- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
11 ലക്ഷം രൂപയുടെ കടമാണുള്ളത്, അതു വീട്ടാൻ മറ്റുമാർഗ്ഗങ്ങൾ ഒന്നുമില്ല; ഗതികെട്ടാനാണ് തന്റെ ഒ പോസിറ്റീവ് വൃക്ക വിൽപനയ്ക്കുണ്ടെന്നു പറഞ്ഞ് പോസ്റ്റർ ഒട്ടിച്ചത്; വൃക്ക വിൽപ്പനയ്ക്ക് വെച്ച് ഫോൺ നമ്പർ സഹിതം പോസ്റ്റർ ഒട്ടിച്ച സജി മറുനാടനോട്
മലപ്പുറം: ജീവിത പ്രാരാബ്ദം കാരണം കടം വീട്ടാൻ വൃക്ക വിൽപ്പനയ്ക്ക് വെച്ച് 55കാരൻ. ഫോൺ നമ്പർ സഹിതം പോസ്റ്റൊറൊട്ടിച്ച് സജി പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശി സജിയാണ് വൃക്ക വിൽപ്പനയ്ക്കുണ്ടെന്ന് പരസ്യപ്പെടുത്തി പോസ്റ്ററൊട്ടിച്ചിരിക്കുന്നത്. തനിക്കു 11 ലക്ഷം രൂപയുടെ കടമാണുള്ളത്. അത് വീട്ടാനാണ് തന്റെ ഒ പോസിറ്റീവ് വൃക്ക വിൽപനയ്ക്കുണ്ടെന്നു പറഞ്ഞ് താൻ പോസ്റ്റൊറൊട്ടിച്ചതെന്നും സജി മറുനാടൻ മലയാളിയോട് പറഞ്ഞു. ആവശ്യക്കാൻ ബന്ധപ്പെടാനായി തന്റേയും മകന്റേയും ഫോൺ നമ്പറുംസഹിതമാണ് സജി പോസ്റ്റർ പതിച്ചിരിക്കുന്നത്.
പെരിന്തൽമണ്ണയിലെ അൽശിഫ, മൗലാനാ ആശുപത്രികൾക്കു സമീപമാണ് ഇത്തരത്തിൽ പോസ്റ്റർ പതിച്ചത്. എന്നാൽ താൻ ഇത് പബ്ലിസിറ്റിക്കു വേണ്ടിചെയ്തതല്ലെന്നും ജീവിക്കാൻ ഒരു ഗത്യന്തരവുമില്ലാത്തതിനാൽ ചെയ്തതാണെന്നും സജി പറയുന്നു. ബാങ്കിൽ നിന്നു ആറു ലക്ഷവും പുറത്തുനിന്നും അഞ്ചുലക്ഷവുമാണ് താൻ ലോണായി വാങ്ങിച്ചത്. ഇതിന്റെ അടവുകളെല്ലാം കൃത്യമായി അടച്ചു വരികയായിരുന്നു. എന്നാൽ പെയ്ന്റിങ് തൊഴിലാളിയായ തനിക്കിപ്പോൾ ജോലിയില്ല. മക്കളെ നല്ല രീതിയിൽ പഠിപ്പിച്ചാൻ ശ്രമിച്ചു. മൂന്നു മക്കളിൽ രണ്ട് പേർ ബികോം വരെ പഠിച്ചെങ്കിലും കാര്യമായ വരുമാനമില്ല. ഒരാൾക്കു ലഭിക്കുന്ന തുച്ഛമായ വരുമാനംകൊണ്ടാണിപ്പോൾ ജീവിക്കുന്നത്.
6000 രൂപ ശമ്പളത്തിനാണ് ഇവർ ജോലി ചെയ്തിരുന്നത്. ഇതിൽ ഒരാളുടെ ജോലി നഷ്ടപ്പെടുകയും ചെയ്തു.കഴിഞ്ഞ25 വർഷത്തിലേറെയായി വാടകയ്ക്ക് താമസിക്കുന്ന സജിയും കുടുംബവും ഒന്നര വർഷം മുൻപാണ് പത്ത് സെന്റ് സ്ഥലം വാങ്ങിയത്. അവിടെ ആസ്ബറ്റോസ് ഷീറ്റ് ഉപയോഗിച്ച് ഒരു വീട് കെട്ടിയാണ് താമസിക്കുന്നത്. കയ്യിലുള്ള പണവും കടം വാങ്ങിയ പണവും എല്ലാംകൂടി ഉപയോഗിച്ചാണ് സജി സ്ഥലം വാങ്ങിയത്.ഏറെ ആഗ്രഹിച്ച് നേടിയ സ്ഥലവും വീടും കടം കയറി നഷ്ടപ്പെടുന്നതിനേക്കാൾ നല്ലത് വൃക്ക വിൽക്കുന്നതാണെന്നാണ് സജിക്ക് പറയാനുള്ളത്.
രണ്ട് തവണ ഹൃദയാഘാതം വന്ന അമ്മയുടെ ചികിത്സയ്ക്കു വേണ്ടി ലക്ഷങ്ങളാണ് ചെലവായതെന്ന് സജി പറഞ്ഞു. നോട്ട് നിരോധനവും അതിനു പിന്നാലെ വന്ന കൊവിഡും കാരണം ഒരു മാസത്തിൽ അഞ്ച് ദിവസം പോലും ജോലി ഇല്ലെന്നാണ് സജി പറയുന്നത്. ഇതാണ് വൃക്ക വിൽപ്പനയുടെ വഴി തേടാൻ കാരണം. എന്നാൽ സജിയുടെ ഈ തീരുമാനത്തോട് വീട്ടുകാർക്ക് എതിർപ്പാണുള്ളത്. ചില ആളുകളൊക്കെ സഹായം പറഞ്ഞ് ബന്ധപ്പെടുന്നുണ്ട്. ഒരു ജോലിയും കടം വീടാനുള്ള സാഹചര്യവുണ്ടായാൽ താൻ ഇതിൽനിന്നും പിന്മാറുമെന്നുമാണ് സജി പറയുന്നത്.