദഗ്ധ മെഡിക്കൽ സംഘത്തെ അക്കാനും മന്ത്രി നിർദ്ദേശം നൽകി. ജില്ലാ മെഡിക്കൽ ഓഫീസർക്കാണ് മന്ത്രി നിർദ്ദേശം നൽകിയത്. കോന്നി മെഡിക്കൽ കോളേജിലെ വിദഗ്ധ സംഘം പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തും. സജ്ജമാകാൻ കോട്ടയം മെഡിക്കൽ കോളേജിനും നിർദ്ദേശം നൽകിയിട്ടുണ്ട്.