- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനപാലകരുടെ വിലക്ക് ലംഘിച്ച് ഇരുപതോളം തീർത്ഥാടകർ വനത്തിലൂടെ കാളകെട്ടിയിലെത്തി; അഴുതയിൽ തടഞ്ഞാൽ ഫോറസ്റ്റ് സ്റ്റേഷന് മുൻപിൽ തേങ്ങയുടച്ചു യാത്ര അവസാനിപ്പിക്കാൻ തീരുമാനം; നാളെ മുക്കുഴിയിൽ നിന്നും യാത്ര തുടരാൻ അനുമതി ലഭിക്കുമെന്ന് പൊലീസിന്റെയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും ഉറപ്പിന്മേൽ സ്വാമിമാർ റോഡ് മാർഗം മുക്കുഴിയിലേക്ക് തിരിക്കും
കോട്ടയം: ശബരിമല കാനനപാതയിലെ കോയിക്കക്കാവിൽ സ്വാമിമാരെ തടഞ്ഞെങ്കിലും വിലക്ക് ലംഘിച്ചു യാത്ര തുടർന്നു. സ്വാമിമാർ ആറു കിലോമീറ്റർ ദൂരം സഞ്ചരിച്ചു കാളകെട്ടിയിലെത്തി. പൊലീസും വനപാലകരും ചേർന്നു ഇവരെ അഴുതയിൽ തടയുമെന്ന് അറിയിച്ചിരുന്നു. അഴുത ഫോറസ്റ്റ് സ്റ്റേഷനിൽ വച്ചു. തടഞ്ഞാൽ യാത്ര അവസാനിപ്പിക്കുമെന്ന് സ്വാമിമാരും. അഴുത ഫോറെസ്റ്റ് സ്റ്റേഷന് മുൻപിൽ തേങ്ങയുടച്ചു നെയ്യ് തേങ്ങയും നൽകി വീട്ടിലേക്കു മടങ്ങുമെന്ന് സ്വാമിമാർ അറിയിച്ചു. എന്നാൽ എരുമേലി പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ നാളെ മുക്കുഴിയിൽ നിന്നും യാത്ര തുടരാൻ അനുമതി ലഭിക്കുമെന്ന് അറിയിച്ചു. ഇതോടെ തീർത്ഥാടകർ റോഡ് മാർഗം മുക്കുഴിയിൽ യാത്രാതിരിച്ചു.
ഇന്ന് രാവിലെയാണ് അമ്പതോളം തീർത്ഥാടകർ കോയി ക്കകാവിലെത്തിയത്. മണിക്കൂറുകൾ കാത്ത് നിന്നിട്ടും തീരുമാനം വൈകി. 11 മണിയോടെ 23 പേർ കാനന പാതയിലൂടെ യാത്ര തിരിച്ചു. ചെന്നൈ, ആന്ധ്ര, ഹൈദ്രബാദ് എന്നിവിടങ്ങളിൽ നിന്നും കൽനടയായി എത്തിയ സ്വാമിമാർ ഉണ്ട്. അൻപത് ദിവസത്തോളം യാത്ര ചെയ്താണ് ഇവർ എത്തിയിരിക്കുന്നത്. മലയാളി സ്വാമിമാരുമുണ്ട്.
മുൻവർഷങ്ങളിൽ തങ്ങൾ വൃശ്ചികം ഒന്നിന് മുൻപേ യാത്ര ചെയ്തിട്ടുണ്ടെന്നു സ്വാമിമാർ പറയുന്നു. പതിവായി 20, 30 വർഷം കൽനടയായി എത്തുന്നവർ സംഘത്തിലുണ്ട്. കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ തടഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ സാഹചര്യം മാറിയിട്ടുണ്ട്. വന്യമൃഗങ്ങളുടെ ആക്രമണ സാധ്യതയാണ് വനംവകുപ്പ് ചൂണ്ടികാട്ടുന്നത്. ഒന്നാം തീയതി മുതൽ വനം വകുപ്പ് സജ്ജമാകുകയുള്ളുവെന്നാണ് അറിയിച്ചിരിക്കുന്നത്. നേരത്തെ കാനന പാത തെളിച്ച് കടകൾ സ്ഥാപിക്കാൻ തുടങ്ങിയിട്ടുണ്ട്.
മുക്കുഴി വരെ എത്തി അവിടെ ഇന്ന് വിരിവെക്കുന്നതിനാണ് സ്വാമിമാരുടെ തീരുമാനം. വൃശ്ചികം ഒന്നിന് സന്നിധാനത് ദർശനം നടത്തേണ്ടവരാണ്.
മുക്കുഴിയിൽ ഇന്ന് സ്റ്റേ ചെയ്താൽ 16 ന് യാത്ര തുടർന്ന് അടുത്ത ദിവസം ദർശനം നടത്താൻ കഴിയു. ചെങ്ങന്നൂരിൽ നിന്നെത്തിയ ഇരുപതോളം സ്വാമിമാരെ വാഹനത്തിൽ കാളകെട്ടിയെലെത്തിച്ചു. എരുമേലിയിൽ നിന്നും വിവരം അറിയിച്ചിരുന്നെങ്കിൽ കാനന പാത യാത്ര ഒഴിവാക്കുമായിരുന്നുവെന്നു സ്വാമിമാർ പറയുന്നു. ഇപ്പോൾ തിരികെ പോകേണ്ട അവസ്ഥയിലായതോടെ വിഷമത്തിലായി. ഇനി ഒരുദിവസം കാത്തിരുന്നാൽ മാത്രമേ 17 ന് യാത്ര അനുവദിക്കുകയുള്ളു. പലരും ജോലിയിൽ ലീവ് എടുത്തു വന്നതിനാൽ പ്രതിസന്ധിയിലായി.
നിലവിൽ കാനന പാതയിൽ രാത്രി യാത്രക്ക് മാത്രമാണ് നിരോധനമുള്ളത്. ഇത്തവണ തിരക്ക് വർധിക്കാനാണ് സാധ്യത. വൃശ്ചികം ഒന്നിന് മുൻപേ തീർത്ഥാടകർ എത്തീതുടങ്ങിയിട്ടും എരുമേലിയിൽ വകുപ്പുകളുടെ പ്രവർത്തനം ആരംഭിച്ചിട്ടില്ല.